വയനാട് ജില്ലയില്‍ ഇന്ന്  61 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന്  61 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 107 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകൻ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167545 ആയി. 165927 പേര്‍ രോഗമുക്തരായി. നിലവില്‍ 628 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 584 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 929 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 83 പേര്‍ ഉള്‍പ്പെടെ ആകെ 628 പേര്‍ നിലവില്‍…

Read More

സ്വർണവില കൂടി;പവന് 80 രൂപകൂടി 36,720 രൂപയായി

  സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമില്ല. സ്പോട് ഗോൾഡ് വില ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്. ഡോളർ ദുർബലമായതും ബോണ്ട് ആദായത്തിൽ കുറവുണ്ടായതുമാണ് വില പിടിച്ചുനിർത്തിയത്.    

Read More

സുശാന്തിന്റേത് കൊലപാതകമല്ല, ആത്മഹത്യ തന്നെ; എയിംസ് സംഘം സിബിഐക്ക് റിപോര്‍ട്ട് നല്‍കി

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യ തന്നെയാണെന്നും വ്യക്തമാക്കി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധ സംഘം സിബിഐയ്ക്കു റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. സുശാന്തിന്റെ കുടുംബവും അഭിഭാഷകനും ഉയര്‍ത്തിയ കൊലപാതക വാദങ്ങളെ തള്ളിക്കൊണ്ടുള്ളതാണ് എയിംസ് സംഘത്തിന്റെ റിപോര്‍ട്ട്. ജൂണ്‍ നാലിനാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അന്വേഷിച്ച മുംബൈ പോലിസ് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. എന്നാല്‍, സുശാന്ത് കൊല ചെയ്യപ്പെട്ടതാണെന്ന് ഒരു…

Read More

സംസ്ഥാനത്ത് പുതുതായി 6 ഹോട്ട് സ്‌പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ (കണ്ടൈൻമെന്റ് സോൺ വാർഡ് 8), അരുവിക്കര (7, 8), എറണാകുളം ജില്ലയിലെ കാഞ്ഞൂർ (സബ് വാർഡ് 1), കുട്ടമ്പുഴ (സബ് വാർഡ് 1), ആലപ്പുഴ ജില്ലയിലെ മുട്ടാർ (സബ് വാർഡ് 13), വയനാട് ജില്ലയിലെ പൊഴുതന (സബ് വാർഡ് 1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 628ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

ശബരിമല സ്വര്‍ണക്കൊള്ള: സന്നിധാനത്ത് എസ്പി ശശിധരന്റെ നേതൃത്വത്തില്‍ നിര്‍ണായക പരിശോധനകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി വിശദമായി ചോദ്യം ചെയ്യുന്നതിനിടെ സമാന്തരമായി സന്നിധാനത്ത് നിര്‍ണായക പരിശോധനകള്‍. പ്രത്യേക അന്വേഷണസംഘം സന്നിധാനത്തെത്തി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസറുടെ മുറിയിലെത്തി ഫയലുകള്‍ പരിശോധിച്ച് വരികയാണ്. 2019 മുതലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ കാര്യങ്ങളില്‍ സജീവമായി ഇടപെട്ട് തുടങ്ങുന്നത്. സന്നിധാനത്തെ പരിശോധനയില്‍ നിന്ന് ദേവസ്വം വിജിലന്‍സ് ശേഖരിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്‍ നടത്തിവരുന്നത്. ഉച്ച മുതല്‍ സന്നിധാനത്ത് പരിശോധന നടക്കുന്നതായാണ്…

Read More

താജ്മഹലിൽ ബോംബ് വെച്ചതായി വ്യാജ ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഫിറോസാബാദ് സ്വദേശിയെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായി പോലീസ് അറിയിച്ചു ഇന്ന് രാവിലെയാണ് യുപി പോലീസിന്റെ എമർജൻസി നമ്പറിൽ താജ്മഹലിൽ ബോംബ് വെച്ചതായുള്ള സന്ദേശം വന്നത്. ഇതിന് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും താജ്മഹലിൽ വ്യാപക പരിശോധന നടത്തി. സന്ദർശകരെ തടയുകയും മഹലിനുള്ളിൽ ഉള്ളവരെ പുറത്തെത്തിക്കുകയും ചെയ്തിരുന്നു. ഭീഷണി വ്യാജമാണെന്ന് മനസ്സിലായതോടെ താജ്മഹൽ വീണ്ടും സന്ദർശകർക്കായി തുറന്നു കൊടുക്കുകയും…

Read More

‘കോൺഗ്രസ് രക്തത്തിൽ ഭരണഘടനയുടെ ഡിഎൻഎയുണ്ട്, ഇലക്ഷൻ കമ്മീഷൻ ബിജെപിക്ക് വേണ്ടി പണിയെടുക്കരുത്’: രാഹുൽ ഗാന്ധി

