Headlines

പാകിസ്താനിലെ കറാച്ചിയില്‍ സിന്ധ് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

  പാകിസ്താനിലെ കറാച്ചിയില്‍ സിന്ധ് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം. സ്‌ഫോടനത്തില്‍ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു.കറാച്ചിയിലെ പാരാമിലിട്ടറി സേനയായ സിന്ധ് റേഞ്ചേഴ്‌സിന്റെ ആസ്ഥാനത്തിന് നേരെയാണ് ശനിയാഴ്ച രാത്രിയോടെ ആക്രമണമുണ്ടാകുന്നത്. ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റില്‍ അക്രമികള്‍ സ്‌ഫോടനം നടത്തുകയും സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പാക് കാലാവസ്ഥാ വകുപ്പ് ആസ്ഥാനവും പ്രമുഖ സര്‍വകലാശാലകളും സ്ഥിതി ചെയ്യുന്ന ഗുലിസ്താന്‍-ഇ-ജൗഹറിലെ പ്രധാന റോഡിലാണ് സ്‌ഫോടനം നടന്നത്. (Massive Terror Attack in karachi Kills Three Pakistan Rangers Soldiers)…

Read More

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന് നേരെ ആക്രമണം നടത്തി അമേരിക്ക; കരാറില്‍ ഒപ്പുവച്ച് ഒരു ദിവസം തികയുന്നതിന് മുമ്പ് ലെബനനില്‍ ഇസ്രയേല്‍ ആക്രമണം

  പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നു. ഇറാന് നേരെ വീണ്ടും അമേരിക്ക ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന പ്രദേശങ്ങളാണ് അമേരിക്ക ആക്രമിച്ചത്. തെക്കന്‍ ലെബനോണിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുരക്ഷാ കരാറില്‍ ഒപ്പുവെച്ച് ഒരു ദിവസം തികയും മുന്‍പേയാണ് ലെബനോണിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്. (U.S. strikes multiple targets in Iran in retaliation for oil tanker attack)     തെക്കന്‍ ലെബനോണിലെ നബാത്തിയ മേഖലയിലാണ് സുരക്ഷ കരാറിലൊപ്പ് വെച്ച്…

Read More

ഭരണപരിഷ്കാര കമ്മിഷൻ ആഗ്രഹിച്ച് ലീഗും കേരള കോൺഗ്രസും; നോർക്കയിൽ കണ്ണുവച്ച് മാണി സി.കാപ്പൻ: ഘടകകക്ഷികൾ കോൺഗ്രസുമായി ചർച്ചയിൽ

  തിരുവനന്തപുരം ∙ കാബിനറ്റ് പദവികൾ നൽ‌കണമെന്ന ആവശ്യവുമായി യുഡിഎഫ് ഘടകകക്ഷികൾ കോൺഗ്രസുമായി ചർച്ചയിൽ. എം.കെ.മുനീർ (മുസ്‌ലിം ലീഗ്), പി.ജെ.ജോസഫ് (കേരള കോൺഗ്രസ്), ജി.ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), പാലാ എംഎൽഎ മാണി സി.കാപ്പൻ എന്നിവരുടെ പേരുകളാണു ചർച്ചകളിലുള്ളത്. യുഡിഎഫിൽ‌ പൂർണ അംഗത്വമില്ലെങ്കിലും മുന്നണിയുടെ വിശ്വസ്ത പങ്കാളിയായ ആർഎംപി പദവികളൊന്നും ആവശ്യപ്പെട്ടിട്ടില്ല. മദ്യനയം, പിഎം ശ്രീ ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ മുന്നണിക്കു മുന്നിലുണ്ടെങ്കിലും കാബിനറ്റ് പദവികളിലും വൈകാതെ ഔദ്യോഗിക ചർച്ചകൾ നടക്കും.   എം.കെ.മുനീറിന് ഭരണപരിഷ്കാര കമ്മിഷൻ,…

Read More

ഇറാൻ വെടിനിർത്തൽ ലംഘിച്ചു; വീണ്ടും ആക്രമണവുമായി യുഎസ്

  വാഷിങ്ടൻ∙ ഇറാനെതിരെ വീണ്ടും യുഎസ് ആക്രമണം. ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് വീണ്ടും ആക്രമണം നടത്തിയതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ ഇത് തുടർച്ചയായ രണ്ടാംദിനമാണ് യുഎസ് ഇറാനെതിരെ ആക്രമണം നടത്തുന്നത്.ഇറാൻ വെടിനിർത്തൽ ലംഘിച്ചതിനെ തുടർന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഉത്തരവുപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ പനാമ പതാകയുള്ള എണ്ണക്കപ്പലായ എം/ടി കിക്കുവിനെ ഇറാൻ ആക്രമിച്ചെന്നും രണ്ട് മില്യണിലധികം ബാരൽ ക്രൂഡ് ഓയിലുമായി പോയിരുന്ന ടാങ്കറാണ്…

Read More

മുഖ്യമന്ത്രിക്കായി വഴിതടയൽ തുടരുന്നു; താക്കീതുമായി പൊലീസ് ഉന്നതർ, പ്രതിഛായ നശിപ്പിക്കാനുള്ള ശ്രമമെന്ന് ആരോപണം

  കൊച്ചി∙ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ നാട്ടുകാരെ വഴിയിൽ തടഞ്ഞിട്ടു ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കു ശക്തമായ താക്കീതുമായി പൊലീസ് ഉന്നതർ. ഈ പ്രവണത കർശനമായി നിയന്ത്രിക്കണമെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഓഫിസ് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴും ചില ഉദ്യോഗസ്ഥർ ഇടതു ഭരണകാലത്തെ പോലെ മുഖ്യമന്ത്രിക്കായി വഴി തടയുന്നതു തുടരുകയാണെന്നു കണ്ടെത്തിയതോടെയാണ് ഇടപെടൽ.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിൽ നിന്ന് എയർപോർട്ടിലേക്കു മുഖ്യമന്ത്രി യാത്ര ചെയ്യവേ പൊലീസ് അനാവശ്യമായി റൂട്ട് ബന്തവസ് ഏർപ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ…

Read More

വീര്യം കുറഞ്ഞ മദ്യം: നികുതിയിളവ് ധനബില്ലിൽ; കരട് പ്രസിദ്ധീകരിച്ചു

  തിരുവനന്തപുരം ∙ ജൂലൈ ഒന്നിനു മുഖ്യമന്ത്രി വി.ഡി.സതീ‍ശൻ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഇടംപിടിച്ചു. 0.5% മുതൽ 10% വരെ വീര്യമുള്ള മദ്യത്തിന് 120% വിൽപന നികുതിയും 10% മുതൽ 20% വരെ വീര്യമുള്ളതിനു 175% വിൽപന നികുതിയും നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനമാണു ബില്ലിന്റെ കരടിൽ ഉൾപ്പെടുത്തിയത്. ‘ലോ ആൽക്കഹോളിക് ബവ്റിജസ്’ എന്ന വിഭാഗത്തിനു നികുതി നിരക്കു നിശ്ചയിച്ച് കേരള പൊതു വിൽപനനികുതി നിയമം (കെജിഎസ്ടി) 1963 ഭേദഗതി വരുത്താനാണു നിർദേശം. ധനവകുപ്പ്…

Read More