മാവേലിക്കരയിൽ വിമതനെ ചെയർമാനാക്കില്ലെന്ന് സുധാകരൻ; സ്ഥാനമോഹികളെ പാർട്ടിക്ക് ആവശ്യമില്ല

മാവേലിക്കരയിൽ കാലുവാരിയ വിമതൻ കെവി ശ്രീകുമാറിനെ ചെയർമാൻ ആക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. സ്ഥാനമോഹികളെ പാർട്ടിക്ക് ആവശ്യമില്ല. വേണമെങ്കിൽ പാർട്ടിയോടൊപ്പം നിൽക്കട്ടെ. ബാക്കി കാര്യം പിന്നീട് ആലോചിക്കാമെന്നും സുധാകരൻ പറഞ്ഞു മാവേലിക്കര നഗരസഭയിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് 9 വീതം സീറ്റുകളാണ് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച ശ്രീകുമാറും ജയിച്ചു. ഇതോടെയാണ് ശ്രീകുമാറിന്റെ നിലപാട് നിർണായകമായത്. ചെയർമാൻ സ്ഥാനം നൽകുന്നവരെ പിന്തുണക്കുമെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. തനിക്ക് ഇപ്പോഴും അനുഭാവം ഇടതിനോടാണെന്നും ശ്രീകുമാർ പറഞ്ഞിരുന്നു. എന്നാൽ വിമതനെ ചെയർമാനാക്കില്ലെന്ന്…

Read More

മേഘാലയയിൽ അനധികൃത ഖനിക്കുള്ളിൽ കുടുങ്ങി ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു

മേഘാലയയിലെ ജയന്തിയ ഹിൽസ് വനത്തിൽ അനധികൃത ഖനിയിൽ കുടുങ്ങി ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. അസമിൽ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മരിച്ച ആറ് പേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 2018ൽ അനധികൃതമായി പ്രവർത്തിച്ച ഖനി തകർന്ന് 15 പേർ മരിച്ചതും ഇതേ പ്രദേശത്ത് തന്നെയാണ്‌

Read More

2022ൽ ഇന്ത്യ അഞ്ച് ബില്ല്യണ്‍ ഡോസ് കോവിഡ് വാക്സിന്‍ നിര്‍മിക്കും; ജി-20യില്‍ മോദി

  റോം: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി 2022ൽ ഇന്ത്യ അഞ്ച് ബില്ല്യണ്‍ (500 കോടി) ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ ലോകത്തിന് വേണ്ടി നിര്‍മിക്കുമെന്ന് ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയിലെ റോമില്‍ നടക്കുന്ന ഉച്ചകോടിയിലെ ആദ്യ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തോട് ഇന്ത്യയ്ക്കുള്ള കടമയെ ഗൗരവമായാണ് കാണുന്നതെന്നും മോദി പറഞ്ഞു. ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വാക്സിനുകളെ എത്രയും വേഗം അംഗീകരിക്കേണ്ടതുണ്ട്. ‘ഒരു ഭൂമി, ഒരു ആരോഗ്യം’ എന്ന കാഴ്ചപ്പാടാണ് ആഗോളതലത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍…

Read More

‘പോറ്റിയെ കേറ്റിയെ’…. പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ശരണമന്ത്രത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്‌തെന്ന് സിപിഐഎം

പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ വ്യക്തമാക്കുന്നു. പാർട്ടി പരിശോധിക്കും, പരാതി കിട്ടിയാലും ഇല്ലെങ്കിലും പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പരാതികൾ ഉന്നയിക്കേണ്ടിയിരുന്നത് പാർട്ടി ഘടകത്തിൽ.18ന് ചേരുന്ന ജില്ലാ നേതൃയോഗം വിഷയം…

Read More

AIG വിജി വിനോദ് കുമാറിനെതിരായ ആരോപണം; പരാതിക്കാരായ വനിത SIമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

സംസ്ഥാന പോലീസ് ആസ്ഥാനത്തെ ക്രമസമാധാന വിഭാഗം എഐജി വിജി വിനോദ് കുമാറിനെതിരായ ആരോപണത്തിൽ പരാതിക്കാരായ രണ്ടു വനിത എസ്ഐ മാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വനിതാ എസ്ഐമാർക്ക് മോശം സന്ദേശങ്ങൾ അയച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി. കഴിഞ്ഞ ദിവസം എഐജി വിനോദ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പോലീസ് ആസ്ഥാനത്തെ ആഭ്യന്തര പരാതി പരിഹാര സമിതിയിലെ എസ്പി മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല. കഴിഞ്ഞമാസം റേഞ്ച് ഡിഐജി അജിതാ ബീഗത്തിനാണ് ആദ്യം പരാതി നൽകിയത്. രഹസ്യമായി പ്രാഥമിക…

