Headlines

യുഡിഎഫ് ഉടന്‍ വാക്കുപാലിക്കും? കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കിത്തുടങ്ങി; സ്ത്രീകളുടെ സൗജന്യയാത്രയിലേക്കുള്ള ആദ്യപടി

  കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ ജെന്‍ഡര്‍ ടിക്കറ്റ്. ഇന്ന് മുതല്‍ ടിക്കറ്റ് നല്‍കുമ്പോള്‍ സ്ത്രീ/പുരുഷന്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്ത്രീ യാത്രക്കാരുടെ എണ്ണം ഉള്‍പ്പെടെ മനസിലാക്കിയ ശേഷം പരമാവധി വേഗത്തില്‍ ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കുമെന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിരിക്കുന്നത്. (ksrtc gender ticket starts today)     സൗജന്യ യാത്രയ്ക്ക് ദൂരപരിധിയുണ്ടാകുമോ, മറ്റ് ഉപാധികള്‍ വരുമോ തുടങ്ങി നിരവധി സംശയങ്ങള്‍…

Read More

സംസ്ഥാനത്ത് വേനൽ മഴ ശക്തമായി: ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

  സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം. മെയ് 12 വരെയാണ് വേനൽ മഴയ്ക്കുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്.     തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്….

Read More

പറക്കുംതളിക ഫയലുകൾ പുറത്ത്: അഭ്യൂഹങ്ങൾക്ക് വിരാമമിടാൻ അമേരിക്ക; ക്ലാസിഫൈഡ് ഫയലുകൾ പുറത്തുവിട്ടത് ട്രംപിന്റെ നിർദേശപ്രകാരം

  പറക്കുംതളികകളെപ്പറ്റിയും വിശദീകരിക്കാനാകാത്ത ആകാശ പ്രതിഭാസങ്ങളെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചുമുള്ള അമേരിക്കയുടെ ക്ലാസിഫൈഡ് ഫയലുകൾ പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധവകുപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് ഫയലുകൾ പുറത്തുവിട്ടത്. അന്യഗ്രഹജീവികളെയും പേടകങ്ങളെയും പറ്റി കാലങ്ങളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിടാനും വിഷയത്തിൽ സുതാര്യത കൊണ്ടുവരാനുമാണ് നീക്കമെന്ന് ട്രംപ് വ്യക്തമാക്കി.     1947 ജൂലൈയിൽ ന്യൂ മെക്സിക്കോയിലെ റോസ്വെല്ലിൽ തകർന്നുവീണ പറക്കുംതളികയെന്ന് കരുതപ്പെടുന്ന വസ്തു ഏരിയ ഫിഫ്റ്റി വണ്ണിൽ സൂക്ഷിച്ചിട്ടുണ്ട് എന്നത് ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. അമേരിക്കൻ സർക്കാരിന്റെ കൈവശം…

Read More