Headlines

ജനനേന്ദ്രിയം മുറിച്ചു; കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി; തൃശൂരില്‍ യുവാവിന് നേരെ അതിക്രൂര ആക്രമണം

തൃശൂരില്‍ യുവാവിന് നേരെ അതിക്രൂരമായ ആക്രമണം.ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനെയാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അക്രമികള്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയില്‍ കണ്ടെത്തി

കഴിഞ്ഞ ദിവസമാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ യുവാവിനെ കൊടുങ്ങല്ലൂരില്‍ കണ്ടെത്തിയത്. നഗ്നനായി വഴിയോരത്ത് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു സുദര്‍ശനന്‍. അക്രമികള്‍ കത്തി കൊണ്ട് ശരീരത്തില്‍ വെട്ടിയിട്ടുണ്ട്. കണ്ണിന്റെ കാഴ്ച്ച ശക്തി നഷ്ടമായി. ജനനേന്ദ്രിത്തിനും പരുക്കേറ്റു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ ബന്ധുക്കളെ കണ്ടെത്തിയത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചേര്‍ത്തലയില്‍ മുനീര്‍ എന്നയാളെ കൊന്ന കേസിലെ പ്രതിയാണ് സുദര്‍ശനന്‍. ഇതിന്റെ പക പോക്കലാകാം ആക്രമണത്തിനു പിന്നില്‍ എന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.