കൊട്ടാരക്കരയിൽ ചികിത്സക്കെത്തിയ 12കാരി ഗർഭിണിയെന്ന് പരിശോധനയിൽ; ബന്ധു അറസ്റ്റിൽ

  കൊല്ലം കൊട്ടാരക്കരയിൽ 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. പെൺകുട്ടിയുടെ ബന്ധു തന്നെയാണ് പ്രതി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് പെൺകുട്ടിയെ ചികിത്സക്ക് എത്തിച്ചത്. സംശയം തോന്നിയ ഡോക്ടർ കുട്ടിയെ പരിശോധിക്കുകയായിരുന്നു. പിന്നീട് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ബന്ധു പീഡിപ്പിച്ചതായി കുട്ടി പറഞ്ഞത് പെൺകുട്ടിയുടെ അടുത്ത ബന്ധു കൂടിയാണ് 23കാരനായ യുവാവ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

പാദപൂജാ വിവാദം: ബാലാവകാശ കമ്മീഷന് പരാതി നല്‍കി എഐഎസ്എഫ്

ആലപ്പുഴ മാവേലിക്കരയിലെ വിദ്യാധിരാജ സെന്‍ട്രല്‍ സ്‌കൂളിലും ഇടപ്പോള്‍ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിലും നടന്ന പാദപൂജയുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന് പരാതി നല്‍കി എഐഎസ്എഫ്. കമ്മീഷന്‍ ചെയര്‍മാന് എഐഎസ്എഫ് ആലപ്പുഴ ജില്ലാ കമ്മറ്റിയാണ് പരാതി നല്‍കിയത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവവികാസങ്ങള്‍ ആണ് അരങ്ങേറിയതെന്നും പുരോഗമന കേരളത്തില്‍ വിദ്യാര്‍ഥി സമൂഹത്തിന് അപമാനകരമാകുന്ന രീതിയില്‍ ഉള്ള ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് സ്‌കൂള്‍ മാനേജ്മെന്റ് അടക്കം കുട്ട് നില്‍കുന്ന സ്ഥിതിയാണ് അവിടെ ഉണ്ടായിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക്…

Read More

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി. ഒക്ടോബര്‍ 17മുതല്‍ 25വരെയുള്ള പരീക്ഷകളുടെ തീയതിയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ, ഒക്ടോബര്‍ 6-8,17-18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ മാറ്റിയിരുന്നു. മറ്റു പരീക്ഷകള്‍ നടത്തുന്നത് കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്.

Read More

ആചാര സംരക്ഷണത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് നിലപാട്; പിണക്കം മാറ്റാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്

ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തോട് അടുത്ത എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്. വിശ്വാസ സംബന്ധിയായ കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ ഉറച്ച നിലപാട് വിശദീകരിക്കും. എന്‍എസിഎസിനെ ഒരു കാരണവശാലും പിണക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിനാല്‍ വിശ്വാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പാര്‍ട്ടിക്കുള്ള നിലപാട് പ്രധാന നേതാക്കള്‍ തന്നെ എന്‍എസ്എസിനെ അറിയിക്കും. വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കാര്യമായി ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് തിരക്കിട്ട അനുനയ നീക്കങ്ങള്‍ക്ക് പദ്ധതിയിടുന്നത്. വിശ്വാസി…

Read More

കേരളം കേന്ദ്രത്തോട് അഞ്ച് ലക്ഷം കൊവിഡ് വാക്സിന്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ലക്ഷം കൊവിഡ് വാക്സിന്‍ വേണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊവീഷീല്‍ഡിനും കൊവാക്സിനും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാരും അനുമതിനല്‍കിയതിന് പിന്നാലെയാണിത്. ആദ്യ ഘട്ടത്തില്‍ മൂന്നരക്ഷം ആരോഗ്യപ്രവര്‍ത്തകര്‍, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനെല്ലാം നാലരക്ഷം ഡോസ് വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ബാക്കി 50 ലക്ഷം ഡോസ് വയോജനങ്ങള്‍ക്ക് നല്‍കും. വാക്സിന്‍ വിതരണം ആരംഭിക്കുമ്പോള്‍ ആദ്യ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിദിന രോഗികളുടെ…

