ബത്തേരി തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള ഫോൺ സംഭാഷണം പരിശോധിക്കാൻ ഉത്തരവ്

ബത്തേരി തെരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണ രേഖ പരിശോധിക്കാൻ കോടതിയുടെ ഉത്തരവ്. ബത്തേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പോലീസ് നൽകിയ അപേക്ഷയിൽ കൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് ശബ്ദരേഖ പരിശോധിക്കാനാണ് അനുമതി നൽകിയത് ഇരുവരും ഒക്ടോബർ 11ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദസാമ്പിളുകൾ നൽകാൻ കോടതി നിർദേശിച്ചു. ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ…

Read More

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. എട്ടാം തീയതി പരിഗണിക്കേണ്ടിയിരുന്ന കേസ് സമയക്കുറവുള്ളതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ സിബിഐയുടെ അപേക്ഷ പ്രകാരം കേസ് നാല് തവണ മാറ്റിവെച്ചിരുന്നു. ചില രേഖകൾ സമർപ്പിക്കാനുണ്ടെന്ന് പറഞ്ഞ സിബിഐ ഇതുവരെ ഇത് സമർപ്പിച്ചിട്ടില്ല. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

Read More

ആന്ധ്രയിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ

  ആന്ധ്രാ പ്രദേശിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ സൈദാബാദ് സ്വദേശി പല്ലകൊണ്ട രാജു(30)വിനെയാണ് ഖാൻപൂരിലെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ വിശദീകരണം. സെപ്റ്റംബർ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ അർധ നഗ്നമായ മൃതദേഹം രാജുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് മുമ്പ് തന്നെ ഇയാൾ ഒളിവിൽ പോയിരുന്നു. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക്…

Read More

വയനാട് ജില്ലയില്‍ 249 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.23

  വയനാട് ജില്ലയില്‍ ഇന്ന് (14.10.21) 249 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 411 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 246 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9. 23 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 121228 ആയി. 117640 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2865 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2621 പേര്‍ വീടുകളിലാണ്…

Read More

കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു. 96 വയസായിരുന്നു. ഉച്ചയ്ക്ക് 1.10 ഓടെ തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. നവരാത്രി മണ്ഡപത്തില്‍ പാടിയ ആദ്യ വനിതയാണ് പാറശാല പൊന്നമ്മാള്‍. ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടേയും ഭഗവതി അമ്മാളുടേയും മകളായി 1924ലാണ് പൊന്നമ്മാളിന്റെ ജനനം. അച്ഛന്റെ സ്ഥലം മാറ്റത്തെ തുടര്‍ന്ന് ആദ്യം അടൂരിലും പിന്നീട് പാറശാലയിലുമായിരുന്നു പ്രാരംഭ പഠനം. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലെ ആദ്യ ബാച്ചില്‍ ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണവും ഒന്നാം റാങ്കോടെ പാസായി. തിരുവനന്തപുരം കോട്ടണ്‍ഹില്‍…

Read More

വയനാട്ടിലെ പുതുവത്സര ആഘോഷങ്ങള രാത്രി 10 മണിക്ക് അവസാനിപ്പിക്കണം; ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ആഘോഷങ്ങള്‍ ഇന്ന് (ഡിസംബര്‍ 31) രാത്രി 10 നകം അവസാനിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആഘോഷ ങ്ങളില്‍ മാസ്‌ക്, സാമൂഹിക അകലം, സാനിട്ടൈസര്‍ ഉപയോഗം എന്നിവ പാലിക്കണം. *പുതുവത്സരവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളില്‍ ഒരു കാരണവശാലും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു*  

Read More

Customer Service Jobs In Dubai

Customer Service Jobs In Dubai Big news for all degree holder you have now chance to make you career in UAE with the help to get hired by any one of organization, café, restaurant and many other small companies for the position of Customer Service Jobs In Dubai, in UAE now there are many organization…

