PMAY വിഷയത്തിൽ മന്ത്രി കെഎം ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി എ എ റഹീം എംപി. ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ലെന്നും മോദിയാണ് ഷാജിക്ക് തങ്ങളെന്നും റഹീം വാർത്താസമ്മേളനത്തിനിടെ പറഞ്ഞു. മനസിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് ഷാജിയെന്നും.ആ മനസ് ആരും കാണാതെ പോകരുതെന്നും അദ്ദേഹം പരിഹസിച്ചു. മോദിയുടെ ‘പദ്ധതി‘ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ലെന്നും റഹീം കൂട്ടിച്ചേർത്തു.
ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് ആദ്യമായി ഇന്ത്യയിൽ ക്ളീൻ ചിറ്റ് കൊടുത്ത ആളാണ് ഷാജി. ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കില്ല, അതിൽ ഹിന്ദുത്വ അജണ്ട ഉണ്ടായിരുന്നില്ല.വികസന കാര്യത്തിൽ ഗുജറാത്തിനെ മാതൃകയാക്കാം എന്നാണ് ഷാജി അന്ന് പറഞ്ഞത്. യാ സെയ്യിദ് @പാണക്കാട് അല്ല. യാ മോദി @നാഗപ്പൂർ ആണ് ഷാജിയുടെ മന്ത്രം.ഇത് പണ്ടേ ഷാജി പറഞ്ഞിട്ടുണ്ട്. 2013 മാർച്ച് 6 ന് കടവത്തൂരിൽ നടത്തിയ പ്രസംഗം ഉണ്ട്.
അതിലാണ് മോദിയെ ഷാജി വാനോളം പുകഴ്ത്തിയത്.മോദിയുടെ ‘പദ്ധതി‘ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ല.ജീവിക്കാൻ ഉള്ള അവകാശം എന്നാൽ ആത്മാഭിനത്തോടെ ജീവിക്കാനുള്ള അവകാശം എന്നാണ് അർഥം.ഭരണഘടനയുടെ 21 ആം അനുശ്ച്ചേദം ഇത് കൂടി ഉൾപ്പെടുന്നതാണ്.‘സൗജന്യം കിട്ടിയ വീട്ടിൽ കിടക്കുന്നവനാണ്’എന്ന ബോധം ഉണ്ടാകാൻ പാടില്ല.അത് മനുഷ്യന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തും.
അത് മനസ്സിലാക്കാൻ ഷാജിക്ക് കഴിയുന്നില്ല.വീടില്ലാത്തവർക്ക് വീട് വയ്ക്കാൻ സഹായം ചെയ്യേണ്ടത് ഒരു സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ് എന്ന് മറന്നുകൊണ്ടാണ് മോദി സർക്കാർ ബ്രാൻഡിംഗ് നിബന്ധന അടിച്ചേൽപ്പിക്കുന്നത്.മോദി ഭരണ ഘടനാ മൂല്യങ്ങളെ അവവഗണിക്കുമ്പോൾ,അത് അനുകരിക്കാനല്ല കേരളം ശ്രമിക്കേണ്ടത്.എതിർക്കുകയും തിരുത്തുകയും ചെയ്യുകയാണ് വേണ്ടത്.
ആ രാഷ്ട്രീയ ഉത്തരവാദിത്വം യു ഡി എഫ് സർക്കാർ നിർവഹിക്കുമോ എന്നതാണ് ചോദ്യം.പിണറായി സർക്കാർ വീടുകൾ ഇതുവരെ 5,00783 വീട് ഉറപ്പാക്കി.105582വീട് നിർമ്മാണം പുരോഗമിക്കുന്നു.ഒരെണ്ണത്തിൽ പോലും ലൈഫ് പദ്ധതിയുടെ ഒരടയാളം പോലും പതിപ്പിക്കാൻ ആവശ്യപ്പെട്ടില്ല.കേന്ദ്രത്തോട് ജനങ്ങളുടെ ആത്മാഭിമാനം കാക്കാൻ പൊരുതി.ലോഗോ ബ്രാൻഡ് ചെയ്യാത്തതിനാൽ കേന്ദ്രത്തിന്റെ പണം കിട്ടാതെ വന്നപ്പോഴും ഞങ്ങൾ കീഴടങ്ങിയില്ല.എൽഡിഎഫ് സർക്കാർ മലയാളിയുടെ ആത്മാഭിമാനത്തിന് കാവൽ നിന്നുവെന്നും എ എ റഹീം വ്യക്തമാക്കി.