Read More

വയനാട് പനമരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

  പനമരം ആര്യന്നൂര്‍നട റോഡില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അഞ്ചുകുന്ന് സ്വദേശി മുക്രി യൂസഫിന്റെ മകന്‍ ഉവൈസ് (19) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ 13 വയസ്സുകാരന്‍ അമീര്‍ റഹ്മാനെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.    

Read More

കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം നല്‍കും

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സ ചെലവ് സൗജന്യമായിരിക്കും. ചികിത്സയിൽ കഴിയുന്നവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് ചികിത്സ തുടരാം. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. ചികിത്സ സംബന്ധമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്‌ണനും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഡിജിപിയും…

Read More

ഫാമുകളിൽ ഉത്പാദനം കുറഞ്ഞു; കോഴിയിറച്ചി വില കുതിക്കുന്നു

ഫാമുകളിൽ ഉത്പാദനം കുറഞ്ഞതോടെ കോഴിയിറച്ചി വില കുത്തനെ ഉയരുന്നു. ജില്ലയിലെ കടകളിൽ 200 മുതൽ 220 രൂപ വരെയാണ് ഒരു കിലോയ്ക്ക്‌ ഈടാക്കുന്നത്. ഒരുമാസം മുമ്പ് 130 രൂപയായിരുന്നു വില. ഒരുമാസത്തിനിടെ നൂറ് രൂപയോളം വർധിച്ചു. ഈസ്​റ്ററിനുശേഷം 30 മുതൽ മുതൽ 50 രൂപ വരെ കൂടി. നാടൻ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 300 രൂപയാണ് ഇപ്പോൾ വില. ചൂട്‌ വർധിച്ചത് ഫാമുകളിൽ കോഴിവളർച്ചയെ ബാധിക്കുന്നുണ്ട്. പകൽച്ചൂട് വർധിച്ചതോടെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവങ്ങളും ഉണ്ട്. 45 ദിവസം…

Read More

ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു ?ഗോവിന്ദച്ചാമിയെ വീണ്ടും ചോദ്യം ചെയ്യും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതി ഗോവിന്ദച്ചാമിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് ചോദ്യം ചെയ്യാൻ ആണ് പൊലീസ് തീരുമാനം.കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യൽ.ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു ,വിവരങ്ങൾ ആരൊക്കെ അറിഞ്ഞു എന്നത് ഏറെ നിർണായകമാണ്.ജയിൽ ചാടുന്നതിന് മുൻപ് ഫോണിൽ സംസാരിച്ച ഷെൽവത്തെയും പൊലീസ് ചോദ്യം ചെയ്യും.ജയിലിലെ നാല് തടവുകാർക്ക് ജയിൽ ചാട്ടത്തിനെ പറ്റി മുൻപേ അറിയാമായിരുന്നു.അതിനാൽ സഹ തടവുകാരായ തേനി സുരേഷ് ശിഹാബ്, സാബു,…

Read More

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മുക്തരായത് 7570 പേർ, ഇനി ചികിത്സയിൽ 95,918 പേർ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 905, കൊല്ലം 1022, പത്തനംതിട്ട 209, ആലപ്പുഴ 526, കോട്ടയം 173, ഇടുക്കി 57, എറണാകുളം 983, തൃശൂർ 510, പാലക്കാട് 396, മലപ്പുറം 1061, കോഴിക്കോട് 965, വയനാട് 130, കണ്ണൂർ 337, കാസർഗോഡ് 296 എന്നിങ്ങനേയാണ് പരിശോധനാ ഫലം ശനിയാഴ്ച നെഗറ്റീവായത്. ഇതോടെ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More