Headlines

വയനാട്ടിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാരുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുൻപിൽ നാളെ സൂചന ഉപവാസ സമരം നടത്തും

സർക്കാർ നിയമനങ്ങളിൽ വയനാട് ജില്ലയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചു നവംബർ 27ന് വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാരുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുൻപിൽ നാളെ സൂചന ഉപവാസ സമരം നടത്തും.PSC വഴിയുള്ള നിയമനങ്ങളിൽ സർക്കാർ വയനാട് ജില്ലയിലെ യുവജനങ്ങളെ തഴയുകയാണെന്ന് LGS റാങ്ക് ഹോൾഡർമാർ പറയുന്നു. നിരവധി പരീക്ഷകൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയല്ലാതെ നിയമനങ്ങളുടെ വിഷയത്തിൽ സർക്കാർ അലംഭാവം കാട്ടുകയാണ്. കാലാവധി കഴിയാൻ വെറും 6 മാസം മാത്രമുള്ള 1780 പേരുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക്…

Read More

കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; കാറില്‍ പ്രശസ്ത നടിയും ഉണ്ടായിരുന്നെന്ന് സൂചന

കൊച്ചിയില്‍ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ പ്രമുഖ സിനിമാ നടിയും ഉള്‍പ്പെട്ടതായി സൂചന. സംഭവത്തില്‍ മൂന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു. മിഥുന്‍, അനീഷ്, സോനാ മോള്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആധാരമായ സംഭവം നടന്നത്. സദര്‍ലാന്‍ഡ് ജീവനക്കാരനായ യുവാവിനെ എറണാകുളം നോര്‍ത്ത് പാലത്തില്‍ വച്ച് വാഹനത്തിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് യുവാവിനെ അക്രമി സംഘം പറവൂര്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്നും അവശനിലയിലായ യുവാവിനെ പിന്നീട് തോട്ടക്കാട്ടുകരയില്‍ ഉപേക്ഷിച്ചുവെന്നുമായിരുന്നു പരാതി….

Read More

ബസ് ചാർജ് വർധന: വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി

  ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം, കൺസെഷൻ നിരക്ക് കൂട്ടണമോ എന്നതിലടക്കം അന്തിമ തീരുമാനമായിട്ടില്ല. വിദ്യാർഥികളുടെ കൺസെഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്. അതേസമയം ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ശുപാർശ നൽകിയിരിക്കുന്നത്.

Read More

കൊവിഡ് മരണക്കണക്കിൽ അട്ടിമറി നടന്നുവെന്ന് വി ഡി സതീശൻ

  സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കിൽ അട്ടിമറി നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഐസിഎംആർ മാനദണ്ഡങ്ങൾ സർക്കാർ അട്ടിമറിച്ചു. മരണം കുറച്ചു കാണിക്കാൻ ഗൂഢാലോചന നടന്നുവെന്നും സതീശൻ ആരോപിച്ചു ഒട്ടേറെ കൊവിഡ് മരണങ്ങൾ പട്ടികയിൽ നിന്ന് പുറത്തായി. ഇത് പുറത്തുവരുമോയെന്ന ആശങ്കയാണ് ആരോഗ്യമന്ത്രിക്ക്. ഡിവൈഎഫ്‌ഐ നേതാവ് പി ബിജു കൊവിഡ് ബെഡ്ഡിൽ കിടന്നാണ് മരിച്ചത്. ഈ സർക്കാരിന്റെ കണക്കിൽ അത് കൊവിഡ് മരണമല്ല. ഡോക്ടർമാരാണ് മരണകാരണം നിശ്ചയിക്കേണ്ടതെന്നിരിക്കെ തിരുവനന്തപുരത്തെ ഒരു വിദഗ്ധ സമിതിയാണ് കേരളത്തിലെ കൊവിഡ്…