Read More

ചികിത്സ ലഭ്യമാകാതെ 11കാരി മരിച്ച സംഭവം; ജപിച്ചൂതൽ നടത്തിയ പുരോഹിതനടക്കം അറസ്റ്റിലാകും

കണ്ണൂർ സിറ്റിയിൽ പനി ബാധിച്ച 11കാരി ചികിത്സ ലഭ്യമാകാതെ മരിച്ച സംഭവത്തിൽ അറസ്റ്റുണ്ടായേക്കും. വിശ്വാസത്തിന്റെ പേരിലാണ് കുട്ടിക്ക് ചികിത്സ നിഷേധിച്ചത്. മരിച്ച ഫാത്തിമയെ ആശുപത്രിയിൽ എത്തിക്കാതെ ജപിച്ചൂതൽ ചികിത്സയാണ് നടത്തിയത്. കേസിൽ പുരോഹിതനെയും കുട്ടിയുടെ അടുത്ത ബന്ധുവിനെയും പ്രതി ചേർക്കും ഞായറാഴ്ച പുലർച്ചെയാണ് പനി ബാധിച്ച് ഫാത്തിമ മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച കുട്ടിക്ക് ചികിത്സ നൽകാതെ ജപിച്ച് ഊതൽ നടത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയോടെ കുട്ടിക്ക് അനക്കമില്ലാതായതോടെ മാത്രമാണ് ബന്ധുക്കൾ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും…

Read More

കൊവിഡിന് ഗ്ലൂക്കോസ് ചികില്‍സയെന്ന് പ്രചരണം; കോഴിക്കോട് ഗ്ലൂക്കോസ് ലായനിയുടെ വിൽപ്പനയ്ക്ക് നിയന്ത്രണം

  കൊയിലാണ്ടി താലൂക്കിൽ ഗ്ലൂക്കോസ് ലായനിയുടെ വിൽപ്പനയ്ക്ക് നിയന്ത്രണം.ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ ചെറിയ കുപ്പികളിലാക്കിയുള്ള ഗ്ലൂക്കോസ് വിൽപന കണ്ടത്തിയതിനെ തുടർന്നാണ് നടപടി. കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന വ്യാജ പ്രചരണത്തെ തുടർന്നാണ് പ്രദേശത്ത് ഗ്ലൂക്കോസ് വിൽപന വ്യാപകമായത്. 25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ഡെക്സ്ട്രോസ് 25 എന്ന മരുന്നിന്‍റെ ബോട്ടിലുകൾ പൊട്ടിച്ച് ചെറിയ കുപ്പികളിലാക്കി വിൽപ്പന നടത്തിയതായാണ് ജില്ല ഡ്രഗ് കണ്‍ട്രോൾ വിഭാഗം അധികൃതർ കണ്ടെത്തിയത്. മരുന്നുകളുടെ കൂട്ട് ഉണ്ടാക്കാനുള്ള ലൈസൻസിന്റെ മറവിലായിരുന്നു ഇതെന്ന് കണ്‍ട്രോൾ…

Read More

കോവിഡ് രണ്ടാം തരംഗം: കേരളത്തിലെ 6 ജില്ലകളിൽ അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രം

കേരളത്തിലെ 6 ജില്ലകളിൽ കോവിഡ് സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കൊവിഡ് ദൗത്യ സംഘാംഗം. രോഗവ്യാപനം തീവ്രമായ കണ്ണൂരില്‍ കൊവിഡ് പടരാനുള്ള സാധ്യത ഏറെയാണ്. വോട്ടിംഗ് ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗവ്യാപനം മെയ് അവസാനം വരെ വെല്ലുവിളി ഉയര്‍ത്തുമെന്നും , 35വയസിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ അവസാനവാരമോ, മെയ് ആദ്യം മുതലോ വാക്സീന്‍ നല്‍കിതുടങ്ങുമെന്നും ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ദൗത്യസംഘത്തിലെ ഡോ. സുനീല ഗാര്‍ഗ്യ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം തരംഗം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് ഡോ…

Read More