‘അച്ഛന്‍ ഇല്ല എന്നുള്ളത് ഇന്നും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല; കൂടെയുണ്ടെന്ന് കരുതാനാണ് ഇഷ്ടം’; വി എ അരുണ്‍കുമാര്‍
വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച വിഷയങ്ങളെല്ലാം ഇന്നും കാലിക പ്രസക്തിയുള്ളതാണെന്ന് മകന്‍ വി എ അരുണ്‍കുമാര്‍. അഴിമതിക്കെതിരെയുള്ള നിലപാടുകളാണെങ്കിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിലും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നിലപാടുകളാണെങ്കിലും എല്ലാം വേണ്ടി അവസാനം വരെ പോരടിച്ചയാളാണ്. എന്നും നിലനില്‍ക്കുന്നതാണ്. പുതിയ തലമുറയ്ക്ക് പഠനവിഷയമാക്കേണ്ടതാണ് – അരുണ്‍കുമാര്‍പിതാവിനെ കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. കുറേയധികം നാള്‍ അച്ഛന് വേണ്ടി മാത്രം ജീവിച്ച കുടുംബമായിരുന്നു. കുഞ്ഞുനാളിലെ വല്ലപ്പോഴും മാത്രമേ വല്ലപ്പോഴും മാത്രമേ വീട്ടില്‍ ഉണ്ടാവാറുണ്ടായിരുന്നുള്ളു. ഞങ്ങള്‍ തിരുവനന്തപുരത്ത് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്…