Read More

തിരുവനന്തപുരം പി ആർ എസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം

തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിക്ക് സമീപം വൻ തീപിടുത്തം. ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. നിരവധി കടകളും സമീപത്തുണ്ട്. തീ വയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഗോഡൗണിനുള്ളിൽ വൻ തീപിടുത്തമാണുണ്ടായിരിക്കുന്നത്. ആദ്യം ചെറിയ പുക ഉണ്ടാവുകയും പിന്നീട് ഇത് വലിയ തീപിടുത്തമായി മാറുകയുമായിരുന്നു. തീപിടുത്തം നടന്ന സമീപത്തുണ്ടായിരുന്ന ആളുകളെ മാറ്റിയെന്ന വിവരമാണ് ലഭിക്കുന്നത്.  

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മിച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ഭ്രമയു​ഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല ഹംസയെ മികച്ച നടിയെ തിരഞ്ഞെടുത്തത്. മികച്ച ചിത്ര‌മായി മഞ്ഞുമ്മൽ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ച ഫാത്തിമയെയും തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം പ്രേമലുവിനെ തിരഞ്ഞെടുത്തു….

Read More

നാട്ടുകാർക്കെന്നപോലെ സിനിമാമേഖലയിലും പ്രിയങ്കരനായ ഷാബുവിന്റെ വേർപാട് ഉൾകൊള്ളാനാവാതെ ഉറ്റവർ

പുല്പള്ളി: നാട്ടുകാർക്കെന്നപോലെ സിനിമാമേഖലയിലും പ്രിയങ്കരനായ ഷാബുവിന്റെ വേർപാട് ഉൾകൊള്ളാനാവാതെ ഉറ്റവർ. സിനിമാ മേക്കപ്പ് മാനായ ശശിമല ആലിക്കൽ ഷാബു (37) വിന്റെ മരണവാർത്ത ഞെട്ടലോടെയാണ് നാടും ചലച്ചിത്രലോകവും കേട്ടത്. ഞായറാഴ്ച രാത്രി വൈകി ഷാബുവിനെ മരണവാർത്ത അറിഞ്ഞതുമുതൽ സാമൂഹികമാധ്യമങ്ങളിലടക്കം അനുശോചനവുമായി ചലച്ചിത്രരംഗത്തെ പ്രമുഖരെത്തി. എട്ടുവർഷമായി നിവിൻപോളിയുടെ മേക്കപ്പ് മാനായി പ്രവർത്തിക്കുന്ന ഷാബു ഷൂട്ടിങ് ലൊക്കേഷനുകളിൽ നിറസാന്നിധ്യമായിരുന്നു. പുതിയ തീരങ്ങൾ എന്ന സിനിമ മുതലാണ് നിവിൻപോളിയുടെ പേഴ്സണൽ മേക്കപ്പ് മാനായത്. അജു വർഗീസ്, ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ,…

Read More

വയനാട് ഓണക്കിറ്റ് വിതരണം 15 വരെ

ഓണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പലവ്യഞ്ജന കിറ്റ് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സെപ്തംബര്‍ 15 വരെ ജൂലൈ മാസം റേഷന്‍ കൈപ്പറ്റിയ കടകളില്‍ നിന്നും കൈപ്പറ്റാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Read More

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകി NIA കോടതി

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി ബിലാസ്പൂർ എൻഐഎ കോടതി. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി. അതീവ ഗൗരവമുള്ള കേസായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ജാമ്യ ഹർജി നൽകിയപ്പോഴാണ് ഈ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. കേസ് ഡയറി കോടതിയിൽ ഹാജരാക്കിയ ശേഷം അത് വിശദമായി കോടതിക്ക് പഠിക്കേണ്ടതുണ്ട്. എട്ട് ദിവസമായി…

Read More

ചവറയിൽ 22കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം

  കൊല്ലം ചവറയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടത് തേവലക്കര പാലയ്ക്കൽ തോട്ടുകര വീട്ടിൽ പി സി രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പായിരുന്നു ശ്യാംരാജും സ്വാതിശ്രീയും തമ്മിലുള്ള വിവാരം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു

Read More