Headlines

ശബരിമല സ്വര്‍ണക്കൊള്ള: ‘ ഉന്നതന്മാരിലേക്ക് അന്വേഷണം എത്തിയിട്ടില്ല, എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ച് നിര്‍ത്തുന്നു’; സണ്ണി ജോസഫ്

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ വിമര്‍ശിച്ച ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഹൈക്കോടതി വിമര്‍ശനം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി അന്വേഷണത്തെപ്പറ്റി വസ്തുനിഷ്ഠമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ ഉന്നതന്‍മാര്‍ക്ക് പങ്കുണ്ടെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ആ ഉന്നതന്‍മാരിലേക്ക് അന്വേഷണ സംഘം എത്തിയിട്ടില്ല. ആ ഉന്നതന്‍മാരെ പ്രതിചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ഉന്നതന്‍മാരെ ചോദ്യം ചെയ്യുന്നതില്‍ പോലും അന്വേഷണ സംഘം മടിച്ച് നില്‍ക്കുകയാണ്. അന്വേഷണ സംഘത്തെ…

Read More

നിരന്തര പോരാട്ടങ്ങളുടെ സമർപ്പിത ജീവിതം: കെ ആർ ഗൗരിയമ്മക്ക് ആദാരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി

  മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ ആർ ഗൗരിയമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീരനായികയായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു സ്വന്തം ജീവിതത്തെ നാടിൻറെ മോചനത്തിനുള്ള പോരാട്ടത്തിൻറെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആർ. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങൾക്കായി സമർപ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അവർ വഹിച്ച…

Read More

മൊബൈൽ ഫോൺ പുഴയിൽ കളഞ്ഞുവെന്ന് ചോദ്യം ചെയ്യലിൽ അർജുൻ ആയങ്കി; സജേഷിനെ നാളെ ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ പുഴയിലെറിഞ്ഞെന്ന് അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് അർജുൻ ഇക്കാര്യം അറിയിച്ചത്. കരിപ്പൂർ വഴി കടത്തുന്ന സ്വർണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് അർജുൻ ആയങ്കി. ഇന്നലെയാണ് കസ്റ്റംസ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഇയാളെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ഡിവൈഎഫ്‌ഐ മുൻ ഭാരവാഹി സി സജേഷിന് കസ്റ്റംസ്…

Read More

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിൽ 144 പ്രകാരം നിരോധനാജ്ഞ

കോവിഡ് വ്യാപനം രൂക്ഷമായ തവിഞ്ഞാല്‍ പഞ്ചായത്തിൽ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ്‌ 12 മുതല്‍ ആഗസ്റ്റ് 18 വരെ സി.ആര്‍.പി.സി സെക്്ഷന്‍ 144 (1), (2), (3) പ്രകാരം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ പുറപ്പെടുവിച്ചു. താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. – പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടല്‍ – എല്ലാ സാംസ്‌കാരിക, മത ചടങ്ങുകളും ആഘോഷ പരിപാടികളും – എല്ലാ ആരാധനാ…

Read More

മുഖ്യമന്ത്രിക്ക് പിന്നാലെ മധ്യപ്രദേശിലെ ജലവിഭവ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പിന്നാലെ മധ്യപ്രദേശിൽ ജലവിഭവ മന്ത്രി തുളസി സിലാവത്തിനും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യക്കും രോഗബാധയുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി അറിയിച്ചു മധ്യപ്രദേശിൽ ഇത് മൂന്നാമത്തെ മന്ത്രിക്കാണ് കൊവിഡ് ബാധിക്കുന്നത്. നേരത്തെ മന്ത്രി അരവിന്ദ് ഭർതിയക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം മുമ്പ് വരെ എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

തമിഴ്‌നാട്ടില്‍ പടക്ക കടക്ക് തീപ്പിടിച്ച് അഞ്ച് മരണം

ചെന്നൈ: തമിഴ്‌നാട് ശിവകാശിക്കടുത്ത് കള്ളാക്കുറിച്ചിയില്‍ പടക്കക്കടക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റതായും സൂചനയുണ്ട്. പരുക്കറ്റവരെ ഉടന്‍ കള്ളാക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപാവലി കണക്കിലെടുത്ത് പടക്കങ്ങളുടെ വലിയ ശേഖരം നിര്‍മ്മാണ ശാലയില്‍ ഉണ്ടായിരുന്നു. കടക്ക് അടുത്തുള്ള ബേക്കറിയില്‍ നിന്ന് തീ പടര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.  

