Headlines

പ്രഭാത വാർത്തകൾ

  🔳കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. 🔳കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യ 38000 കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. രാജ്യത്തെ എംഎസ്എംഇകള്‍ ഗവേഷണത്തിനും വികസനത്തിനും പ്രാധാന്യം നല്‍കണമെന്നും അതിലൂടെ രാജ്യത്തിനും നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ടെക്നോളജിയും…

Read More

സുഭിക്ഷ കേരളത്തിനായി ഡിവൈഎഫ്ഐയുടെ നെൽകൃഷി

സുഭിക്ഷ കേരളം പദ്ധതിയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐയുടെ നെല്‍കൃഷി. സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന കൃഷിയുടെ വെങ്ങപ്പള്ളി മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചോലപ്പുറം, മാടക്കുന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ. ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കുന്നത് ഡിവൈഎഫ്ഐ വെങ്ങപ്പള്ളി മേഖല സെക്രട്ടറി പി.ജംഷിദ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് അനുപ്രസാദ്, നിധിൻ.കെ,ജിതിൻ,ഷിജിൻ, ഷിജോ,അജിത് എന്നിവർ നേതൃത്വം നൽകി

Read More

കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ് എല്‍ ധര്‍മഗൗഡ (64) ആത്മഹത്യ ചെയ്തു. റെയില്‍വെ പാളത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ധര്‍മഗൗഡയുടെ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ രാത്രി അദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നിയമസഭാ സമ്മേളനത്തില്‍ ധര്‍മഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ അടുത്തിടെ പ്രതിഷേധമുയര്‍ത്തിയിരുന്നു. നിയമസഭാ അധ്യക്ഷനായ പ്രതാപ്…

Read More

‘BLO അനീഷിനെ CPIM ഭീഷണിപ്പെടുത്തി’ ശബ്ദസന്ദേശം പുറത്തുവിട്ട് കണ്ണൂര്‍ DCC പ്രസിഡന്റ്‌

കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ BLO അനീഷ് ജോർജ് ജീവനൊടുക്കിയത് സിപിഐഎം ഭീഷണിയെ തുടർന്നെന്ന് ശബ്ദസംഭാഷണങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് ആരോപണം. കോൺഗ്രസിന്റെ ബൂത്ത് ലെവൽ ഏജന്റ് വൈശാഖും അനീഷ് ജോർജും തമ്മിലുള്ള ശബ്ദസംഭാഷണമാണ് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പുറത്തുവിട്ടത്. തനിക്ക് സമ്മർദമുണ്ടെന്ന് ഈ സംഭാഷണത്തിൽ അനീഷ് ജോർജ് സഹ ബിഎൽഒ വൈശാഖിനോട് പറയുന്നുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാർക്ക് പകരം സിപിഐഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിയാണ് ഫോം വിതരണത്തിനായി അനീഷിനൊപ്പം പോയതെന്ന് DCC…

Read More

കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെന്റിമീറ്റർ ആയി ഉയർത്താൻ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി

കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെന്റിമീറ്റർ ആയി ഉയർത്താൻ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി. നിലവിൽ സ്പിൽവേ ഷട്ടറുകൾ 5സെന്റിമീറ്റർ വീതം തുറന്നിട്ടും ജലനിരപ്പ് കുറയാത്തതിനാലും യാസ് ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴമുന്നറിയിപ്പുള്ളതിനാലും റിസർവോയറിലെ അധികജലം തുറന്ന് വിടുന്നത് വെള്ളപൊക്ക സാധ്യത കുറയ്ക്കുന്നതിന് സഹായകമാവും എന്നതിനാലാണ്‌ നടപടി. മെയ് 25 മുതലാണ് 10 സെന്റിമീറ്റർ ആയി ഷട്ടറുകൾ ഉയര്‍ത്തുക.  

Read More

കെപിസിസി ഓഫീസ് ജീവനക്കാരന് കൊവിഡ്; മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കെപിസിസി ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മുല്ലപ്പള്ളി നിരീക്ഷണത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്ക പട്ടികയിൽ മുല്ലപ്പള്ളിയും ഉൾപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നേരത്തെ ഡെപ്യൂട്ടി മേയർ ഉൾപ്പെടെ ഏഴ് കൗൺസിലർമാർക്കും 12 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി മേയർ കെ ശ്രീകുമാർ അറിയിച്ചിരുന്നു.  

Read More

സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണം: സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ

തിരുവനന്തപുരം: സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഫിലിം ചേംബർ. തീയേറ്ററുകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നും വിനോദ നികുതി ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കാതെ തീയേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ അറിയിച്ചു. നിലവിൽ 50 ശതമാനം കാണികളെ ഉൾക്കൊള്ളിച്ച് പ്രദർശനം ആരംഭിക്കാനാണ് സർക്കാർ നിർദ്ദേശം. ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നാണ് തീയേറ്റർ ഉടമകളുടെ വിലയിരുത്തൽ. ഇളവുകൾ നൽകാത്തതിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നാണ്…

Read More

മറാഠാ സംവരണ പ്രക്ഷോഭത്തില്‍ സ്തംഭിച്ച് മുംബൈ; പതിനായിരം പേര്‍ സമരവുമായി തെരുവില്‍; ഗതാഗതം സ്തംഭിച്ചു

മറാഠാ സംവരണ പ്രക്ഷോഭത്തില്‍ സ്തംഭിച്ച് മുംബൈ നഗരം. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ നഗരം വന്‍ ഗതാഗതക്കുരുക്കിലായി. ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമര നേതാവ് മനോജ് ജാരംഗെ പാട്ടീല്‍ പറഞ്ഞു. മറാഠാ വിഭാഗത്തിന് ഓ ബി സി സംവരണം നല്‍കണമെന്ന് ആവശ്യവുമായി നടത്തുന്ന സമരങ്ങളുടെ തുടര്‍ച്ചയാണ് മുംബൈയില്‍ കണ്ടത്. ആസാദ് മൈതാനില്‍ സമര നേതാവ് മനോജ് ജാരങ്കെ പാട്ടില്‍ ഇന്ന് നിരാഹാരം ഇരിക്കുന്നു. 5000 പേര്‍ക്ക് സമരത്തില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് മുംബൈ പോലീസ് നല്‍കിയത്. പക്ഷേ നഗരത്തിലേക്ക് ഒഴുകിയെത്തിയത്…

Read More

സംസ്ഥാനത്ത് ഇന്ന് 3742 പേർക്ക് കൊവിഡ്, 16 മരണം; 5959 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3742 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂർ 288, പത്തനംതിട്ട 244, കണ്ണൂർ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസർഗോഡ് 36 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 81 പേർക്കാണ്…

Read More

അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്ന ഞാനും വേട്ടക്കാരനും ഒരേ സംഘടനയില്‍ അംഗമായിരിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ല’; ഭാഗ്യലക്ഷ്മി

ഫെഫ്കയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. വേട്ടക്കാരനും അതിജീവിയോടൊപ്പം നില്‍ക്കുന്ന താനും ഒരേ സംഘടനയില്‍ അംഗമാകാന്‍ തന്റെ മനസാക്ഷി എന്നെ അനുവദിക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അതാണ് ഞാന്‍ താന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ കൂടി പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു ഫെഫ്കയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറയണമെങ്കില്‍ ഫെഫ്ക എന്ന സംഘടനയ്ക്ക് ഒരു ജനറല്‍ കൗണ്‍സില്‍ ഉണ്ട്. ആ കൗണ്‍സിലിനോട് ആലോചിച്ച് യുക്തമായ തീരുമാനം എടുക്കും എന്നൊരു മറുപടിയാണ്…

Read More