താൻ ചുമതലയിലേക്ക് എത്തുന്നത് നിർണായക സമയത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. സർക്കാരിനെതിരായ സമരം ഇന്ന് തന്നെ തീരുമാനിക്കും. പദവിയല്ല പ്രവർത്തനമാണ് പ്രധാനം. വളരെ ചുരുങ്ങിയ കാലയളവ് മാത്രമാണ് ഈ കമ്മറ്റിക്ക് ഇനി ബാക്കി ഉള്ളത്. സമരങ്ങൾക്ക് ഒരു സാധ്യതയും കുറവില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി അധ്യക്ഷനോട് അഭ്യർത്ഥനയുമായി ഒ.ജെ ജനീഷ് രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസുകാരെ പരിഗണിക്കണം. ജയസാധ്യതയുള്ള സീറ്റുകൾ നൽകണം. അടുത്ത പത്ത് വർഷത്തെ മുന്നിൽ കണ്ടുള്ള പരിഗണന ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.
ഇന്ന് തന്നെ യൂത്ത് കോൺഗ്രസിന്റെ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം നടക്കും.അടുത്ത സമരങ്ങൾ പ്രഖ്യാപിക്കും വയനാട് വീടെവിടെയെന്നാണ് യൂത്ത് കോൺഗ്രസിനോടുള്ള ചോദ്യം. സർക്കാരിനോട് മാധ്യമങ്ങൾ ഈ ചോദ്യം ചോദിക്കുന്നില്ല. ആ തീരുമാനം യൂത്ത് കോൺഗ്രസ് കൂട്ടായി എടുത്തതാണ്. സംശയം ഒന്നും വേണ്ട. പറഞ്ഞ വീടുകൾ സമയബന്ധിതമായി തന്നെ പൂർത്തിയാക്കും.
യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി എന്നാണ് മാധ്യമങ്ങൾ പറഞ്ഞത്. എൻ്റെ ഏറ്റവും വലിയ സന്തോഷം എല്ലാവരും ഈ യോഗത്തിൽ പങ്കെടുത്തു എന്നത് തന്നെയാണ്. ഒറ്റക്കെട്ടായി തന്നെ യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുമെന്നും ജെനീഷ് കൂട്ടിച്ചേർത്തു.







