കണ്ഠമിടറി മഴയത്തും മുദ്രാവാക്യം വിളിച്ച് വിഎസിനെ അവസാനനോക്ക് കാണാൻ ജനസാഗരം ഒഴുകിയെത്തി; ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും ജനസഞ്ചയം

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിലാപയാത്ര ഡിസി ഓഫീസിൽ നിന്ന് മടങ്ങി. ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ഡിസി ഓഫീസിൽ നിന്ന് ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് പുറപ്പെട്ടു. കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ജനസാഗരമാണ് ഒഴുകിയെത്തുന്നത്. ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും. ആലപ്പുഴ ഡിസി ഓഫീസിൽ വിഎസിന്റെ പൊതുദർശനം പുരോഗമിക്കുമ്പോൾ…

Read More

കൊല്ലത്ത് വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; കൃത്യം മോഷണശ്രമത്തിനിടെ

കൊല്ലം കടയ്ക്കലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് എഴുപതുകാരനെ കഴുത്തു ഞെരിച്ചു കൊന്നത്. രണ്ട് കൊലപാതകികളെ പോലീസ് പിടികൂടി പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. കഴുത്തിലും ഇരുകാലുകളുടെ മുട്ടിലും മുറിവേറ്റ നിലയിലായിരുന്നു മതതദേഹം. കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണമാലയും വീട്ടിലുണ്ടായിരുന്ന ടോർച്ചും കാണാനില്ലെന്ന് മകൻ പോലീസിന് മൊഴി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പൊതിയാരുവിള സ്വദേശിയായ രമേശൻ എന്നയാൾ സ്വർണമാല വിൽക്കാൻ കടയിൽ എത്തിയത്. ഇത് ഗോപാലന്റേതാണെന്ന് തിരിച്ചറിയുകയും രമേശനെ…

Read More

കശ്മീരില്‍ മരിച്ച മലയാളി സൈനികന്റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മരിച്ച മലയാളി സൈനികന്‍ എച്ച് വൈശാഖിന്റെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ഇന്നു പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രിമന്ത്രി കെഎന്‍ ബാലഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് പാങ്ങോട് സൈനിക ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു രാവിലെ ജന്മനാടായ കുടവട്ടൂരിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ജമ്മുകശ്മീരിലെ…

Read More

സുരക്ഷ ഉറപ്പാക്കാം: കാബൂളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ

കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നതിൽ എതിർപ്പുമായി താലിബാൻ. ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്ന് താലിബാൻ അറിയിച്ചതായാണ് വിവരം. താലിബാന്റെ ഖത്തൽ ഓഫീസിൽ നിന്ന് കേന്ദ്രസർക്കാരിന് സന്ദേശം ലഭിച്ചുവെന്നാണ് അറിയുന്നത് താലിബാന്റെ പൊളിറ്റിക്കൽ ഘടകം അധ്യക്ഷൻ അബ്ബാസ് സ്റ്റാനിക്‌സായുടെ ഓഫീസിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. ലഷ്‌കർ, ജയ്‌ഷെ മുഹമ്മദ് സംഘടനകളിൽ നിന്ന് ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണമുണ്ടാകില്ലെന്നാണ് സന്ദേശത്തിൽ താലിബാൻ നൽകുന്ന ഉറപ്പ്.

Read More

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

  ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഭീകരരും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. അഷിംപോറ പ്രദേശത്ത് വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവർ ഏത് തീവ്രവാദ സംഘടനയിൽപ്പെട്ടവരാണെന്ന വിവരം ലഭ്യമല്ല. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെഅടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തുകയും ഭീകരർ വെടിയുതിർക്കുകയുമായിരുന്നുവെന്ന് സൈന്യം പറയുന്നു.

Read More

പിഎം ആവാസ് യോജന വഴി 80 ലക്ഷം വീടുകൾ; പോസ്റ്റ് ഓഫീസുകളിൽ കോർ ബാങ്കിംഗ് സംവിധാനം

  ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു. അടുത്ത 25 വർഷം മുന്നിൽ കണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു എക്‌സ്പ്രസ് വേ പദ്ധതി വേഗത്തിലാക്കും പിഎം ഗതി പദ്ധതിക്ക് 20,000 കോടി രൂപ എൽ ഐ സി സ്വകാര്യവത്കരിക്കും ഓഹരി വിൽപ്പന ഉടൻ തുടങ്ങും പിപിപി നിക്ഷേപത്തിന് റോഡ് മാപ്പ് മൂലധന നിക്ഷേപം വർധിപ്പിക്കും ഉത്പാദന ക്ഷമത വർധിപ്പിക്കും 2022-23ൽ ദേശീയപാത 25,000 കിലോമീറ്റർ ദീർഘിപ്പിക്കും 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ 2000 കിലോമീറ്റർ…

