Headlines

തിരുവനന്തപുരം മണമ്പൂരിൽ യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി

  തിരുവനന്തപുരം മണമ്പൂരിൽ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. മണമ്പൂർ കല്ലറ തോട്ടം വീട്ടിൽ ജോഷി എന്ന 34കാരനാണ് കൊല്ലപ്പെട്ടത്. രാവിലെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ജോഷി നിരവധി കേസുകളിൽ പ്രതിയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പ്രളയം മനപ്പൂര്‍വം സൃഷ്ടിച്ചതെന്ന ആരോപണം;’ മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം വരാന്‍പോകുന്ന യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കും’; കെസി വേണുഗോപാല്‍

സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. ഇത് കേട്ട് താന്‍ ഞെട്ടിത്തരിച്ച് പോയെന്നും കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിന് സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് കേരളത്തിലെ സാമൂഹിക ജീവിതം കലുഷിതമാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക്…

Read More

സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പത്, പതിമൂന്ന്, പതിന്നാല് പ്രതികളായ മുഹമ്മദ് അന്‍വര്‍, ഷെമീം, ജിഫ്‌സല്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതി കെടി റമീസിന് ഇന്നലെ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും എന്‍ഐഎ കേസില്‍…

Read More

90 കടന്നു, ധർമ്മടത്ത് പിണറായി പിന്നിൽ! യുഡിഎഫ് ട്രെന്‍ഡ് ഉറപ്പിച്ച് ആദ്യ മണിക്കൂര്‍; 11 മന്ത്രിമാര്‍ പിന്നിൽ

കേരളം ഇനി അഞ്ചുവർഷത്തേക്ക് കേരളം ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് ആണ് മുന്നേറുന്നത്. നിലവിൽ യുഡിഎഫ് 91 സീറ്റുകൾ നേടി മുന്നിലാണ്, എൽഡിഎഫ് 44, എൻഡിഎ 5 എന്നാണ് ലീഡ് നില. എൽഡിഎഫ് മന്ത്രിസഭയിലെ എട്ടു മന്ത്രിമാരാണ് ഇത്തവണ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ പിന്നിലായിരിക്കുന്നത്. വി ശിവൻകുട്ടി, പി രാജീവ്, ചിഞ്ചുറാണി,…

Read More

പുൽപ്പള്ളി വേലിയമ്പത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു

പുല്‍പ്പള്ളി: വാഹനാപകടത്തിൽ യുവാവ് മരിച്ചു.പുല്‍പ്പള്ളി ആനപ്പാറ പുത്തന്‍വീട് ഫിലിപ്പ് ഷൈനി ദമ്പതികളുടെ മകന്‍ കെനി ജോര്‍ജ്ജ് ഫിലിപ്പ് (25) ആണ് മരിച്ചത്. കെനി സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെ വന്ന ദോസ്ത് വാഹനവുമായി ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് വേലിയമ്പത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം.കെനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു കെനി.

Read More

കൽപ്പറ്റ നഗരം നാളെ 12 മണി മുതൽ കണ്ടെയ്ൻമെൻ്റ് സോണിൽ

കൽപ്പറ്റ നഗരസഭയിലെ മുഴുവൻ വാർഡുകളും ( കൽപ്പറ്റ സിവിൽ സ്റ്റേഷനും , സിവിൽ സ്റ്റേഷൻ്റെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവുമൊഴി കെയുളള) കണ്ടയ്ൻമെൻറ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. സംമ്പർക്ക വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് കൽപ്പറ്റ നഗരത്തെ പൂർണമായും കണ്ടെയ്ൻമെൻ്റ് സോണാക്കിയത്. ഇന്നും ഇന്നലെയുമായി 25 ഓളം പേർക്കാണ് കൽപ്പറ്റയിൽ കോവിഡ് സ്ഥിരീകരിച്ചത്

Read More

‘CJP സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് കേരളത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണം’

  തിരുവനന്തപുരം: സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് കേരളത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിട്ടും കേരളത്തില്‍ അത്തരമൊരു തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.   ഡല്‍ഹിയില്‍ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ലോക്‌സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍, ഡല്‍ഹി…

Read More

മുംബൈയിലെ ആശുപത്രിയിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു

മുംബൈ ഭാണ്ഡുവിൽ സൺറൈസ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഡ്രീംസ് മാളിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ എഴുപതോളം കൊവിഡ് രോഗികൾ അപകടസമയത്ത് ചികിത്സയിലുണ്ടായിരുന്നു തീപിടിത്തമുണ്ടായതിന് പിന്നാലെ രോഗികളെ പുറത്തേക്ക് എത്തിച്ചത് വലിയ ദുരന്തം ഒഴിവാക്കി. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയർ അറിയിച്ചു. മാളിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രി ആദ്യമായാണ് കാണുന്നതെന്നും ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്നും മേയർ കിഷോരി പെഡ്‌നേക്കർ പ്രതികരിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

‘കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകൾ വൻപരാജയം’; CPI ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മന്ത്രിമാർക്ക് രൂക്ഷ വിമർശനം

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്ന് പ്രതിനിധികൾ വിമർശിച്ചു. കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകൾ വൻപരാജയമാണെന്നും വിമർശനമുയർന്നു. അടിസ്ഥാന തൊഴിലാളി വിഭാഗം പാർട്ടിയോട് അകലുന്നുവെന്നും കയർ വ്യവസായത്തെ പാർട്ടി തിരിഞ്ഞുനോക്കുന്നില്ലെന്നും വിമർശനം ഉയർന്നു. കൃഷി മന്ത്രിയുടെ ഓഫീസിലെ കർഷക പ്രതിഷേധം ചരിത്രത്തിലാദ്യമാണെന്ന് പ്രതിനിധികൾ പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളെ സ്വാഭാവിക മരണത്തിലേക്ക് തള്ളിവിട്ടതായും പ്രതിനിധികൾ ആരോപണം ഉയർത്തി. ഒരു ഭരണനേട്ടവും എടുത്തു പറയാന്‍ കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകൾക്കില്ലെന്ന്…

Read More

പി എം കുസും- അനര്‍ട്ട് അഴിമതി; അനര്‍ട്ടിന്റെ വിശദീകരണം പച്ചക്കള്ളം, ഓഡിറ്റ് റിപ്പോർട്ടിൻ്റെ കോപ്പി പുറത്ത് വിട്ട് രമേശ് ചെന്നിത്തല

കേരളത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് അനര്‍ട്ടില്‍ നടക്കുന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ച് വൈദ്യുത മന്ത്രിയോട് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു മറുപടി എന്ന പേരില്‍ അനര്‍ട്ട് പുറത്തിറക്കിയ കുറിപ്പില്‍ പച്ചക്കള്ളങ്ങളാണ് പറഞ്ഞിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിശദീകരത്തോടെ താന്‍ ഉന്നയിച്ച മുഴുവന്‍ അഴിമതി ആരോപണങ്ങളും ശരിവെയ്ക്കപ്പെട്ടിരിക്കുകയാണ്. ആരോപണങ്ങളില്‍ നിന്ന് മറുപടി പറയാതെ ഒളിച്ചോടാന്‍ വൈദ്യുത മന്ത്രി നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് അനര്‍ട്ടിനെക്കൊണ്ട് സമ്പൂര്‍ണമായും കളവുകള്‍ മാത്രമടങ്ങിയ ഒരു വിശദീകരണക്കുറിപ്പ്…

Read More