വയനാട് പാക്കേജ്: ശ്രദ്ദേയമായ പ്രഖ്യാപനങ്ങൾ
കാപ്പികൃഷിയിലൂടെ മുന്നേറ്റം വയനാട് ജില്ലയില്‍ കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനമാണ് പാക്കേജിലുള്ളത്. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നതോടെ വയനാടിന് ഉണര്‍വാകും. പ്രധാന വിളയായ കാപ്പിയില്‍ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇന്ന് കാപ്പിപ്പൊടിയുടെ ചില്ലറ വിലയുടെ പത്തുശതമാനം മാത്രമാണ് വയനാട്ടിലെ കാപ്പി കൃഷിക്കാര്‍ക്കു ലഭിക്കുന്നത്. ഇത് ഇരുപത് ശതമാനമായെങ്കിലും ഉയര്‍ത്താനുളള പദ്ധതികളാണ് തയ്യാറാക്കുന്നത്. വയനാട്ടിലെ കാപ്പിപ്പൊടി ”വയനാട് കാപ്പി” എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനാണ് പദ്ധതി…