Read More

ആറ്റുകാൽ പൊങ്കാല; ദർശനത്തിന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ആറ്റുകാൽ പൊങ്കാല ദിവസം ദർശനത്തിന് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ ഹാജരാക്കണം. ജില്ലാ കളക്ടറാണ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. ക്ഷേത്രത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. രോഗ ലക്ഷണങ്ങൾ ഇല്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം. വോളണ്ടിയർമാർക്കും നിർദേശം ബാധകമാണ്. രോഗലക്ഷണമുള്ളവർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കില്ല. ക്ഷേത്രത്തിനുള്ളിലും പരിസരത്തും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന്…

Read More

വയനാട് ജില്ലയില്‍ 1000 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (01.02.22) 1000 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 497 പേര്‍ രോഗമുക്തി നേടി. 26 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 153646 ആയി. 142708 പേര്‍ രോഗമുക്തരായി. നിലവില്‍ 9124 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8836 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 814 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1293 പേര്‍ ഉള്‍പ്പെടെ ആകെ 11635…

Read More

കൊറോണ കാലത്ത് നേട്ടം കൈവരിച്ച് ഹോട്ട്സ്റ്റാര്‍; കാണികളില്ലാത്ത ഐപിഎല്‍ തുണച്ചത് ലൈവ് സ്ട്രീമിംഗിനെ

കൊറോണ മഹാമാരി ലോകത്തു സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ തരണം ചെയ്തത് ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സ്ട്രീമിങ് സര്‍വീസുകളാണ്. മികച്ച കണ്ടന്റിനു ആളുകളുടെയിടയില്‍ ഉള്ള ഡിമാന്‍ഡ് നല്ല രീതിയില്‍ ഉപയോഗിച്ച പല സ്ട്രീമിങ് പ്ലാറ്റുഫോമുകളും തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി. ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഒടിടി പ്ലാറ്റുഫോമുകളെ ആശ്രയിക്കുന്നത് സിനിമകളും വെബ് സീരീസുകളും ക്രിക്കറ്റും മറ്റും കാണുന്നതിനാണ്. ടി വി ഇല്ലെങ്കിലും മൊബൈല്‍ വഴിയും സിനിമയും ക്രിക്കറ്റും ഒക്കെ കാണാമെന്നത് ഇന്ത്യയില്‍…

Read More

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; ഉത്തരവ് വായിച്ചാൽ മനസ്സിലാകില്ലേയെന്ന് കോടതി, മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി

  കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി. നേരിട്ട് കോടതിയിൽ ഹാജരായാണ് മുഹമ്മദ് ഹനീഷ് മാപ്പപേക്ഷ സമർപ്പിച്ചത്.     ഇനിയും കോടതി ലക്ഷ്യം നടപടിയുടെ ഭാഗമായി ഹാജരായില്ലെങ്കിൽ അറസ്റ്റ് വാർഡ് പുറപ്പെടുവിക്കും എന്നായിരുന്നു മുഹമ്മദ് ഹനീഷിനെതിരെ ജസ്റ്റിസ് എ ബദറുദിന്റെ മുന്നറിയിപ്പ്. അന്ത്യശാസനത്തിന് പിന്നാലെ മുഹമ്മദ്‌ ഹനീഷ് ഇന്ന് ഹാജരായി. കോടതി ഉത്തരുവകൾ പാലിക്കാത്തത് എന്താണ്. ഉത്തരവ് വായിച്ചാൽ…

Read More

തിരുവനന്തപുരം അമ്പലമുക്കില്‍ തീപിടിത്തം

തിരുവനന്തപുരം അമ്പലമുക്കില്‍ തീപിടിത്തം. ഫാസ്റ്റ് ഫുഡ് കടക്കാണ് തീപിടിച്ചത്. കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കവടിയാര്‍ ടോള്‍ ജംഗ്ഷനോട് ചേര്‍ന്നുള്ള ക്രസന്‍റ് എന്ന ഫാസ്റ്റ് ഫുഡ് കടക്കാണ് തീപിടിച്ചത്.സമീപത്തുണ്ടായിരുന്ന കടകളിലേക്കും തീ പടരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്

Read More