ഇന്ദ്രന്സിന്റെ ‘ഹോം’ ബോളിവുഡിലേക്ക്
അഭിനയവ് മികവ് കൊണ്ട് ഇന്ദ്രന്സ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു ഹോം. റോജിന് തോമസ് സംവിധാനം ചെയ്ത ചിത്രത്തില് ഒലിവര് ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ആയിരുന്നു ഇന്ദ്രന്സ് അവതരിപ്പിച്ചത്. മികച്ച കുടുംബ ചിത്രം എന്ന അഭിപ്രായം നേടിയ സിനിമ ഇപ്പോള് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. നിര്മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്റര്ടെയ്ന്മെന്റ്സും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക ഫ്രൈഡേ ഫിലിംസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരിക്കും…