ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കണം; രാത്രി കര്‍ഫ്യൂ ആവശ്യമില്ല: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ആരോഗ്യവിദഗ്ധരുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ അനാവശ്യമെന്ന് ആരോഗ്യവിദഗ്ധര്‍. രാത്രികാല യാത്ര നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിദഗ്ദർ നിര്‍ദേശം നൽകി. സംസ്ഥാനത്ത് ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കുകയാണ് വേണ്ടതെന്നും വിദഗ്ധർ നിർദേശിച്ചു. കേരളത്തിൽ നിലവിലുള്ള രോഗവ്യാപനത്തിൽ കാര്യമായ ആശങ്ക വേണ്ടെന്നും വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനാൽ അധികം വൈകാതെ രോഗവ്യാപനത്തിന്റെ തോതു നിയന്ത്രിക്കാനാകുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു. കോവിഡ് ബാധിതരെ…

Read More

ആഴക്കടൽ മത്സ്യബന്ധന വിവാദം: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കൊല്ലം രൂപത

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞു വീഴുമ്പോഴും മുഖ്യമന്ത്രി നുണകൾ ആവർത്തിക്കുന്നു. ബിഷപിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം അപക്വവും അടിസ്ഥാനരഹിതവുമാണ് ജനാധിപത്യത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും മേഴ്‌സിക്കുട്ടിയമ്മയുടെയും. ഇരുവരും മാപ്പ് പറയണമെന്നും കൊല്ലം രൂപത അൽമായ കമ്മീഷൻ ആവശ്യപ്പെട്ടു.

Read More

പ്രഭാത വാർത്തകൾ

  🔳ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം അന്വേഷിക്കുന്ന ഡിഐജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലംമാറ്റി. എന്നാല്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന് തന്നെയാണെന്നും പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന്റെ സ്ഥലംമാറ്റമെന്നും യുപി പോലീസ് പ്രതികരിച്ചു. 🔳മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീരിലെത്തും. കശ്മീരില്‍ തുടര്‍ച്ചയായുണ്ടാവുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. 🔳സി.ബി.ഐ. അന്വേഷണത്തിന് അനുമതിനല്‍കില്ലെന്ന് പൊതുവായ…

Read More

മൂന്നിലാരെന്ന തീരുമാനത്തില്‍ എത്താനാകാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കേരള മുഖ്യമന്ത്രി ആരെന്നറിയാന്‍ വീണ്ടും കാത്തിരിപ്പ്; പ്രഖ്യാപനം പിന്നീട്

  കേരള മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. വിഷയത്തില്‍ അന്തിമതീരുമാനമായില്ല. ഹൈക്കമാന്റ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. നേതാക്കളുമായി കൂട്ടമായും ഒറ്റയ്ക്ക് ചര്‍ച്ചകള്‍ നടത്തിയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. കേരളത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. (We still have to wait to know who the Chief Minister of Kerala is) നിലപാടില്‍ നിന്ന് നേതാക്കള്‍ പിന്മാറിയിട്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ച…

Read More

കൊവിഡിന്റെ ഉറവിടം തേടാൻ ഡബ്ല്യു എച്ച് ഒ; വ്യാഴാഴ്ച വുഹാനിൽ വിദഗ്ധ സംഘമെത്തും

കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാൻ നഗരത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം സന്ദർശനം നടത്തും. ഡബ്ല്യു എച്ച് ഒ സംഘം വ്യാഴാഴ്ച വുഹാനിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാനിൽ സന്ദർശിക്കുക. കൊവിഡ് മനുഷ്യരിലേക്ക് പടരാൻ കാരണമായ സാഹചര്യം പരിശോധിക്കും. വൈറസ് പൊട്ടിപ്പുറപ്പെട്ട ഉറവിടം ഏതെന്നും കണ്ടെത്താൻ സംഘം ശ്രമിക്കും. വുഹാനിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ വിദഗ്ധർക്ക് സ്ഥലം സന്ദർശിക്കാൻ…

Read More

പലസ്തീന്‍ രാഷ്ട്രത്തെ നെതന്യാഹുവിന് അംഗീകരിക്കേണ്ടി വരുമോ? ഹമാസ് നിരായുധീകരണം സാധ്യമാകുമോ? എല്ലാ കണ്ണുകളും ട്രംപിന്റെ 21ഇന പദ്ധതിയില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ണായക ചര്‍ച്ച ഇന്ന് വൈറ്റ് ഹൗസില്‍. ഗസ്സയിലെ ആക്രണത്തിനെതിരായ ലോക വ്യാപക പ്രതിഷേധത്തിന് മുന്നില്‍ ഇസ്രയേല്‍ ഒറ്റപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച. ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് ട്രംപും നെതന്യാഹുവും വ്യക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ കൂടിക്കാഴ്ച അതീവ നിര്‍ണായകമാകും. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. പുതിയ വെടിനിര്‍ത്തല്‍ മാര്‍ഗരേഖ തയ്യാറാക്കുകയാണെന്നും വൈറ്റ് ഹൗസുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി…