Read More

‘സെക്രട്ടറിക്കെതിരെ ആക്ഷേപം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാദാക്ഷിണ്യത്തിൽ’; ആദ്യ പരാമർശം തിരുത്തി ബിനോയ് വിശ്വം

സെക്രട്ടറിക്കെതിരെ ആക്ഷേപ പരാമർശം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാ ദാക്ഷിണ്യത്തിലെന്ന് ബിനോയ് വിശ്വം. തൻറെ ദയാ ദാക്ഷിണ്യത്തിലാണ് നേതാക്കൾ പാർട്ടിയിൽ തുടരുന്നത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആദ്യ പരാമർശം. എന്നാൽ ഇത് തിരുത്തണമെന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് “സ്റ്റേറ്റ് കൗൺസിലിന്റെ ദയയിലാണ് തുടരുന്നത്” എന്ന് ബിനോയ് വിശ്വം തിരുത്തി പറഞ്ഞു. “സെക്രട്ടറിയെ ആക്ഷേപിച്ച നേതാക്കൾ സിപിഐയിൽ മാത്രമല്ല, ഏതൊരു പാർട്ടിയിലും ഇരിക്കാൻ യോഗ്യരല്ല. പാർട്ടിയുടെ വിശാലമനസ്കത കൊണ്ടാണ് രണ്ടുപേരും ഇവിടെ ഇരിക്കുന്നത്,” എന്നും ബിനോയ്…

Read More

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി: സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍. പുനക്രമീകരിച്ച റാങ്കു പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ഹാജരാകും. സുപ്രിംകോടതിയിലെ ഹര്‍ജി പ്രവേശന നടപടികളെ സങ്കീര്‍ണ്ണം ആക്കില്ല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതികരിച്ചു. ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് കേരള സിലബസ്…

Read More

കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ വിയോഗം തീരാ നഷ്ടം: കോൺഗ്രസ്സ് സേവാദൾ

  ബത്തേരി: വയനാടിൻ്റെ നാനാ തലങ്ങളിലും വികസനത്തിനായി മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും അടിസ്ഥാന വർഗ്ഗക്കാരെയും താഴെ തട്ടിലുള്ള പ്രവർത്ത കാരെയും നേതൃനിരയിലേയ്ക്ക് ഉയർത്തികെണ്ടുവരുകയും വയനാടിനെ കേരള ഭൂപടത്തിൽ അടയാളപ്പെടുത്തിയ സമുന്നതനായ ജന നേതാവിനെയുമാണ് കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ വിയോഗത്തോടെ നഷ്ടപ്പെട്ടതെന്ന് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.. വയനാടിന്റെ സമഗ്ര വളർച്ചയ്ക് നിസ്തുല സംഭാവന നൽകിയ ഭരണാധികാരി ആയിരുന്നു കെ കെ രാമചന്ദ്രൻ മാസ്റ്റർ ‘ ജില്ലാ പ്രസിഡന്റ്‌ അനിൽ എസ്സ് നായർ…

Read More

മനസ്സ് തുറക്കുന്നതിന് മുൻപ് ചിന്തിക്കണം ; ചാറ്റ്ജിപിടിയോട് രഹസ്യങ്ങൾ പറയുന്നതിൽ ശ്രദ്ധവേണമെന്ന് സാം ഓൾട്ട്മാൻ

ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാൻ.ചാറ്റ്ജിപിടിയുമായി നടത്തുന്ന സംഭാഷണങ്ങൾക്ക് നിയമപരമായ സംരക്ഷണങ്ങളില്ലെന്നും അതിനാൽ വിവരങ്ങൾ കൈമാറുന്നതിൽ കൂടുതൽ സുരക്ഷയും കരുതലും ആവശ്യമാണ് ഓൾട്ട്മാൻ പറയുന്നു. “നിങ്ങളുടെ രഹസ്യം സൂക്ഷിക്കാൻ ചാറ്റ് ജിപിടി തെറാപിസ്റ്റോ വക്കീലോ അല്ല. ചാറ്റ് ജിപിടിയോട് ഹൃദയം തുറക്കുന്നതിനുമുൻപ് ചുരുങ്ങിയത് എന്താണ് ടൈപ്പ് ചെയ്യാൻ പോകുന്നതെന്ന് ശ്രദ്ധാപൂർവം ചിന്തിക്കണം ,തെറാപ്പിസ്റ്റുമായുള്ള സംഭാഷണത്തിന്റെ രഹസ്യ സ്വഭാവം AI ചാറ്റുകൾക്ക് ലഭിക്കില്ല.ഹാസ്യതാരം തിയോ വോണിന്റെ പോഡ്‌കാസ്റ്റായ ദിസ് പാസ്റ്റ് വീക്കെൻഡിൽ പങ്കെടുക്കവെയാണ് സാം…

Read More