സുൽത്താൻ ബത്തേരി അരിവയൽ പ്രദേശത്ത് ഭീതി പരത്തി വീണ്ടും കടുവയുടെ ആക്രമണം; പശു കിടാവിനെ ആക്രമിച്ചു

  അരിവയൽ: പ്രദേശത്ത് ഭീതി പരത്തി വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ രാത്രി കടുവ പശു കിടാവിനെ ആക്രമിച്ചു. നമ്പീശൻകവല ഇളവനപുറത്ത് ഇ.ജെ ശിവദാസന്റെ പശുകിടാവിനെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പശുക്കിടാവിന് ഉടൻ പ്രാഥമിക ചികിത്സ നൽകി. കടുവയെ രാവിലെ പുല്ലരിയാൻ പോയവരും കണ്ട് ഭയന്നോടിയിട്ടുണ്ട്. വനം വകുപ്പുദ്യോഗസ്ഥരെത്തി തുടർ നടപടികൾ സ്വീകരിച്ചു. ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്നു നിൽക്കുന്ന പ്രദേശമായ അരിവയൽ, സി.സി. ഭാഗങ്ങളിൽ ആക്രമണങ്ങൾ പതിവാണ്.    

Read More

മലപ്പുറം കോൽമണ്ണ സ്വദേശി ഫഹദ് പാങ്ങാട്ടിനെ”എൻഫ്രീ” സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞടുത്തു

  മലപ്പുറം: മലപ്പുറം കോൽമണ്ണ സ്വദേശിയും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യമായ ഫഹ്ദ് പാങ്ങാട്ടിനെ ദേശീയ പരിസ്ഥിതി -മനുഷ്യവകാശ സംഘടനയായ “എൻഫ്രി” യുടെ കേരള സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. “എൻഫ്രീ” സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് നോമിനേറ്റ് ചെയ്തത്. കഴിഞ്ഞ മുൻസിപ്പൽ ഇലക്ഷനിൽ കോൽമണ്ണ വാർഡിൽ മത്സരിച്ചയാളാണ് ഫഹദ് പാങ്ങാട്ട്. ഭാര്യ നൗഫ. മക്കൾ:ഫദ് വ, ഫിസ, ഫസിലി, ഫൈഹ .

Read More

കടുത്തുരുത്തി മുൻ എം.എൽ.എ പി.എം.മാത്യൂ അന്തരിച്ചു

Logo live TV Advertisement Kerala News കടുത്തുരുത്തി മുൻ എം.എൽ.എ പി.എം.മാത്യൂ അന്തരിച്ചു 24 Web Desk 1 hour ago Google News 1 minute Read കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യൂ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് പാലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കുമെന്നാണ് വിവരം. കേരള കോൺഗ്രസ് എമ്മിലൂടെയാണ് രാഷ്ട്രീയം ആരംഭിച്ചത്. യൂത്ത് ഫ്രണ്ട്, കെ.എസ്.സി തുടങ്ങിയ സംഘടനകളുടെ സംസ്ഥാന…

Read More

ഖബര്‍സ്ഥാനിലേക്ക് കൊണ്ടുപോകും വഴി ചേലമ്പ്രയില്‍ കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം തടഞ്ഞു

ചേലേമ്പ്ര: കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് പള്ളി ഖബര്‍സ്ഥാനിലേക്കുള്ള വഴിയില്‍ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞു. രാമനാട്ടുകര ചേലേമ്പ്ര പഞ്ചായത്തിലെ സ്പിന്നിംഗ് മില്ല് പ്രദേശത്ത് മരിച്ച വയോധികയെ അവരുടെ മഹല്ലായ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ചെമ്മല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലേക്ക് ചേലേമ്പ്ര ഇത്‌ലാംകുന്ന് റോഡിലുടെ കൊണ്ടുപോകും വഴിയാണ് തടഞ്ഞത്. ഖബര്‍ സ്ഥാനിലേക്കുള്ള വഴിയല്ലെന്നും കൊവിഡ് ബാധിച്ച് മരിച്ചവരെ ഇതുവഴി കൊണ്ട് പോകരുതെന്നുമാണ് വഴി തടഞ്ഞവരുടെ ആവശ്യം. കല്ലും മരത്തടിയും കൂട്ടിയിട്ട് വഴി അടയ്ക്കുകയും…

Read More

തിരുവനന്തപുരം നെയ്യാർ സഫാരി പാർക്കിൽ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി

തിരുവനന്തപുരം നെയ്യാർ സഫാരി പാർക്കിൽ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി. പാർക്കിനുള്ളിൽ നിന്ന് തന്നെയാണ് കടുവയെ കണ്ടെത്തിയത്. കടുവ ഫെൻസിംഗിന്റെ ഉള്ളിൽ തന്നെയുള്ളതായാണ് കണ്ടെത്തിയത്. കടുവയെ മയക്ക് വെടിവച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങി. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വയനാട് ചിയമ്പം മേഖലയിൽ നിന്നും എത്തിച്ച കടുവയെ കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് ചാടിപ്പോയത്. ട്രീറ്റ്‌മെന്റ് കൂടിനുള്ളിൽ ഇട്ടിരുന്ന കടുവ കമ്പി വഴിയാണ് പുറത്തേക്ക് പോയത്. കടുവ പുറത്ത് നിൽക്കുന്നത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാണുകയും ചെയ്തു….

