പോക്‌സോ കേസ്: അഞ്ജലി റീമ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ മൂന്നാം പ്രതിയും ഒന്നാം പ്രതി റോയി വയലാട്ടിന്റെ അടുപ്പക്കാരിയുമായ അഞ്ജലി റീമാ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്.  കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസിൽ ബുധനാഴ്ച്ച ഹാജരാക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. 2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് റോയ് വയലാട്ട്, സൈജു തങ്കച്ചൻ, കോഴിക്കോട് സ്വദേശിയായ അജ്ഞലി…

Read More

ഓപ്പറേഷൻ സിന്ദൂർ; ലോക്സഭയിലെ ചർച്ചയിൽ ഡോ.ശശി തരൂർ സംസാരിച്ചേക്കില്ല

ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ പാർലമെന്റ്. ലോക്സഭയിലെ ചർച്ചയിൽ ഡോക്ടർ ശശി തരൂർ എംപി സംസാരിച്ചേക്കില്ല. തരൂരിനോട് സംസാരിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്ക് സഭയിൽ ഉണ്ടാകണമെന്ന് അംഗങ്ങൾക്ക് കോൺഗ്രസ് വിപ്പ് നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയ്ക്ക് തുടക്കം കുറിക്കും. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ചർച്ചകൾക്ക് ഉപനേതാവ് ഗൗരവ് ഗോഗോയ് നേതൃത്വം നൽകും. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശത്തുപോയ പ്രതിനിധി സംഘത്തിൽ ഒന്നിനെ നയിച്ച…

Read More

‘മിസ്റ്റർ ജലീൽ, ബഹളം വെച്ചതുകൊണ്ട് കാര്യമില്ല, യഥാർഥ ജീവിതത്തിൽ ആളുകൾ പിടിച്ച് കയ്യാമം വെക്കുകതന്നെ ചെയ്യും’; നജ്മ തബ്ഷീറ

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരായ കെ.ടി ജലീൽ എംഎൽഎയുടെ ആരോപണത്തിൽ മറുപടിയുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറ. പി.കെ ഫിറോസ് കയ്യോടെ പിടികൂടി ബന്ധുനിയമനം വെളുപ്പെടുത്തിയതിൽ പിന്നെ, മന്ത്രിസ്ഥാനം നഷ്ടപ്പെട്ട അന്നുമുതൽ, ഒന്നും ഒന്നും എത്രയാണെന്ന് ആരെങ്കിലും ചോദിച്ചാൽ മൂന്നെന്ന് പറയാൻ മാത്രം അസ്ഥിരത ബാധിച്ച ജലീൽ, താൻ പിടിക്കപ്പെട്ട് തുഞ്ചനിലെ പറമ്പിൽ അടക്കം ചെയ്യപ്പെടുമെന്ന് മനസ്സിലാക്കിയതിൻ്റെ വെപ്രാളമാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ശബ്ദ കോലാഹലങ്ങളെന്ന് നജ്മ ഫേസ്ബുക്കിൽ കുറിച്ചു. ഫിറോസിന്റേത് റിവേഴ്സ്…

Read More

നൈജീരിയൻ രാസലഹരി കേസ്; ഇന്റലിജൻസ്,എൻസിബി വീഴ്ചകൾക്ക് തെളിവ്, രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക

കോഴിക്കോട് രജിസ്റ്റർ ചെയ്ത നൈജീരിയൻ രാസലഹരി കേസ് രാജ്യത്തെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ വീഴ്ചകൾ തുറന്നുകാട്ടുന്നു. വിസയുടെ കാലാവധി കഴിഞ്ഞ് 15 വർഷത്തോളം ഈ നൈജീരിയൻ സംഘം ഒരു പരിശോധനയും കൂടാതെ ഇന്ത്യയിൽ താമസിച്ചതായി പ്രതികളുടെ മൊഴികൾ വ്യക്തമാക്കുന്നു. ഇന്റലിജൻസ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പോലുള്ള സുരക്ഷാ ഏജൻസികളുടെ പ്രവർത്തനങ്ങളിലെ ഗുരുതരമായ പാളിച്ചകളാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്. പ്രതികളായ ഉഗോചുക്വു ജോൺ 2010-ലും, ഹെൻറി ഓണുച്ചു 2015-ലും, ഒകോലി റൊമാനസ് 2019-ലും ഇന്ത്യയിൽ എത്തിയതായാണ്…