Read More

റിലയൻസ് ഐസ്ക്രീം വിപണിയിലേക്ക്; ബ്രാൻഡിന് പേരിട്ടു, ഐസ്ക്രീം വില 10 രൂപ മുതൽ

  റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്‌സ് വിഭാഗം 10 രൂപ മുതൽ ആരംഭിക്കുന്ന ഉൽപന്നങ്ങളുമായി പുതിയ ഐസ്‌ക്രീം ബ്രാൻഡ് പുറത്തിറക്കി. ‘ബോംബെ ക്രീമറി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഐസ്‌ക്രീം ബ്രാൻഡിൽ കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ, സ്റ്റിക്കുകൾ എന്നിവ ലഭ്യമാകും. പാക്കേജ്ഡ് ഗുഡ്‌സ് വിപണിയിലേക്കുള്ള തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ പുതിയ നീക്കം. ബോംബെ ക്രീമറി ഐസ്‌ക്രീമുകൾ നിലവിൽ പശ്ചിമേന്ത്യൻ വിപണിയിൽ ലഭ്യമാണെന്നും ഉടൻ തന്നെ രാജ്യവ്യാപകമായി വിതരണത്തിനെത്തിക്കുമെന്നും കമ്പനി അറിയിച്ചു. ഉൽപന്നങ്ങളിൽ യഥാർഥ…

Read More

PK നവാസ് അധ്യക്ഷനായുളള MSF സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു; ഷറഫുദ്ദീൻ പിലാക്കൽ താൽക്കാലിക കമ്മിറ്റി പ്രസിഡന്റ്

  മലപ്പുറം: പികെ നവാസ് സംസ്ഥാന അധ്യക്ഷനായുളള എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു. പുതിയ കമ്മിറ്റിയെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ താല്‍ക്കാലിക കമ്മിറ്റിയ്ക്ക് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നല്‍കി. ഷറഫുദ്ദീന്‍ പിലാക്കലിനാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. അഖില്‍ ആനക്കയം ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കും. നിലവിലെ ജനറല്‍ സെക്രട്ടറി സി കെ നജാഫ്, ട്രഷറര്‍ അഷര്‍ പെരുമുക്ക് തുടങ്ങി ആറ് ഭാരവാഹികള്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.   പുതിയ കമ്മിറ്റിയില്‍ കോഴിക്കോട് നിന്നുളള…

Read More

സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; കേരളത്തിന് പ്രശംസയും

സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് എൽ മാണ്ഡവ്യ. ഇടത് എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ മികച്ച കൊവിഡ് വാക്‌സിനേഷൻ യജ്ഞത്തെ മന്ത്രി പ്രശംസിക്കുകയും ചെയ്തു. ഊഴമനുസരിച്ച് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കുമ്പോൾ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണനയും നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. എളമരം കരീം, ബിനോയ് വിശ്വം, വി ശിവദാസൻ, കെ സോമപ്രസാദ്, ജോൺ ബ്രിട്ടാസ്, എ എം ആസംസ്ഥാനത്ത് നിലവിൽ വാക്‌സിൻ സ്റ്റോക്കില്ല….

Read More

മൈസൂരു ജയദേവ ആശുപത്രിയില്‍ കൂട്ടമരണം, 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികള്‍; ഡോക്ടര്‍മാര്‍ കുറവെന്ന് ആരോപണം

  ബെംഗളൂരു: മൈസൂരു ജയദേവ ആശുപത്രിയില്‍ കൂട്ടമരണം. 24 മണിക്കൂറിനിടെ 11 രോഗികള്‍ മരിച്ചു. ഇന്നലെയും ഇന്നുമായാണ് അസാധാരണമായ കൂട്ട മരണം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ട് എന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. മരിച്ച 11 രോഗികളും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണെന്നാണ് അധികൃതരുടെ വിശദീകരണം.   ഡോക്ടര്‍മാരുടെ കുറവ് മൂലം ഒരു രോഗിയും മരിച്ചിട്ടില്ലെന്ന് ജയദേവ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സദാനന്ദ വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന…

Read More