Headlines

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിക്ക് ജാമ്യം ലഭിച്ച വീഴ്ച്ചയിൽ സർക്കാർ നടപടി; പ്രോസിക്യൂട്ടറെ മാറ്റും

 

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനം. പ്രോസിക്യൂട്ടർ ഗീന കുമാരിയെ ഇന്ന് തന്നെ നീക്കും. ഉത്തരവ് ഇന്ന് തന്നെ ഇറക്കാൻ തീരുമാനം. രണ്ട് മണിക്കൂറിനുള്ളിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിമയിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

 

 

ഇഡിയെ ആക്രമിച്ച കേസ് വളരെ ഗൗരവമുള്ളതാണെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതിയുടെ ജാമ്യത്തിനെതിരെ ഇഡി ഹൈകോടതിയിൽ അപ്പീൽ നൽകിയിരുന്നു. പ്രോസിക്യൂട്ടർ ഗീനാകുമാരിക്ക് എതിരെ പോലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതി നൽകാൻ ഇഡി തീരുമാനിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് അവഗണിച്ച് പ്രോസിക്യൂട്ടർ പ്രതിയുമായി ഒത്തുകളിച്ചെന്നാണ് ഇഡിയുടെ പരാതി.പ്രതിയുടെ ജാമ്യത്തിനെതിരെ സർക്കാരും ഹൈക്കോടതിയെ സമീപിക്കും. കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 27 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയ്ക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.