Read More

കണ്ണൂർ പടിയൂരിൽ യുവാവ് സഹോദരനെ മദ്യലഹരിയിൽ കുത്തിക്കൊന്നു

  കണ്ണൂർ പടിയൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊലപ്പെടുത്തി. പാലയോട് കോളനിയിലെ മഹേഷാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഇളയ സഹോദരനായ ബിനുവാണ് കൃത്യം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മദ്യലഹരിയിലായിരുന്ന ബിനു മഹേഷിനെ മുഖത്ത് കത്തി കൊണ്ട് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് ഇന്നാണ് മരിച്ചത്.

Read More

കോവിഡ് വാക്‌സിൻ നിര്‍മാണം; പ്രധാനമന്ത്രി പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും

കോവിഡ് വാക്‌സിൻ നിര്‍മാണം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 28ന് പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശന വിവരം പൂനെ ഡിവിഷണൽ കമ്മീഷണർ സൗരവ് റാവുവാണ് അറിയിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്ന അദ്ദേഹം ഗവേഷകരുമായി സംവദിക്കും. ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയും, ഒക്‌സ്ഫഡ് സർവ്വകലാശാലയും സംയുക്തമായാണ് കൊവിഷീൽഡ് വികസിപ്പിക്കുന്നത്. നിലവിൽ കൊവിഷീൽഡിന്റെ അന്തിമ ഘട്ട പരീക്ഷണമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വാക്‌സിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസംബർ നാലിന് വിദേശ പ്രതിനിധികൾ…

Read More

തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ എടപ്പാടി പളനിസ്വാമി എഐഎഡിഎംകെ മുഖ്യമന്ത്രി സ്ഥാനാർഥി

അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ തീരുമാനിച്ചു. ബുധനാഴ്ച പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാമ് പ്രഖ്യാപനമുണ്ടായത്.   മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ നിന്ന് ഉപമുഖ്യമന്ത്രി ഒ പനീർശെൽവം പിൻമാറിയതോടെയാണ് ധാരണയായത്. സ്ഥാനാർഥിയാകാൻ പളനിശെൽവം ശ്രമിച്ചെങ്കിലും പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും പളനിസ്വാമിക്കൊപ്പം നിൽക്കുകയായിരുന്നു അതേസമയം തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന പളനിസ്വാമിയുടെ ആവശ്യം എടപ്പാടി ഗ്രൂപ്പ് അംഗീകരിച്ചു.  

Read More

നമ്പർ 18 പോക്‌സോ കേസ്: റോയിക്കും സൈജുവിനും സുപ്രീം കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചു

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ ഹോട്ടലുടമ റോയി വയലാട്ടിനും സുഹൃത്ത് സൈജു തങ്കച്ചനും നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നിരസിച്ചു. മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടർന്ന് ഇരുവരും അപേക്ഷ പിൻവലിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നടപടിയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി ഇരയുടെ പരാതി പ്രതിയായ അഞ്ജലി റീമാ ദേവിന് എതിരെയായിരുന്നുവെന്നും അഞ്ജലിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ടെന്നും റോയിയുടെ അഭിഭാഷകൻ വാദിച്ചു. ഡാൻസ് കളിക്കാൻ പറഞ്ഞതിന്…

Read More

ചികിത്സാ ഫണ്ടിനെ ചൊല്ലിയുള്ള തർക്കവും ഭീഷണിയും; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്

അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഓൺലൈൻ സന്നദ്ധപ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന പെൺകുട്ടിയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയുടെ പരാതിയിലാണ് ചേരാനല്ലൂർ പോലീസ് കേസെടുത്തത്. അമ്മ രാധയുടെ കരൾമാറ്റ ശസ്ത്രക്രിയക്കായി സുമനസ്സുകൾ ചേർന്ന് വർഷയുടെ ബാങ്ക് അക്കൗണ്ടിൽ വലിയൊരു തുക നിക്ഷേപിച്ചിരുന്നു. ഇതിന്റെ പങ്ക് ആവശ്യപ്പെട്ടാണ് ചിലർ ഭീഷണിയുമായി എത്തിയത്. ഫിറോസ് കുന്നംപറമ്പിലിനൊപ്പം സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്….

Read More