ഇനിയിപ്പോ എന്തുചെയ്യും: കൃണാലും ദീപക് ഹൂഡയും ലക്‌നൗവിൽ, അശ്വിനും ബട്‌ലറും രാജസ്ഥാനിൽ
ഐപിഎൽ താരലേലം പുരോഗമിക്കുന്നതിനിടെ ചില കൗതുകകരമായ വിശേഷങ്ങളും ഉണ്ടാകുകയാണ്. മിത്രങ്ങളെല്ലാം വെവ്വേറെ ടീമുകളിലായി ചിതറിയപ്പോൾ ചില ശത്രുക്കളാകട്ടെ ഒരു ടീമിലുമെത്തി. ഇതിലേറ്റവും ശ്രദ്ധേയം ലക്‌നൗ സൂപ്പർ ജയന്റ്‌സിലെ താരങ്ങളുടെ കാര്യമാണ് കൃണാൽ പാണ്ഡ്യയും ദീപക് ഹൂഡയും ഇരുവരും തമ്മിലുള്ള പോര് പണ്ടേ പ്രസിദ്ധമാണ്. 2020ൽ ആഭ്യന്തര ക്രിക്കറ്റിൽ ബറോഡക്ക് വേണ്ടി ഒന്നിച്ച് കളിച്ചപ്പോൾ മുതലാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങിയത്. പോര് ശക്തമായതോടെ ദീപക് ഹൂഡയെ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ ഹൂഡ രാജസ്ഥാൻ…