ജമ്മുകശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ കത്വയിൽ ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ്. ജെയ്‌ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടത്. കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സിആർപിഎഫും ജമ്മു കശ്മീർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്.രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചത്. “കത്വ ജില്ലയിലെ ബില്ലാവർ പ്രദേശത്ത് സൈന്യവും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഒരു പാകിസ്താൻ ജെയ്ഷ് ഭീകരനെ വധിച്ചു,” ജമ്മു ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ബിഎസ് ടുട്ടി പ്രസ്താവനയിൽ അറിയിച്ചു….

Read More

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടി; പ്രതിഷേധിക്കാൻ പദ്ധതി ഇട്ടു, ഒരു സംഘം വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ

രാജസ്ഥാൻ: ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊതുപരിപാടി. അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതി ഇട്ടു. ഒരു സംഘം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിഷേധ പ്രകടനം നടത്താനും അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാണിക്കാനും ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ആയി ബന്ധപ്പെട്ടതാണ് അമിത് ഷായുടെ സന്ദർശനം. ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ ആയിരുന്നു വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ ഒരുങ്ങിയത്. അതേസമയം വന്ദേ മാതാര ആലാപന വിവാദത്തിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ (82), പൂവാര്‍ സ്വദേശി ശശിധരന്‍ (63),…

Read More

ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ

ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയിൽ അപേക്ഷ. ഹൈക്കോടതി കേസിൽ കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസാണ് അപേക്ഷ നൽകിയത്. കേസിൽ ചില പ്രധാന രേഖകൾ കൂടി നൽകാനുണ്ടെന്ന് കാണിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. രേഖകൾ നൽകാനുള്ളതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും തെരഞ്ഞെടുപ്പ് ദിവസമായ നാളെയാണ് ലാവ്‌ലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്നത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിബിഐ നാളെ എന്ത്…

Read More

മർദനമേറ്റു മരിച്ച കുക്കി എംഎൽഎയുടെ സംസ്കാരം 4 മാസത്തിനു ശേഷം നടത്തി; പങ്കെടുത്ത് മണിപ്പുർ മുഖ്യമന്ത്രി: പ്രതിഷേധം

  കൊൽക്കത്ത ∙ മണിപ്പുരിൽ 2023ൽ കലാപത്തിനിടെ മർദനമേൽക്കുകയും പിന്നീട് ഡൽഹിയിൽ ആശുപത്രിയിൽ മരിക്കുകയും ചെയ്ത കുക്കി എംഎൽഎ വുങ്സാഗിൻ വാൾട്ടെയുടെ (64) സംസ്കാരം 4 മാസത്തിനു ശേഷം നടന്നു. ചുരാചന്ദ്പുരിൽ നടന്ന സംസ്കാരച്ചടങ്ങിൽ മണിപ്പുർ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് പങ്കെടുത്തു. കലാപം ആരംഭിച്ച ശേഷം ആദ്യമായാണ് മെയ്തെയ് വിഭാഗക്കാരനായ ഒരാൾ ചുരാചന്ദ്പുരിൽ എത്തുന്നത്. വിവിധ കുക്കി സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ചു. ചുരാചന്ദ്പുരിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി. ബിഷ്ണുപുർ-ചുരാചന്ദ്പുർ അതിർത്തിയിൽ വെടിവയ്പു നടന്നു.2023 മേയ് 4നാണ്…

Read More

മാളുകളില്‍ പ്രവേശനം കോവിഡ് വാക്സിന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് മാത്രം

  കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവരെ മാത്രമേ മഹാരാഷ്ട്രയില്‍ മാളുകളില്‍ പ്രവേശിപ്പിക്കൂ. മുംബൈയിലും മറ്റ് നഗരങ്ങളിലും ഇത് ബാധകമാണ്. മാളുകളില്‍ വരുന്നവര്‍ വാക്സിനെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് കരുതണം. പരിശോധിക്കാനുള്ള സംവിധാനം മാള്‍ ഉടമകള്‍ ഒരുക്കണം. ഞായറാഴ്ച മുതലാണ് മാളുകള്‍ തുറക്കുക. മന്ത്രിസഭായോഗത്തിന് ശേഷം സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപ്പെയാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്ത് 15 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമെന്ന് മന്ത്രി പറഞ്ഞു- “രണ്ട് ഡോസ് കോവിഡ് വാക്സിനും എടുത്തവര്‍ക്ക് ലോക്കല്‍ ട്രെയിനുകളിൽ…

Read More

മാണി സി കാപ്പൻ പോയത് എൽ ഡി എഫിനെ ബാധിക്കില്ലെന്ന് ജോസ് കെ മാണി

മാണി സി കാപ്പൻ പോയത് ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് ജോസ് കെ മാണി. പാലായിൽ സീറ്റ് വിഭജന ചർച്ച ഇതുവരെ നടന്നിട്ടില്ല. മാണി സി കാപ്പന്റെ നിലപാട് മാറ്റത്തിൽ വ്യക്തതയില്ലെന്നും വ്യക്തതയില്ലാത്ത കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു ഇനി മുതൽ യുഡിഎഫിന്റെ ഭാഗമാണെന്ന് ഇന്ന് രാവിലെയാണ് മാണി സി കാപ്പൻ പ്രഖ്യാപിച്ചത്. യുഡിഎഫിലേക്ക് മാറുമ്പോൾ അർഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു.

Read More

കോപ്പിയടി പിടിച്ചതിന് വിദ്യാര്‍ഥികളുടെ പീഡന പരാതി; 11 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാര്‍ ഗവ. കോളജ് അധ്യാപകനെ വെറുതെ വിട്ട് കോടതി

കോപ്പിയടി പിടികൂടിയതിന് വിദ്യാര്‍ഥികള്‍ പീഡനപരാതി നല്‍കിയ സംഭവത്തില്‍, അധ്യാപകനെ കോടതി വെറുതെ വിട്ടു. ഇടുക്കി മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. 2014 -ലാണ് കേസിന് ആസ്പദമായ സംഭവം. 05/09/2014ന് നടന്ന പരീക്ഷയുടെ അവസാനത്തെ മിനിറ്റിലാണ് ഞാന്‍ ഹാളിലനകത്ത് കയറിയപ്പോഴാണ് കോപ്പിയടി കണ്ടെത്തിയത്. പിടിച്ച് അപ്പോള്‍ തന്നെ ഞാന്‍ അത് റിപ്പോര്‍ട്ട് ചെയ്തു. പതിനാറാം തീയതിയാണ് അറിയുന്നത്.എനിക്കെതിരായിട്ട് ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്….

Read More

30 മലയാളി വിദ്യാർഥികൾ കൂടി ഇന്ന് തിരികെ എത്തി; ഇന്നലെയെത്തിയ 115 പേർ കേരളത്തിലേക്ക് തിരിച്ചു

  ഓപറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി 30 മലയാളി വിദ്യാർഥികൾ കൂടി യുക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തി. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായാണ് ഇവർ തിരികെ എത്തിയത്. അതേസമയം ഇന്നലെ എത്തിയ 115 മലയാളി വിദ്യാർഥികൾ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. രാവിലെ പത്ത് മണിക്കുള്ള എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനത്തിലാണ് വിദ്യാർഥികൾ കേരളത്തിലേക്ക് തിരിച്ചത്. ഇന്നും നാളെയുമായി യുക്രൈനിൽ നിന്ന് 7400 പേരെ കൂടി തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് പത്തിനുള്ളിൽ 80 വിമാനങ്ങൾ…

Read More