Headlines

മൂന്നിലാരെന്ന തീരുമാനത്തില്‍ എത്താനാകാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കേരള മുഖ്യമന്ത്രി ആരെന്നറിയാന്‍ വീണ്ടും കാത്തിരിപ്പ്; പ്രഖ്യാപനം പിന്നീട്

 

കേരള മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. വിഷയത്തില്‍ അന്തിമതീരുമാനമായില്ല. ഹൈക്കമാന്റ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. നേതാക്കളുമായി കൂട്ടമായും ഒറ്റയ്ക്ക് ചര്‍ച്ചകള്‍ നടത്തിയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. കേരളത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. (We still have to wait to know who the Chief Minister of Kerala is)

നിലപാടില്‍ നിന്ന് നേതാക്കള്‍ പിന്മാറിയിട്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ച മൂന്ന് മണിക്കൂറുകളാണ് നീണ്ടത്. എന്നിട്ടും തീരുമാനമായില്ല.