മലയാളി കന്യാസ്ത്രീകള്‍ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയേക്കും

ഛത്തീസ്ഗഡിലെ ദില്ലിരാജറായില്‍ തുടരുന്ന മലയാളി കന്യാസ്ത്രീകള്‍ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയേക്കും. കേസ് അവസാനിക്കുന്നത് വരെ ഇരുവര്‍ക്കും പുതിയ ചുമതലകളോ സ്ഥലംമാറ്റമോ ഉണ്ടാകില്ല. അതേസമയം ബജ്‌റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മക്കും പ്രവര്‍ത്തകര്‍ക്കുമേതിരെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. രണ്ടാഴ്ച കൂടുമ്പോള്‍ സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ജാമ്യ ഉപാധിയിലാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ പുറത്തിറങ്ങിയത്. ഇത് പ്രകാരം എട്ടാം തീയതി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇതിനു ശേഷമാകും…

Read More

പാലത്തായി കേസില്‍ ഇന്ന് വിധിയില്ല

കൊച്ചി: പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയില്ല. കഴിഞ്ഞ മാസം 25 ന് വാദം പൂര്‍ത്തിയായ ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടാവുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഇന്നത്തെ പരിഗണനാ ലിസ്റ്റില്‍ പാലത്തായി ഹരജി വന്നില്ല. നാളെയോ അടുത്ത ദിവസമോ വിധിയുണ്ടാവും.

Read More

തിരുവനന്തപുരം പാങ്ങപ്പാറയില്‍ എണ്‍പതുകാരന്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനാണ് (80) ഭാര്യ പ്രസന്നയെ (76) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ച സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം. അഞ്ചു വര്‍ഷത്തോളമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു പ്രസന്ന. മകന്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം.

Read More

മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരി കൊവിഡ് ബാധിച്ചു മരിച്ചു

    കൽപറ്റ: മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ജീവനക്കാരി കൊവിഡ് ബാധിച്ചു മരിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ മാനന്തവാടി പരിയാരംകുന്ന് സ്വദേശിനി പി ടി ജമീല(54) യാണ് ചികിൽസയിലിരിക്കെ ഇന്നു രാലിലെ മരണപ്പെട്ടത്. ഭർത്താവ്: ഹസൻ. മകൻ: റാഷിദ്.    

Read More

എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാം വീഡിയോ വഴിയാണ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയെ രണ്ട് ലോകകപ്പുകളിൽ നയിച്ച താരമാണ്. 2011 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്തു. 2019 ലോകകപ്പിന് ശേഷം ധോണിക്ക് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ഇതിനിടയിൽ അദ്ദേഹത്തിന്റെ വിരമിക്കൽ സംബന്ധിച്ച് വാർത്തകൾ വന്നിരുന്നുവെങ്കിലും ബിസിസിഐയും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും നിഷേധിക്കുകയായിരുന്നു. ഐപിഎൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്…

Read More

ദിലീപ് കേസ്: കസ്റ്റഡി ആവശ്യമില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് പ്രതിഭാഗത്തോട് കോടതി

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി. കേസ് അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്. കസ്റ്റഡിയിൽ ആവശ്യം ഉണ്ടോയെന്നതാണ് ചോദ്യമെന്നും, ദിലീപിനെതിരെ എന്ത് തെളിവുണ്ടെന്ന് നോക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ കസ്റ്റഡിയിൽ എടുക്കേണ്ടതില്ലെന്ന് നിങ്ങളെങ്ങനെ പറയുമെന്നുംകോടതി ചോദിച്ചു. മൊഴി നൽകാനെത്തുന്ന സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ ആളുകൾ ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ…

Read More

ഒരു സിനിമ സംവിധാനം ചെയ്യണം എന്നിട്ടേ വിവാഹം ഉണ്ടാകൂ: അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകർക്ക്  പ്രിയങ്കരനായ  താരമാണ് അരിസ്‌റ്റോ സുരേഷ്. പിന്നീട്  ബോസിന്റെ ആദ്യ സീസണിൽ പങ്കെടുത്തതോടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇടയിലും അദ്ദേഹം ശ്രദ്ധ നേടി. ഇപ്പോഴിതാ  സോഷ്യൽ മീഡിയയിൽ പ്രചരിച്ച തന്റെ  വിവാഹ വാർത്തകളോട്  പ്രതികരിക്കുകയാണ് താരം. തന്നെയും സുഹൃത്തിനെയും ചേർത്തുവച്ച വന്ന വാർത്തകൾ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അമ്മയെ കാണാൻ എത്തിയ സുഹൃത്തിന്റെ ചിത്രം ആണ് ചിലർ പ്രചരിപ്പിച്ചത്. വിവാഹം കഴിക്കില്ല എന്നൊന്നും പറയുന്നില്ല. പക്ഷെ…

Read More

വകുപ്പ് വിഭജനം; പൊതുമരാമത്ത് വേണമെന്ന് പി കെ ബഷീറും അബ്ദുൾ ഗഫൂറും, സഹകരണ വകുപ്പ് ആവശ്യപ്പെട്ട് ലിജുവും റോജിയും

  തിരുവനന്തപുരം: വകുപ്പ് വിഭജനം സംബന്ധിച്ച് ലീഗില്‍ അനിശ്ചിതത്വം തുടരുന്നു. പൊതുമരാമത്ത് വകുപ്പ് വേണമെന്ന നിലപാടിലാണ് പി കെ ബഷീറും വി ഇ അബ്ദുള്‍ ഗഫൂറും. വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് 24 മണിക്കൂര്‍ പിന്നിടുമ്പോഴും വകുപ്പ് വിഭജനം പൂര്‍ത്തിയായിട്ടില്ല എന്നതാണ് ശ്രദ്ധേയം.മുഖ്യമന്ത്രി, ആഭ്യന്തരം, റവന്യൂ, ആരോഗ്യം ഉള്‍പ്പെടെ പ്രധാന വകുപ്പുകളില്‍ മാത്രമാണ് തീരുമാനം ആയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസം, സഹകരണം ഉള്‍പ്പെടെ വകുപ്പുകള്‍ കൈമാറുന്നത് സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വേണമെന്നാണ്…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 52,067 സാമ്പിളുകൾ; 104 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോട്ടയം 23, തൃശൂര്‍, മലപ്പുറം 15 വീതം, കണ്ണൂര്‍ 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ,…

Read More

ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു. ലിവർ സിറോസിസ് ബാധിച്ച് ഹൈദരാബാദിൽ ചികിത്സയിലായിരുന്നു. ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് നിഷികാന്ത് കാമത്ത്. ഡൊംബിവാലി ഫാസ്റ്റ് എന്ന മറാത്തി ചിത്രമാണ് നിഷികാന്തിന്റെ ആദ്യ സിനിമ. 2005ലെ ഏറ്റവും വലിയ പണംവാരി സിനിമയായിരുവിത്. മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി 2015ലാണ് അജയ് ദേവ്ഗൺ, തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.

Read More