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലും വാഹന പാര്‍ക്കിങ് സംബന്ധിച്ച് നടപ്പാക്കിയ പരിഷ്‌കാരത്തിന്റെ ഭാഗമായാണ് ഈ നടപടി. ടെര്‍മിനലിന് മുന്‍വശം ‘നോ പാര്‍ക്കിങ്’ ഭാഗമാണ്. യാത്രക്കാരെ കയറ്റുക, ഇറക്കുക എന്നീ ആവശ്യത്തിന് മാത്രമാണ് ഇവിടെ അനുമതിയുള്ളത്.

Read More

വിതുമ്പിക്കരഞ്ഞ് മെസ്സി, ഗുഡ്ബൈ ബാഴ്സ; എന്നെ ഞാനാക്കിയത് ബാഴ്‌സയാണ്: ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല

ബാഴ്‌സലോണയുടെ ജഴ്‌സിയിൽ ഇനി ഇതിഹാസതാരം ലയണൽ മെസ്സിയില്ല. രണ്ടു പതിറ്റാണ്ടുനീണ്ട ആ ആത്മബന്ധത്തിന് വികാരനിർഭരമായ അന്ത്യം. ബാഴ്‌സയോടും ആരാധകരോടും മെസ്സി കണ്ണീരോടെ വിടചൊല്ലി. നൗകാംപിൽ ഇന്ത്യൻ സമയം 3.30ന് തുടങ്ങിയ വാർത്താസമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞാണ് മെസ്സി ബാഴ്‌സ ആരാധകരോട് വിടചൊല്ലിയത്. ബാഴ്‌സയെ വിടുന്നത് ഏറ്റവും പ്രസായകരമായ നിമിഷമാണെന്ന് താരം പറഞ്ഞു. വർഷങ്ങളായി ഇവിടെത്തന്നെയായിരുന്നു. 13 വയസുമുതൽ എന്റെ ജീവിതം മുഴുവൻ ഇവിടെത്തന്നെയായിരുന്നു. 21 വർഷങ്ങൾക്കുശേഷമാണ് ക്ലബിനോട് വിടപറയുന്നത്. എല്ലാത്തിനും നന്ദിയുണ്ട്; സഹതാരങ്ങളോടും ഒട്ടേറെ പേരോടും. ക്ലബിനു വേണ്ടി എല്ലാം…

Read More

വീണ്ടും കൊവിഡ് മരണം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പത്തനംതിട്ടയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇലന്തൂർ സ്വദേശി അലക്‌സാണ്ടർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 76 വയസ്സായിരുന്നു. ഇന്നലെ പന്ത്രണ്ട് പേരുടെ മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 203 ആയി. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലെ ആശങ്കകൾ നീങ്ങിയെന്ന് വിദഗ്ധ സമിതി അധ്യക്ഷൻ ബി ഇക്ബാൽ അറിയിച്ചു. കൊവിഡ് മരണം ആണോ അല്ലയോയെന്നത് സാങ്കേതിക വിഷയമാണ്. സർക്കാർ വിശദീകരണം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു

Read More

ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

ജമ്മുകശ്മീർ മുൻ ലഫ്നന്റ് ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഡൽഹി ആർ എം എൽ ആശുപത്രിയിലാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെ മുൻ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഗവർണറായി മാലിക് സേവനമനുഷ്ഠിച്ചു. 2019 ഓഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. പിന്നീട് അദ്ദേഹം ഗോവയുടെ 18-ാമത് ഗവർണറായി നിയമിതനായി, തുടർന്ന് 2022 ഒക്ടോബർ വരെ…

Read More

കെഎസ്ആർടിസി പമ്പിനെതിരെ ഹരജി നല്‍കിയയാള്‍ക്ക് 10,000 രൂപ പിഴയിട്ട് കോടതി

തിരുവനന്തപുരം : കിഴക്കേകോട്ടയിലെ കെഎസ്ആർടിസി പമ്പിനെതിരെ പൊതുതാൽപര്യ ഹരജി നൽകിയയാൾക്ക് 10,000 രൂപ പിഴയിട്ട് കോടതി. പുതിയതായി കിഴക്കേകോട്ടയിൽ ആരംഭിച്ച പെട്രോൾ, ഡീസൽ, ഇലക്ട്രിക് പമ്പിനെതിരെയാണ് തിരുവനന്തപരുരം പേട്ട പാൽക്കുളങ്ങര സ്വദേശി സെൽവിൻ ഡി. ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ജില്ലാ മജിസ്‌ട്രേറ്റിൽനിന്ന് എൻഒസി വാങ്ങാതെയാണ് പമ്പ് ആരംഭിച്ചതെന്നാണ് ഹരജിയിൽ സെൽവിൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇക്കാര്യം തെറ്റാണെന്ന് ഹരജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തി. തുടർന്നാണ് രേഖകൾ പരിശോധിക്കാതെ കോടതിയെ സമീപിച്ചെന്ന് ചൂണ്ടിക്കാട്ടി ഹരജി തള്ളി…

Read More