Read More

ഗജകേസരി മഞ്ഞക്കടമ്പിൽ വിനോദ് ഓർമ്മയായി

26 വർഷം മുമ്പ് ചെങ്ങന്നൂരിൽ നിന്നും പാലായിലെത്തിയ മഞ്ഞക്കടമ്പിൽ വിനോദ് ഇന്നലെ രാത്രി (22.10. 2020) 10. 30 PM ന് ചരിഞ്ഞു. പരേതനായ മഞ്ഞക്കടമ്പിൽ ബെന്നിയാണ് ഇവനെ മഞ്ഞക്കടമ്പ് തറവാട്ടിൽ എത്തിച്ചത്. ഇപ്പോൾ വിനോദ് മഞ്ഞക്കടമ്പിൽ ഷാജിയുടെ സംരക്ഷണത്തിലായിരുന്നു. തൃശ്ശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ തിടമ്പേറ്റിയിരുന്ന വിനോദ് കിടങ്ങൂർ മഹാദേവക്ഷേത്രം, കാപ്പാട്ടൂർ മഹാദേവ ക്ഷേത്രം, ചെബ്ല് വ് മഹാദേവ ക്ഷേത്രം, കരൂർ ഭഗവതി ക്ഷേത്രം, പോണാട് കാവ്ഭഗവതി ക്ഷേത്രം, പയപ്പാർ ശ്രീധർമ്മാക്ഷേത്രം ഉൾപ്പെടെ…

Read More

പുല്ലാട് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍

പത്തനംതിട്ട പുല്ലാട് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍. തിരുവല്ല നഗരത്തില്‍ നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പ്രതി ജയകുമാറിനെ പിടികൂടിയത്. കൊലപാതകം നടത്തി നാലാം ദിവസമാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രതി ജയകുമാര്‍ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.. ഭാര്യക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട്ടില്‍ തര്‍ക്കം ഉണ്ടാവുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തുകയും ആയിരുന്നു. കൊലപാതക ശ്രമം തടയാന്‍ എത്തിയ ഭാര്യ പിതാവ് ശശി ബന്ധു രാധാമണി എന്നിവര്‍ക്കും ആക്രമണത്തില്‍…

Read More

ഈജിപ്തിന്റെ ‘എയര്‍ കെയ്റോ’ വിമാന കമ്പനിയുടെ ദോഹയിലേക്കുള്ള സര്‍വീസ് ജൂലൈ നാല് മുതല്‍

  ദോഹ: ഈജിപ്ത്-ഖത്തര്‍ ബന്ധം സാധ്യമായതിന് പിന്നാലെ ദോഹയിലേക്കുള്ള എയര്‍ കെയ്റോ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂലൈ നാല് മുതലാണ് എയര്‍ കെയ്റോ വിമാന കമ്പനി ദോഹയിലേക്ക് സര്‍വീസ് നടത്തുക. ഈജിപ്ഷ്യന്‍ പത്രമായ അല്‍ അഖ്ബാര്‍ അല്‍ യുഉം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 26-ന് എയര്‍ കെയ്റോയ്ക്ക് ഏറ്റവും പുതിയ എ 320 നിയോ വിമാനം ലഭിച്ചതായി ഈജിപ്ഷ്യന്‍ പത്രം ചൂണ്ടിക്കാട്ടി. ഇതോടെ എയര്‍ കെയ്റോ ഉടമസ്ഥതിയിലുള്ള വിമാനങ്ങളുടെ എണ്ണം എട്ടായി. മിഡില്‍…

Read More

അബ്ദുൽറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു: ഫയൽ നീക്കം സൗദി സർക്കാർ വേഗത്തിലാക്കി

വധശിക്ഷ റദ്ദാക്കിയിട്ടും റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച ഫയൽ നീക്കം സൗദി സർക്കാർ വേഗത്തിലാക്കി. കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീങ്ങിയതായി വിവരം ലഭിച്ചു. ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. വിധിപ്രകാരം ശിക്ഷ കാലയളവായ 20 വർഷം 2026 മെയ് 20 നാണ് പൂർത്തിയാവുക….

Read More