വ്യാജ കോവിഡ് വാക്സിന്‍ നിര്‍മ്മാണം; 32 കാരൻ അറസ്റ്റില്‍

വ്യാജ കോവിഡ് വാക്സിന്‍ നിര്‍മ്മിച്ചുവെന്ന കേസില്‍ ഒഡീഷയില്‍ മുപ്പത്തിരണ്ടുക്കാരന്‍ അറസ്റ്റില്‍. ബാര്‍ഗഢ് ജില്ലയിലെ പ്രഹ്ലാദ് ബിസി എന്നയാളാണ് അറസ്റ്റിലായത്. വ്യാജ വാക്സിന്‍ നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കോവിഡ് വാക്സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികളും രാസവസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.   കോവിഡ് 19 വാക്സിനെന്ന് അവകാശപ്പെട്ട് വ്യാജ ഉത്പന്നം നിര്‍മ്മിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. കോവിഡ് വാക്സിനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വ്യാജ ഉത്പന്നം വിറ്റഴിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന്…

Read More

എംഎൽഎമാർക്ക് കൊവിഡ്; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ക്വാറന്റൈനിൽ

രണ്ട് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കത്തിൽ വന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് സ്വയം നിരീക്ഷണത്തിൽ പോയി. ഏഴ് ദിവസത്തെ ക്വാറന്റൈനിലാണ് മുഖ്യമന്ത്രി പ്രവേശിച്ചത്. കൊവിഡ് സ്ഥിരീകരിച്ച രണ്ട് എംഎൽഎമാർ അടുത്തിടെ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. പഞ്ചാബിലെ 29 എംഎൽഎമാർക്കും ഒരു മന്ത്രിക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഇടുക്കിയില്‍ അന്ധവിദ്യാലയത്തിലെ  പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ സ്‌കൂള്‍ ജീവനക്കാരന്‍ ലൈംഗിക അതിക്രമം നടത്തിയ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ശശികുമാര്‍ എന്ന പ്രിന്‍സിപ്പലാണ് അറസ്റ്റിലായിരിക്കുന്നത്. സ്‌കൂളിലെ ജീവനക്കാരന്‍ രാജേഷ് കാലങ്ങളായി പീഡിപ്പിച്ചുവെന്ന പരാതി  മറച്ചുവച്ചതാണ് കുറ്റം.തെളിവുകള്‍ നശിപ്പിക്കണമെന്നു രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.

Read More

വിമാനം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് പ്രസിഡന്റ്

  ചൈനയിൽ 132 യാത്രക്കാരുമായി വിമാനം തകർന്നുവീണ സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. അപകടകാരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിമാനം മലനിരകളിലേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക മൈനിംഗ് കമ്പനിയുടെ സെക്യൂരിറ്റി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ എത്ര പേർ മരിച്ചുവെന്ന സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാൽ ആരും ജീവനോടെ അവശേഷിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. വിമാനം തകർന്നുവീണതിന് പിന്നാലെ ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അപകട സ്ഥലത്തേക്ക്…

Read More

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ; ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് അവധി

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ കനത്തു. പുനലൂർ പത്തനാപുരം താലൂക്കുകളിലായി നാല് വീടുകൾ ഭാഗികമായി തകർന്നു. മഴയിലും കാറ്റിലും മരങ്ങൾ വീണും, മണ്ണിടിഞ്ഞും ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു.

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 പേർക്ക് കൂടി കൊവിഡ്; 585 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 585 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,21,17,826 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളിൽ പകുതിയിൽ കൂടുതലും കേരളത്തിൽ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇന്നലെ 21,445 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 6388 പേർക്കും ആന്ധ്രയിൽ 1859 പേർക്കും തമിഴ്‌നാട്ടിൽ 1964 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു രാ്യത്ത് ഇതിനോടകം 4,30,254 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്….

Read More

മുട്ടിലില്‍ പഞ്ചായത്ത് സെക്രട്ടറിക്കും വാര്‍ഡ് മെമ്പര്‍ക്കും കോവിഡ് ;പഞ്ചായത്ത് ഓഫീസ് അടച്ചു

മുട്ടിലില്‍ വീണ്ടും ആശങ്ക.കഴിഞ്ഞദിവസമാണ് പഞ്ചായത്ത് സെക്രട്ടറിക്കും, വാര്‍ഡ് മെമ്പര്‍ക്കും കോവിഡ് പോസിറ്റീവായത്. പഞ്ചായത്ത് ഓഫീസ് താല്‍ക്കാലികമായി അടച്ചു.സെക്രട്ടറിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഓഫീസ് സ്റ്റാഫ് അടക്കം നിരീക്ഷണത്തില്‍ പോയി. ഇതോടെ സെക്രട്ടറിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഓഫീസ് സ്റ്റാഫ് അടക്കം നിരീക്ഷണത്തില്‍ പോയി.ഇതിനുമുന്‍പും മറ്റൊരു വാര്‍ഡ് മെമ്പര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് അടച്ചിരുന്നു.എന്നാല്‍ ഇന്നലത്തെ പരിശോധന ഫലം വന്നതോടെ പഞ്ചായത്ത് ഓഫീസ് താല്‍ക്കാലികമായി വീണ്ടും അടച്ചു. തെരഞ്ഞെടുപ്പിന്റെ അവസാനമാസങ്ങളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനങ്ങളെ…

Read More

കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്…

Read More

പ്രശസ്‌ത അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീകുമാർ അന്തരിച്ചു

  ചെന്നൈ: പ്രശസ്‌ത അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീകുമാർ അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ ശ്രീകുമാർ മീഡിയ പ്രവർത്തകൻ കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രമുഖർ രംഗത്ത് എത്തി. ചെന്നൈ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം നിരവധി ചലച്ചിത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.

Read More

എത്ര മര്യാദ കെട്ട രീതിയിലാണ് എൽഡിഎഫ് സർക്കാരിനെതിരെ നീങ്ങിയത്; വലതുപക്ഷ മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി

വലതുപക്ഷ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ ആകെ കരി വാരിത്തേക്കുകയും തെറ്റായ ചിത്രം വരച്ചു കാട്ടുകയുമാണ് ഇത്തരക്കാർ ചെയ്തത് ഇല്ലാക്കഥകൾ മെനയുക, ബോധപൂർവം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറുകക, ഇത്തരത്തിൽ വലിയ തോതിൽ ഒരുു കൂട്ടം വലതുപക്ഷ മാധ്യമങ്ങൾ ഇവിടെ പ്രവർത്തിച്ചുവെന്നും മുക്യമന്ത്രി പറഞ്ഞു ഈ വർത്തമാന കാലത്ത് മാധ്യമങ്ങൾക്ക് മാധ്യമങ്ങളുടേതായ സ്വാധീനമുണ്ടെന്ന് അറിയാം. നമ്മുടെ നാട് വലിയ തോതിൽ സാക്ഷരതയുള്ള സംസ്ഥാനമാണ്….

Read More