Headlines

‘ബിജെപിക്കും ആർഎസ്എസിനും അടിമപ്പെട്ടു’; കെ.എം ഷാജിക്ക് നല്ല മാറ്റമുണ്ട്, അത് യുഡിഎഫിന് അല്ല, ബിജെപിക്കാണ് അനുകൂലമെന്ന് എ.കെ ബാലന്‍

 

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നുവെന്നുന്ന് എ കെ ബാലൻ പറഞ്ഞു. ഷാജിക്ക് നല്ല മാറ്റമുണ്ടെന്നും ഷാജിയുടെ നിലപാട് അത് യുഡിഎഫിന് അനുകൂലമല്ലെന്നും ബിജെപിക്ക് അനുകൂലമാണെന്നും ബാലൻ പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

“അയാൾ മാറുന്നുണ്ട്, നല്ലൊരു മാറ്റമാണ്. പക്ഷേ അത് യുഡിഎഫിനോ എൽഡിഎഫിനോ അനുകൂലമായിട്ടല്ല. ബിജെപിക്ക് അനുകൂലമായിട്ടാണ് മാറുന്നത് എന്നുള്ളതാണ്. പരിപൂർണ്ണമായും ബിജെപിക്കും ആർഎസ്എസിനും വിധേയമായി നിൽക്കുകയാണ് ഷാജി”- ഇങ്ങനെയായിരുന്നു എ.കെ ബാലന്റെ ആരോപണം.

 

കേന്ദ്രത്തിനെതിരെ ഷാജിയും യുഡിഎഫും ഒന്നും പറയില്ല. മതമാണ്, മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ദേദഗതി ചെയ്താൽ മതി. പിണറായി സംഘികളുടെ ആളാണെന്ന് പ്രചരിപ്പിച്ചു. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിക്കുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.

 

അതേസമയം പ്രധാനമന്ത്രി ഭവനപദ്ധതിയുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി കെ.എം.ഷാജി വ്യക്തമാക്കി. എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ല. പാവപ്പെട്ട മനുഷ്യർക്ക് കിട്ടുന്ന വീടുകൾ എംബ്ലത്തിന്റെ പേരിൽ മുടക്കേണ്ടതില്ല. ഫോട്ടോ വെക്കാനാകില്ല എന്ന് പറഞ്ഞാണ് കഴിഞ്ഞ സർക്കാർ പിഎംഎവൈ പദ്ധതി എതിർത്തതെന്നും കെ.എം ഷാജി പറഞ്ഞു.