Headlines

സംസ്ഥാനത്ത് സ്പാ ലൈസൻസ് ദുരുപയോഗം ചെയ്യുന്നു; അനധികൃത സ്പാകളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശ; ഇന്റലിജൻസ് റിപ്പോർട്ട്

സംസ്ഥാനത്ത് സ്പാ ലൈസൻസ് ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം. പലയിടത്തും ഡോക്ടേഴ്സും, അംഗീകൃത മസാജർമാരുമില്ല. അനധികൃത സ്പാകളിൽ ചിലത് പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും റിപ്പോർട്ടുണ്ട്. കൂണുകൾ പോലെ സ്പാകൾ വരുന്നതിന് പിന്നിൽ ക്രമക്കേട് എന്നാണ് റിപ്പോർട്ട്.
കൊച്ചിയിൽ 500ൽ അധികം സ്പാകൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരത്ത് 200ഓളം സ്പാകൾ. മിക്ക സ്പായും തദ്ദേശ ലൈസൻസ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്. ചില സ്പാകളിൽ ഗുണ്ടകളുടെ നിരന്തര സാന്നിധ്യമുണ്ട്. സ്പാകളെ നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണമെന്നും നിയമപരമായ മാറ്റങ്ങൾ വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആസ്ഥാനത്ത് ചർച്ചകൾ‌ നടന്നിരുന്നു.2013 മുതലാണ് സ്പാകൾ സംബന്ധിച്ച് ഗുരുതര വിവരങ്ങൾ ലഭിക്കുന്നത്. സ്പാകളുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ വേണമെന്ന് അന്ന് പൊലീസ് തലപ്പത്തുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ തിരുവല്ലയിലെ സംഭവത്തിന് പിന്നലെയാണ് സംസ്ഥാന പൊലീസ് വിഭാഗത്തിന്റെ ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്.