ഭരണഘടനെ ആക്രമിക്കാൻ ആണ് മോദിയും ബിജെപിയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയുടെ ആധാരം ഒരു പൗരൻ ഒരു വോട്ട് എന്നാണ്. മഹാരാഷ്ട്രയിലെ ഫലം വന്നപ്പോൾ തന്നെ വോട്ടർപട്ടികയെ കുറിച്ച് സംശയമുണ്ടായിരുന്നു. ഇലക്ഷൻ കമ്മീഷനും ബിജെപിയും ചേർന്ന് കർണാടകയിൽ ഒത്തുകളിച്ചു. ഇതിന്റെ തെളിവുകളാണ് ഇന്നലെ പുറത്തുവിട്ടതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കർണാടകയിൽ 16 സീറ്റുകളിൽ കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ ജയിച്ചത് 9 സീറ്റുകളിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ലിസ്റ്റിന്റെ സോഫ്റ്റ് കോപ്പി പുറത്തുവിട്ടിട്ടില്ല. വോട്ടെടുപ്പിന്റെ…

Read More

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്; നട്ടു, പൃഥ്വി ഔട്ട്; ഹാര്‍ദ്ദിക്ക്, ഇഷാന്ത് ഇന്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായി ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഓസിസിനെതിരായ അവസാന ടെസ്റ്റില്‍ നിന്നും വിട്ടു നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, പരിക്കേറ്റ ഇഷാന്ത് ശര്‍മ്മ, ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. പുതുമുഖ താരം നടരാജന്‍, പൃഥ്വി ഷാ എന്നിവര്‍ ടീമില്‍ ഇടം നേടിയില്ല. പരിക്കേറ്റ രവിന്ദ്ര ജഡേജയെയും ആദ്യ രണ്ട് ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അക്‌സര്‍ പട്ടേലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസിസിനെതിരേ മികച്ച ബൗളിങ് കാഴ്ച വച്ച…

Read More

എംജി ഗ്ലോസ്റ്റർ എന്ന പേരിൽ എംജി ഹെക്ടർ എസ്യുവിയുടെ 7 സീറ്റർ പതിപ്പ് ഇന്ത്യൻ വിപണിയിൽ

എംജി ഗ്ലോസ്റ്റർ എന്ന പേരിൽ എംജി ഹെക്ടർ എസ്യുവിയുടെ 7 സീറ്റർ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തും. എസ്യുവിയുടെ ടീസർ ചിത്രം എംജി മോട്ടോർ ഇന്ത്യയാണ് പുറത്തുവിട്ടത്. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്സ്പോയിൽ എംജി ഗ്ലോസ്റ്റർ പ്രദർശിപ്പിക്കും. ഇന്തോനേഷ്യയിൽ വിൽക്കുന്ന വൂളിംഗ് അൽമാസ് എന്ന 7 സീറ്ററുമായി ടീസർ ചിത്രത്തിലെ വാഹനത്തിന് സാമ്യം കാണാം.7 സീറ്റർ എംജി ഹെക്ടർ എസ്യുവിയിൽനിന്ന് വളരെ വ്യത്യസ്തമായിരിക്കില്ല 7 സീറ്റർ എംജി ഗ്ലോസ്റ്റർ. എന്നാൽ ഹെഡ്ലാംപ് ഹൗസിംഗിൽ ത്രികോണാകൃതിയുള്ള സിൽവർ ഇൻസെർട്ടുകൾ,…

Read More

കല്ല് വീണ് മുട്ട പൊട്ടി; 16കാരനെ 22കാരന്‍ കുത്തിക്കൊന്നു

ഡല്‍ഹി: കടയില്‍ കല്ല് വീണ് മുട്ട പൊട്ടിയതിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ 22കാരന്‍ കുത്തിക്കൊന്നു. 16കാരനായ മൊഹമ്മദ് ഫൈസന്‍ ആണ് മരിച്ചത്. സംഭവത്തില്‍ 22 കാരനായ ഫറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാറിലാണ് സംഭവം.അച്ഛനും സഹോദരനുമൊപ്പം ചേര്‍ന്ന് 16കാരന്‍ കല്ലുകള്‍ കൂട്ടിവെയ്ക്കുകയായിരുന്നു. കൊലപാതകം നടന്ന കടയ്ക്ക് വെളിയിലാണ് കല്ലുകള്‍ കൂട്ടിവെച്ചിരുന്നത്. അതിനിടെ കടയ്ക്ക് വെളിയില്‍ ട്രേയില്‍ വച്ചിരുന്ന മുട്ട കല്ല് വീണ് പൊട്ടിയതിനെ ചൊല്ലി രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമായി. താജ്…

Read More