മിന്നൽ മുരളി രാജ്ഭവനിൽ: ഗർണറെ കുടുംബസമേതം സന്ദർശിച്ച് ടൊവിനോ തോമസ്
കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് ടൊവിനോയും കുടുംബവും. മിന്നൽ മുരളിയുടെ വിജയത്തിന് പിന്നാലെയാണ് ടൊവിനോ കുടുംബസമേതം രാജ്ഭവനിലെത്തിയത്. ഗവർണറുടെ കുടുംബത്തൊടൊപ്പം ടൊവിനോയും കുടുംബവും സമയം ചെലവിടുന്ന ചിത്രങ്ങൾ താരം പുറത്തുവിട്ടിട്ടുണ്ട് ഗവർണറും കുടുംബവും മിന്നൽ മുരളിയെ സ്‌നേഹിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ മകൾ ഇസ ഗവർണറുടെ ആരാധികയാണെന്നും താരം പറയുന്നു
