ബാലഭാസ്ക്കറിൻ്റെ മരണം: ബന്ധുവിന്‍റെ മൊഴി സിബിഐ രേഖപ്പെടുത്തി; പ്രകാശ് തമ്പി ഇന്ന് ഹാജരാകണം

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുവായ പ്രിയ വേണുഗോപാലിൽ നിന്നും സിബിഐ മൊഴി രേഖപ്പെടുത്തി. ബാലഭാസ്ക്കറിൻ്റെ മരണത്തിൽ പ്രിയയും ദുരൂഹത ഉന്നയിച്ചിരുന്നു. ബാലഭാസ്കറിൻ്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയോട് ഇന്ന് ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്. ബാലഭാസ്കറിൻ്റെ അപകട മരണത്തിന് പിന്നിൽ സ്വർണ കള്ളക്കടത്ത് സംഘത്തിൻ്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്കറിൻ്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ കള്ളക്കടത്ത് സംഘം ആസൂത്രിതമായി…

Read More

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; പോലീസ് അന്വേഷണം തുടങ്ങി

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ 800ൽ നിന്ന് പിൻവാങ്ങിയ നടൻ വിജയ് സേതുപതിയുടെ മകൾക്കു നേരെ ബലാത്സംഗ ഭീഷണി. ചിത്രത്തിൽനിന്നു പിൻമാറുന്നതായി സൂചിപ്പിച്ച് ഇട്ട ട്വിറ്റർ സന്ദേശത്തിലാണ് ബലാത്സംഗ ഭീഷണി വന്നത്. ഇതിനെത്തുടർന്ന് വിജയ് സേതുപതി പൊലീസിൽ പരാതി നൽകി. ലങ്കൻ തമിഴ് വംശജരുടെ വേദന വിജയ് സേതുപതിയെ അറിയിക്കും എന്ന മുന്നറിയിപ്പോടെയാണ് ബലാത്സംഗ ഭീഷണിയുള്ള ട്രോൾ. വ്യാജ അക്കൗണ്ടിൽനിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത മകളുടെ ചിത്രം ട്വീറ്ററിലൂടെ പ്രചരിപ്പിക്കുന്നതായും…

Read More

ചികിത്സാ പിഴവ് ആരോപണം; രണ്ടര വയസ്‌കാരന്റെ മരണത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കുടുംബം

  കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യയ്ക്ക് പിന്നാലെ രണ്ടര വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കുടുംബം. മാനേജ്‌മെന്റിനും ഡോക്ടര്‍മാര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. പയ്യന്നൂര്‍ ബിഎംഎച്ച് ആശുപത്രിക്ക് മുന്നില്‍ ആയിരിക്കും പ്രതിഷേധിക്കുക എന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും വിവരമുണ്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച് പ്രതിഷേധിക്കുമെന്നും ബന്ധുക്കള്‍ പറയുന്നു.   മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആഭ്യന്തര…

Read More

നെയ്യാറ്റിൻകര സംഭവം : രാജന്റെ ഇളയ മകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെയ്യാറ്റിൻകര ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. രഞ്ജിത്തിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടർന്ന് ബോധരഹിതനാകുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ സമീപവാസികൾ ചേർന്ന് പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടിയൊഴുപ്പിക്കൽ നടപടികളും, മാതാപിതാക്കളുടെ മരണത്തെ തുടർന്നും കഴിഞ്ഞ ദിവസങ്ങളിലായി കൃത്യമായ ഭക്ഷണമോ, വെള്ളമോ കുട്ടികൾ കഴിച്ചിരുന്നില്ല. ഇതാകാം ശാരീരികാസ്വാസ്ഥ്യത്തിന് കാരണം

Read More

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

  പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഭീകരവാദികളെയും വിഘടനവാദി നേതാക്കളെയും മഹത്വവൽക്കരിക്കുന്ന പുസ്തകം സ്‌കൂൾ ലൈബ്രറികളിൽ ഉൾപ്പെടുത്തി എന്നാണ് ആരോപണം.     സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിക്ക് കീഴിലാണ് വിവാദ പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്തത്. ബിജെപി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. പേഴ്സണാലിറ്റീസ് ആൻഡ് ലെജൻഡ്സ് ഓഫ് ജെ ആൻഡ് കെ, ഗ്രേറ്റ്‌ പേഴ്സണാലിറ്റീസ് ഓഫ് ജമ്മു ആൻഡ്…

Read More

ടോം ഇമ്മട്ടി അവസരവാദി, മെക്സിക്കൻ അപാരത KSUവിന്റെ കഥ ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

ഒരു മെക്സിക്കൻ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിന്റെ സംവിധായകനായ ടോം ഇമ്മട്ടി അവസര വാദിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ നോബൽകുമാർ. ടോം ഇമ്മട്ടിക്ക് എന്തും പറയാം, എന്തും എഴുതാം കാരണം ഇവർ മഹാരാജാസിൽ പഠിച്ചിട്ടില്ലായെന്നും, മഹാരാജാസിലെ ആ കാലഘട്ടത്തിലെ യഥാർത്ഥ രാഷ്ട്രീയം തുറന്നു കാണിക്കാൻ എന്തിനാണ് ഭയപ്പെടുന്നത് എന്നും നോബൽ കുമാർ യഥാർത്ഥ മെക്സികൻ അപാരത എഴുതാൻ നട്ടെല്ലു വേണം sfu-യുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പോരാടി വിജയിച്ച ksu-വിൻ്റെ ചരിത്രം അല്ലേ യഥാർത്ഥ…

Read More

‘സമ്മര്‍ദ്ദമില്ല’; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പട്‌ന: തങ്ങളുടെ മേല്‍ ആരുടേയും സമ്മര്‍ദ്ദം ഇല്ലെന്നും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നുവെന്ന ആര്‍ജെഡിയുടെ ആരോപണം നിഷേധിച്ച് കൊണ്ടാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചില മണ്ഡലങ്ങളില്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്. ഇതിനോടകം 146 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ കക്ഷികള്‍ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് രംഗത്ത് വന്നതോടെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ശക്തമായ…

Read More

‘കോൺഗ്രസിൽ ജാതിയില്ല, മതമില്ല, ലിംഗഭേദമില്ല’ മറ്റേത് പാർട്ടിക്ക് കഴിയും ഇതുപോലെ; KPCC വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന്പിന്നാലെ വൈകിരകമായ കുറിപ്പുമായി രമ്യ ഹരിദാസ്

കെപിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതിന് പിന്നാലെ വൈകിരകമായ കുറിപ്പുമായി മുൻ ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കെപിസിസി വൈസ് പ്രസിഡന്‍റ് പദവിയിലേക്ക് നിയോഗിച്ച പാർട്ടി നേതൃത്വത്തോടും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയോടും കെപിസിസി നേതൃത്വത്തോടും രമ്യ നന്ദിയും കടപ്പാടും അറിയിച്ചു. ‘ഇതുതന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്നത്. അവിടെ ജാതിയില്ല, മതമില്ല, ലിംഗഭേദമില്ല’ രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു. കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമത്തിൽനിന്നുള്ള ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ച, പിന്നോക്ക സമുദായത്തിൽപ്പെട്ട ഒരു…

Read More

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി 10 ന്

രണ്ടാമത്തെ പീഡന പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ല എന്നറിയിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി. അന്വേഷണ ചുമതലയുള്ള ജി പൂങ്കുഴലി ബെംഗളൂരുവിൽ എത്തിയാണ് 23 കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. 21 വയസ്സുള്ളസമയത്താണ് വിവാഹവാഗ്‌ദനം…

Read More