സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. പുതിയ മാനദണ്ഡപ്രകാരം ഞായറാഴ്ച മാത്രമാകും സമ്പൂർണ ലോക്ക് ഡൗണെന്ന് തീരുമാനിച്ചിരുന്നു. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാം. സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. വലിയ ആരാധനാലയങ്ങളിൽ പ്രാർഥനക്കായി 40 പേർക്ക് പങ്കെടുക്കാം. അതേസമയം ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മാളുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ വൈകുന്നേരം…

Read More

കോഴിക്കോട് മൂന്ന് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

  കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. ഫ്രാൻസിസ് റോഡ് സ്വദേശി അൻവറാണ് പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.  

Read More

ബുറേവി കേരളത്തിലേക്കും; നെയ്യാറ്റിൻകര വഴി കടന്നു പോകുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും നേരിട്ട് പ്രവേശിക്കാൻ സാധ്യത. ചുഴലിക്കാറ്റിന്റേതായി പുറത്തുവന്ന ഏറ്റവും പുതിയ സഞ്ചാരപഥത്തിൽ കേരളവും ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര വഴി ചുഴലിക്കാറ്റ് കടന്നു പോയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട വിവരം അതേസമയം നൂറ് കിലോമീറ്ററിൽ താഴെയാണ് ചുഴലിക്കാറ്റിന്റെ വേഗതയെന്നതിനാൽ അമിതമായ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും നിർദേസമുണ്ട്. ഇന്ന് ലങ്കൻ തീരം തൊടുന്ന ബുറേവി നാളെ തമിഴ്‌നാട് തീരത്ത് പ്രവേശിക്കും. കരയിലൂടെ കൂടുതൽ നീങ്ങുംതോറും കാറ്റിന്റെ വേഗത…

Read More

കൊവിഡ് വ്യാപനം: കേന്ദ്രസർക്കാർ വെള്ളിയാഴ്ച സർവകക്ഷി യോഗം വിളിച്ചു

രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകും. ലോക്സഭയിലെയും രാജ്യസഭയിലേയും കക്ഷി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട് കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ആയിട്ടായിരിക്കും യോഗം ചേരുക. കോവിഡ് വാക്സിൻ പുരോഗതി അടക്കമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയായേക്കും. വാക്സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളോട് നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ഇന്ന് 38772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 94…

Read More

വി. ഹാരിസിനെ സി.പി.എം സീറ്റ് നൽകാതെ തഴഞ്ഞു : കൽപ്പറ്റയിൽ വ്യാപക പ്രതിഷേധം

നഗരസഭ എൽഡിഎഫ് സ്ഥാനാർഥി പട്ടികയിൽ നിന്നും സി.പി.ഐ എം കൽപ്പറ്റയിലെ സജീവ പ്രവർത്തകനും പത്തൊമ്പതാം വാർഡ് കൗൺസിലറുമായ വി. ഹാരിസിനെ തഴഞ്ഞതിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ അഞ്ചുവർഷവും കൽപ്പറ്റ നഗരസഭയിൽ ഇടതുപക്ഷത്തിനു വേണ്ടി സജീവമായി പ്രവർത്തിച്ച ആളാണ് ഹാരിസ്. ആദ്യ രണ്ടരവർഷം പ്രതിപക്ഷത്തിരുന്നപ്പോഴും പിന്നീടുള്ള രണ്ടര വർഷം നഗരസഭാ ഭരണം നടത്തിയപ്പോഴും മുൻനിരയിൽ നിന്നും പ്രവർത്തിച്ച ഹാരിസിൻ്റെ പ്രവർത്തനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുഴുവൻസമയ പ്രവർത്തകനായ ഹാരിസ് നഗരസഭ ചെയർപേഴ്സൻ്റെ റോളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനാൽ തന്നെ കഴിഞ്ഞ…

Read More

കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ; എല്ലാ വീട്ടിലും ലാപ്‌ടോപ് ലഭ്യമാക്കാൻ പദ്ധതി

ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണം നിയമസഭയിൽ തുടരുന്നു. ജനപ്രിയ പദ്ധതികൾ ഏറെ ഉൾപ്പെടുത്തിയാണ് ബജറ്റ് അവതരം നടക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ. സർവകലാശാലകളിൽ പുതിയ തസ്തികകള്ൃ സൃഷ്ടിക്കും. പശ്ചാത്തല സൗകര്യം ഒരുക്കാൻ കിഫ്ബി വഴി 2000 കോടി നൽകും. പുതിയ കോഴ്‌സുകൾ അനുവദിക്കും. സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും കേരളത്തെ നോളജ് ഇക്കോണമി ആക്കാൻ പദ്ധതി. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് ഉണ്ടാക്കാൻ പദ്ധതി. ബിപിഎൽ വിഭാഗത്തിന് ലാപ്‌ടോപ്പിന് 25 ശതമാനം…

Read More

സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ; സർക്കാരുമായി നടന്ന ആദ്യഘട്ട ചർച്ച പരാജയപ്പെട്ടു

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർഥികളുമായി സർക്കാർ നടത്തിയ ആദ്യഘട്ട ചർച്ച പരാജയപ്പെട്ടു. സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു. ഡിവൈഎഫ്‌ഐ എ എ റഹീമിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി ചർച്ച നടന്നത്. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ നാലെണ്ണം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി. പ്രമോഷൻ ഒഴിവുകൾ ഉടൻ നികത്തുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് സർക്കാർ ഉറപ്പ് നൽകിയത്. എന്നാൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന നിലപാടിൽ ഉദ്യോഗാർഥികൾ ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെട്ടു. തങ്ങളുന്നയിച്ച കാര്യങ്ങളിൽ ഒന്നിലും…

Read More

ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവം; യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

  കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ സഞ്ചരിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ അടക്കം 9 പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വിരമിച്ച ഹൈക്കോടതി ജഡ്ജിയാവും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 10 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകും. മരിച്ചവരുടെ ഒരു കുടുംബാംഗത്തിന് സർക്കാർ ജോലി നൽകും. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ലഖിംപൂരിലും ഡൽഹിയിലെ യുപി ഭവനു…

Read More

How To Protect Your Aadhaar And Biometric Data

People are very much concerned about their privacy online, especially while dealing with biometric authentication or eKYC through Aadhaar authentication.   Unique Identification Authority of India (UIDAI) with the intention of providing more security for the Aadhar data and making the Aadhaar service more convenient has released a mobile-based Aadhaar facility called mAadhaar. This facility has…

Read More

സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബഞ്ച്

  സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. സർക്കാർ അപ്പീലിൽ വാക്കാലാണ് പരാമർശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി. രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ സിംഗിൾ ബഞ്ച് നടപടിയിലുള്ള അതൃപ്തി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബഞ്ചിനെ അറിയിച്ചിരുന്നു. സർക്കാർ ഭാഗം…

Read More