Headlines

കെ കരുണാകരന്റെ ഫോട്ടോ വെച്ച വീട്ടിൽ നിന്നടക്കം പൊതിച്ചോറുകൾ ലഭിക്കുന്നുണ്ട്; ഇത് മുരളീധരൻ മനസ്സിലാക്കണം, എ എ റഹീം

  സർക്കാർ ആശുപത്രികളിൽ സംഘടനകളുടെ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്. മനുഷ്യരായ ആർക്കും പൊതിച്ചോർ പദ്ധതിയെ എതിർക്കാൻ കഴിയില്ല അങ്ങിനെയുള്ളവരുടെ മനോനില പരിശോധിക്കണമെന്ന് എ എ റഹീം എം പി പറഞ്ഞു.     കേരളം പഠിച്ച നല്ല പാഠം മറ്റുള്ളവരിലേക്ക് പകരുകയാണ് ഡിവൈഎഫ്ഐ. പാലിയേറ്റീവ് അടക്കമുള്ള സന്നദ്ധ സംഘടനകളെ റദ്ദാക്കാൻ മുരളീധരന് കഴിയുമോ? കെ മുരളീധരന്റെ ആത്മഹത്യാപരമായ പരാമർശമാണ്. കെ കരുണാകരന്റെ ഫോട്ടോ വെച്ച വസതികളിൽ നിന്നും പൊതിച്ചോറുകൾ…

Read More

വയനാട്ടിൽ ‍കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയ ഇടങ്ങൾ

വയനാട്ടിൽ ‍കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയ ഇടങ്ങൾ നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7,14,13ലെ പ്രദേശങ്ങളും എടവക ഗ്രാമപഞ്ചായത്തിലെ 15,13 വാര്‍ഡുകളും വാര്‍ഡ് 16ലെ പ്രദേശവും കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു  

Read More

കൊവിഡ് വ്യാപനം: ഗോവയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

  കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗോവയിൽ ലോക്ക് ഡൗൺ. ഏപ്രിൽ 29 വൈകുന്നേരം ഏഴ് മണി മുതൽ മേയ് മൂന്ന് പുലർച്ചെ വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്കും നിർമാണ പ്രവൃത്തികൾക്കും തടസ്സമുണ്ടായിരിക്കില്ല. പൊതുഗതാഗതമുണ്ടാകില്ല. കാസിനോകൾ, ഹോട്ടലുകൾ, പബ്ബുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ലെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. അതേസമയം അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിർത്തികൾ അടയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു

Read More

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പാലക്കാട് വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പാലക്കാട് ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വാളയാര്‍ അട്ടപ്പള്ളത്താണ് ആള്‍ക്കൂട്ട മര്‍ദനമേറ്റ് അതിഥിതൊഴിലാളി മരിച്ചത്. മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടും ക്രൂരതയുമാണ് ഇയാള്‍ നേരിട്ടത് എന്നാണ് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്‍ ബയ്യയെ മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി കഞ്ചിക്കോട് കിംഫ്രയില്‍…

Read More

‘മൊഴി നൽകിയവരെ കൊല്ലും’ പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയുടെ ജീവിതവും തുലയ്ക്കുമെന്ന് ചെന്താമര പറഞ്ഞു. കുടുംബത്തെ നശിപ്പിച്ചവരെ ഇല്ലാതാക്കും. തനിക്കെതിരെ നിൽക്കുന്നത് ആരെന്ന് അറിഞ്ഞാൽ അവരെ ഇല്ലാതാക്കും. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ചെന്താമരയുടെ പ്രതികരണം. നെന്മാറ കേസിലെ വിചാരണ നടപടികൾ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് ഭാര്യ ചെന്താമരയ്‌ക്കെതിരെ പാലക്കാട് കോടതിയിൽ മൊഴി നൽകിയത്. തുടർന്നാണ് പ്രതികരണം ഉണ്ടായത്. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരെ ചെന്താമര വെട്ടിക്കൊന്നത്. വീടിനുമുന്നിലിട്ടാണ്‌ ഇരുവരെയും…

Read More

മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു

മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. നാല് തവണ ഗുജറാത്തിന്റെ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. സോളങ്കിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു 1980കളിൽ ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം സഖ്യമുണ്ടാക്കിയാണ് നാല് തവണ അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചത്. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം വിദേശകാര്യ മന്ത്രിയാകുന്നത്.

Read More

ശരീയത്ത് നിയമത്തിന് വിരുദ്ധം; അഫ്ഗാനിസ്ഥാനിലെ സർവകലാശാലയിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ

അഫ്ഗാനിസ്ഥാനിലെ സർവകലാശാലാ അധ്യാപനത്തിൽ നിന്നും സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ. സ്ത്രീകളെഴുതിയ 140 പുസ്തകങ്ങളാണ് നീക്കം ചെയ്തത്. ശരീയത്ത് നിയമത്തിന് വിരുദ്ധമായതും താലിബൻ നയങ്ങളുമായി യോജിക്കാത്തതുമായ പുസ്തകങ്ങളാണ് അവയെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പതിനെട്ട് വിഷയങ്ങൾ പഠിപ്പിക്കുന്നതിനും താലിബാൻ സർവകലാശാലകളിൽ വിലക്ക് ഏർപ്പെടുത്തി. ലിംഗഭേദവും വികസനവും ആശയവിനിമയത്തിൽ സ്ത്രീകൾക്കുള്ള പങ്ക് എന്നിവ നിരോധിച്ച വിഷയങ്ങളിൽ ഉൾപ്പെടുന്നു. 18 വിഷയങ്ങൾ ഇനി പഠിപ്പിക്കാൻ സർവകലാശാലകൾക്ക് അനുവാദമില്ലെന്നും താലിബാൻ പറഞ്ഞു. നിരോധിക്കപ്പെട്ട 18 വിഷയങ്ങളിൽ ആറെണ്ണം പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചാണ്….

Read More

അമിത് ഷായുടെ കേരള സന്ദർശനം; മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കെ എപി അഞ്ചാം ബറ്റാലിയൻ കമാൻഡൻ്റ് എസ്‌ സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഓഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. സുരേഷിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെയാണ് ഇയാളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ പരിശോധനയിൽ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

Read More

കരൂർ ദുരന്തം, മരണം 40 ആയി; പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയയാള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

കരൂർ ദുരന്തത്തിൽ മരണം 40 ആയി. കരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കവിൻ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാൽ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു. മരിച്ച കവിന്റെ പോസ്റ്റുമോർട്ടം തുടങ്ങി. 32 വയസായിരുന്നു കവിന്. സ്വകാര്യ ബാങ്കിലെ മാനേജറാണ് 32കാരനായ കവിന്‍. ദുരന്തത്തില്‍ മരിച്ച 39 പേരുടെ പോസ്റ്റുമോര്‍ട്ടം ഇതിനകം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ ടിവികെ ജനറല്‍സെക്രട്ടറിക്കെതിരെ പൊലീസ്…

Read More