നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ചവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പി എസ് സി

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലെ 38 ഒഴിവുകളിലെ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ചവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പി എസ് സിയുടെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിൽ പി എസ് സിക്കെതിരെ പ്രതിഷേധവർക്ക് നേരെ കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പി എസ് സിയുടെ നീക്കത്തിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.   നിയമനം നല്‍കാതെ പി എസ് സി നിയമനങ്ങൾ അട്ടിമറിക്കുകയാണെന്നാണ് ഉദ്യോഗാർത്ഥികൾ ഉയർത്തിയ ആരോപണം. എന്നാൽ, കൊവിഡ് സാഹചര്യമായതിനാൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് നിയമനങ്ങൾ താത്കാലികമായി നിർത്തിവെച്ചതെന്നാണ് പി…

Read More

രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു; ശുഭ്മാൻ ഗിൽ തുടക്കത്തിലെ പുറത്ത്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ ഇന്ത്യക്ക് ഓപണർ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടു സ്‌കോർ ബോർഡ് തുറക്കും മുമ്പേ ഗിൽ പൂജ്യത്തിന് പുറത്തായി. നിലവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിലാണ്. 24 റൺസുമായി രോഹിത് ശർമയും ഏഴ് റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. ചെന്നൈയിൽ തന്നെയാണ് രണ്ടാം ടെസ്റ്റും നടക്കുന്നത്. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യക്ക്…

Read More

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ലീഗ് എംഎൽഎ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്തു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യലിനൊടുവിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ നിലവിൽ ചന്തേര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ മാത്രമാണ് അറസ്റ്റ്. മറ്റ് കേസുകളിൽ വരും ദിവസങ്ങളിലും അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്. കമറുദ്ദീന്റെ കൂട്ടുപ്രതി പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്‌തേക്കും….

Read More

പോലീസുകാരന്റെ കഴുത്തിൽ കത്തിവെച്ച് പ്രതി; പിടിവലിക്കിടെ എസ് ഐയുടെ തോക്കിൽ നിന്നും വെടിപൊട്ടി

  കൊല്ലം പത്തനാപുരത്ത് പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിക്ക് വെടിയേറ്റു. മണിയൂർ ചുരുവിള വീട്ടിൽ മുകേഷിനാണ് വെടിയേറ്റത്. പ്രതിയുടെ ആക്രമണത്തിൽ എസ് ഐ അടക്കം നാല് പോലീസുകാർക്കും പരുക്കേറ്റു. സാഹസികമായാണ് പ്രതിയെ പോലീസ് കീഴടക്കിയത്. നിരവധി കേസുകളിൽ പ്രതിയായ മുകേഷിനെ ഭാര്യ വീട്ടിൽ നിന്നും പിടികൂടുന്നതിനിടെയാണ് സംഭവം. പോലീസുകാരാനായ വിഷ്ണുവിന്റെ കഴുത്തിൽ മുകേഷ് കത്തിവെച്ച് ഭീഷണിപ്പെടുത്തിയതോടെ എസ് ഐ തോക്ക് കയ്യിലെടുത്തു. തോക്ക് കൈവശപ്പെടുത്താൻ പ്രതി ശ്രമിക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നു മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്. പിന്നീട്…

Read More

ഷിഗല്ലക്ക് പിന്നാലെ വയനാട്ടിൽ കുരങ്ങ് പനിയും

മാനന്തവാടി: കോവിഡിനിടെ ഷിഗല്ലക്കും പുറമെ വയനാട്ടിൽ കുരങ്ങ് പനിയും. ഇടവേളക്ക് ശേഷമാണ് തിരുനെല്ലിയിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്. അപ്പ പാറ കാരമാട് കോളനിയിലെ വിദ്യാർത്ഥിയെ കുരങ്ങ് പനി ലക്ഷണം കണ്ടത്തിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടർന്ന് അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പരിശോധനയിൽ കുരങ്ങ് പനി ലക്ഷണം കണ്ടത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു

Read More

വെള്ളിയാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

  തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 115 മില്ലി മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ ഒക്ടോബര്‍ 01: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി. ഒക്ടോബര്‍ 02: തിരുവനന്തപുരം,…

Read More

മുടിപൊട്ടലിനോട് ബൈ പറയാം, പരിഹാരം വീട്ടില്‍ തന്നെയുണ്ട്

  സ്ത്രീകള്‍ നേരിടുന്ന വലിയ ഒരു സൗന്ദര്യപ്രശ്‌നമാണ് മുടികൊഴിച്ചില്‍ അല്ലെങ്കില്‍ മുടി പൊട്ടി പോകുന്നത്. പൊടിയും അഴുക്കും എല്ലാം ചേര്‍ന്ന് നമ്മുടെ മുടിയെ ആകെ നാശത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നു. ലോകം മുഴുവനുമുള്ള സ്ത്രീകള്‍ നേരിടുന്ന ഒരു പ്രശ്‌നം തന്നെയാണ് ഇത്. ഇതിന് പരിഹാരം കാണാനായി സലൂണില്‍ പോകാന്‍ പലപ്പോഴും പലര്‍ക്കും സമയം കണ്ടെത്താനുമാകില്ല. ഈ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ നിങ്ങള്‍ക്ക് വേണ്ടി കുറച്ചു സമയം കണ്ടെത്തിയാല്‍ ഇത്തരം പ്രശ്‌നങ്ങളോട് ബൈ ബൈ പറയാം. മുടികൊഴിച്ചില്‍ ശാശ്വതമായി തടയുന്നതിനും…

Read More

മീനങ്ങാടി 54 ല്‍ നിയന്ത്രണം വിട്ട പച്ചക്കറി ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

മീനങ്ങാടി: മീനങ്ങാടി 54 ല്‍ നിയന്ത്രണം വിട്ട പച്ചക്കറി ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറായ ബത്തേരി സ്വദേശി ഷിബുവിനും, ക്ലീനര്‍ ചെതലയം സ്വദേശി ദിനേഷിനുമാണ് പരിക്കേറ്റത്. മൈസൂരില്‍ നിന്നും, വടകരക്കുള്ള പച്ചക്കറിയുമായി പോവുകയായിരുന്ന ലോറിയാണ് ഇന്നലെ രാത്രി 11 മണിയോടെ അപകടത്തില്‍ പെട്ടത്

Read More

കൂനൂർ ഹെലികോപ്റ്റർ അപകടം: എ പ്രദീപിന്റെ ഭാര്യക്ക് സർക്കാർ ജോലി, കുടുംബത്തിന് ധനസഹായം

  കൂനൂരിൽ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സർക്കാർ. പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനും ധനസഹായമായി അഞ്ച് ലക്ഷം രൂപയും പ്രദീപിന്റെ അച്ഛന്റെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപയും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു സാധാരണനിലയിൽ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതർക്കാണ് ജോലി നൽകാൻ നിയമാവലിയുള്ളത്. എന്നാൽ പ്രദീപിന് പ്രത്യേക പരിഗണന നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 2018ലെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സ്വയം സന്നദ്ധനായി…

Read More

ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ വീണ്ടും റദ്ദാക്കി; മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്ക്

  സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ വീണ്ടും റദ്ദാക്കി. മൂന്ന് വർഷത്തേക്ക് ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിന് താരത്തിന് വിലക്കേർപ്പെടുത്തി. കോടതി വിധിയുടെ ബലത്തിൽ ഓസ്‌ട്രേലിയയിൽ തുടരുന്ന ജോക്കോവിച്ചിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രി പ്രത്യേക അധികാരമുപയോഗിച്ച് റദ്ദാക്കുകയായിരുന്നു കൊവിഡ് വാക്‌സിൻ എടുക്കാതെ ഓസ്‌ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരായ നടപടിയും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കിയതെന്നും മന്ത്രി അലക്‌സ് ഹോക് പറഞ്ഞു. അതേസമയം വീണ്ടും കോടതിയെ സമീപിക്കാനാണ് താരത്തിന്റെ തീരുമാനം  

Read More