കോവിഡ് പിടി തരാതെ തന്നെ; ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1608 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 362 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 321 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 151 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 118 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 106 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 91 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 85 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 81 പേർക്കും, പാലക്കാട്…

Read More

വീണ്ടും അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത: യെല്ലോ അലാർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപമെടുക്കുന്ന സാഹചര്യത്തിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച…

Read More

ലോകായുക്ത ഓർഡിനൻസ്: സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്തും, മുന്നോട്ടുപോകാൻ സിപിഎം

  ലോകായുക്ത ഭേദഗതി ഓർഡിനൻസുമായി മുന്നോട്ടുപോകാൻ സിപിഎം തീരുമാനം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. നിലവിലുള്ള എതിർപ്പുകൾ കണക്കിലെടുക്കില്ല. സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു സിപിഐ നേരത്തെ ഓർഡിനൻസിനെതിരെ രംഗത്തുവന്നിരുന്നു. ഇത്ര തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത് എന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചിരുന്നു. സിപിഐ മന്ത്രിമാർക്ക് ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും കാനം സിപിഐ യോഗത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം ഓർഡിനൻസിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ശേഷമാകും…

Read More

ജോർജ് ഫ്‌ളോയിഡ് വധം: കുറ്റക്കാരനായ പോലീസുകാരന് 22.5 വർഷം തടവ്

അമേരിക്കയിൽ ആഫ്രിക്കൻ വംശജനായ ജോർജ് ഫ്‌ളോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുൻ പോലീസുകാരനുമായ ഡെറിക് ഷോവിന്‌ 22.5 വർഷം തടവുശിക്ഷ. മിനിയാപോളീസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഫ്‌ളോയിഡിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്ന് ജഡ്ജി പറഞ്ഞു അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് മരണത്തിന് ഇടയാക്കിയത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് ജഡ്ജി പറഞ്ഞു. 2020 മെയ് 25നാണ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. എട്ട് മിനിറ്റിൽ അധിക നേരം ഷോവിൻ കാൽമുട്ടുകൾ ഫ്‌ളോയിഡിന്റെ കഴുത്തിൽ അമർത്തി പിടിക്കുകയായിരുന്നു. എനിക്ക് ശ്വാസം…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 12 ഹോട്ട്സ്പോട്ടുകൾ കൂടി; 10 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), ആര്യനാട് (2, 17, 18), കരവാരം (9), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 9), കോയിപ്രം (5, 6), കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര (4), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 6, 7), വയനാട് ജില്ലയിലെ പൊഴുതന (8), നൂല്‍പ്പുഴ (സബ് വാര്‍ഡ് 8, 10), ആലപ്പുഴ ജില്ലയിലെ മുഹമ്മ (12), കോട്ടയം ജില്ലയിലെ ടിവി പുരം…

Read More

ഒന്നര വയസ്സുകാരിയുടെ കൊലപാതകം: മുത്തശ്ശി സിപ്‌സി അറസ്റ്റിൽ

  കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റിൽ. തിരുവനന്തപുരം ബീമാപള്ളിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ സിപ്‌സിക്കും കുട്ടിയുടെ അച്ഛൻ സജീവിനുമെതിരെ പോലീസ് കേസെടുത്തിരുന്നു തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലിൽ വെച്ച് ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്നത്. സംഭവത്തിൽ മുത്തശ്ശിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപ്സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി

Read More

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസി അറസ്റ്റിൽ

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൻ ദേവൻ എസ്റ്റേറ്റിലെ ശിവകണ്ണനെ(26)യാണ് മൂന്നാർ പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ അയൽവാസി കൂടിയാണ് ശിവകണ്ണൻ   പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയം അതിക്രമിച്ചു കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു

Read More

കണ്ണൂരിൽ വീടിന് മുകളില്‍ മരം വീണു; ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം

കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മൽ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്. ഓടുമേഞ്ഞ വീടിയായിരുന്നു. അതിവേഗതയിൽ വീശിയ കാറ്റാണ് ഇന്നലെ ജില്ലയിൽ ഉണ്ടായത്. തുടർന്ന് വീടിന് സമീപത്തെ മരം ഒടിഞ്ഞു വീഴുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ചുഴലിക്കാറ്റിൽ പ്രദേശത്ത് വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിൽ ഇന്ന് മഴ…

Read More

എംഎസ്‌സി എല്‍സ 03 കപ്പല്‍ അപകടം: നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി; കമ്പനിയുടെ മറ്റൊരു കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ നിര്‍ദേശം

എംഎസ്‌സി എല്‍സ 03 കപ്പല്‍ അപകടത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. വിഴിഞ്ഞത്ത് എത്തിയ എംഎസ്‌സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാനാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കപ്പല്‍ അപകടത്തിന് പിന്നാലെ സര്‍ക്കാര്‍ ഒരു പെനാല്‍ട്ടി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. അതിന്മേലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. വിഴിഞ്ഞത്ത് എത്തിയ എംഎസ്‌സി കമ്പനിയുടെ AKITETA II കപ്പല്‍ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക കെട്ടിവയ്ക്കാതെ കപ്പലിന് പോകാന്‍ അനുവാദം…

Read More

ക്രമീകരണങ്ങളെല്ലാം ഉറപ്പുവരുത്തി, സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ പാലിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് നാളെ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ക്രമീകരണങ്ങളെല്ലാം ഉറപ്പുവരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ എല്ലാവരും ഒരുപോലെ മുൻകരുതൽ പാലിക്കണം. കൊവിഡ് പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു വാക്‌സിൻ പരമാവധി എല്ലാവർക്കും ലഭ്യമാക്കിയ സാഹചര്യത്തിലാണ് സ്‌കൂൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. കുട്ടികൾ നേരിട്ട് വിദ്യാലയങ്ങളിലേക്ക് എത്തുന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഉണർവുണ്ടാകും. കുട്ടികളുമായി ഇടപെടുന്ന സാഹചര്യത്തിൽ മാതാപിതാക്കളെല്ലാവരും വാക്‌സിൻ സ്വീകരിക്കണം. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു കൊവിഡ്…

Read More