സർക്കാർ ആശുപത്രികളിൽ സംഘടനകളുടെ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്. മനുഷ്യരായ ആർക്കും പൊതിച്ചോർ പദ്ധതിയെ എതിർക്കാൻ കഴിയില്ല അങ്ങിനെയുള്ളവരുടെ മനോനില പരിശോധിക്കണമെന്ന് എ എ റഹീം എം പി പറഞ്ഞു.
കേരളം പഠിച്ച നല്ല പാഠം മറ്റുള്ളവരിലേക്ക് പകരുകയാണ് ഡിവൈഎഫ്ഐ. പാലിയേറ്റീവ് അടക്കമുള്ള സന്നദ്ധ സംഘടനകളെ റദ്ദാക്കാൻ മുരളീധരന് കഴിയുമോ? കെ മുരളീധരന്റെ ആത്മഹത്യാപരമായ പരാമർശമാണ്. കെ കരുണാകരന്റെ ഫോട്ടോ വെച്ച വസതികളിൽ നിന്നും പൊതിച്ചോറുകൾ ലഭിക്കുന്നുണ്ട്
ഇത് മുരളീധരൻ മനസ്സിലാക്കണം. ബിജെപി പ്രവർത്തകരും പൊതിച്ചോറിന് സഹായം നൽകുന്നു. ജാതിമത വ്യത്യാസമില്ലാതെയുള്ള സഹായം മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബോധം മുരളീധരന് ഇല്ല. പാവങ്ങളുടെ ചോറിൽ മണ്ണ് വാരി ഇടരുത്.
ഡിവൈഎഫ്ഐയുടെ കൊടിയാണ് മുരളീധരന് പ്രശ്നം. രക്തം കൊടുക്കേണ്ട എന്ന് മുരളീധരൻ പറയുമോ? ആക്രി വിറ്റും DYFI സഹായം നൽകിയിട്ടുണ്ട്. ആക്രി കൂടി മുരളീധരൻ നിരോധിക്കുമോ? പൊതിച്ചോറിൽ രാഷ്ട്രീയമില്ല. പാവങ്ങളുടെ വിശപ്പ് മാത്രമാണ്. വിഷയത്തിൽ മസിൽ പിടിക്കാൻ വരരുത്. നമ്മുടെ പണം എടുത്ത് പ്രിയദർശിനിയിലൂടെ സൗജന്യ യാത്ര ബ്രാൻഡിംഗ് അല്ലേ? മുസ്ലീലീഗ് സേവാഭാരതി കൊടിവെക്കുന്നുണ്ട്. ഡിവൈഎഫ്ഐ ഐഡന്റിറ്റി നിലനിർത്തും എ എ റഹീം പ്രതികരിച്ചു.









