Headlines

പോസ്റ്റല്‍ ബാലറ്റ്: അപേക്ഷാ ഫോം വയനാട് ജില്ലയിൽ വിതരണം തുടങ്ങി

കൽപ്പറ്റ:ജില്ലയിലെ 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും കഴിയുന്നവര്‍ക്കുമുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി വിതരണം ചെയ്തു തുടങ്ങി. പോസ്റ്റല്‍ വോട്ടിനായി റിട്ടേണിങ് ഓഫീസര്‍ക്ക് ഫോം 12-ഡിയിലാണ് സമ്മതിദായകന്‍ അപേക്ഷ നല്‍കേണ്ടത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഈ അപേക്ഷാ ഫോം സമ്മതിദായകരുടെ വീട്ടില്‍ നേരിട്ടെത്തിക്കുകയും പൂരിപ്പിച്ച അപേക്ഷകള്‍ വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനകം ഓഫീസര്‍മാര്‍ തന്നെ തിരികെ വാങ്ങുകയും ചെയ്യും

Read More

സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി; കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി

സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പേരില്‍ കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി. ഭക്ഷണം കഴിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങളും മാനേജരും തമ്മിലാണ് സംഘര്‍ഷം. ഇരുവിഭാഗത്തിന്റെ പരാതിയില്‍ എറണാകുളം സെട്രല്‍ പൊലീസ് കേസ് എടുത്തു.ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചി എംജി റോഡിലെ ചിക്കിങ്ങില്‍ സംഘഷം ഉണ്ടായത്. സിബിഎസ്ഇ കായികമേളയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളാണ് ഭക്ഷണം കഴിഞ്ഞനെത്തിയതോടെ മാനേജരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. സാന്‍വിച്ചില്‍ ചിക്കന്‍കുറവാണെന്ന് പറഞ്ഞതോടെ മാനേജര്‍ കുട്ടികളെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. തുടര്‍ന്ന് കുട്ടികള്‍ സഹോദരന്‍മാരെ വിളിച്ചുവരുത്തിയതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ കത്തിയുമായി മാനേജര്‍…

Read More

‘തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നു, മത്സരിക്കാതെ കിട്ടുന്ന പോസ്റ്റ് ഉണ്ടോ എന്നാണ് ഞാൻ നോക്കുന്നത്’; ജോയ് മാത്യു

തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നുവെന്ന് നടൻ ജോയ് മാത്യു. അതിന് ഞാൻ പിടി കൊടുത്തില്ല. അതിന് താൻ ആയിട്ടില്ല എന്നാണ് കരുതുന്നത്. ഒരു റിട്ടയർമെന്റ് ലൈഫിൽ ചെയ്യാൻ പറ്റുന്ന പണി ആണ് രാഷ്ട്രീയം. എനിക്ക് ഇപ്പോൾ വേറെ പണിയുണ്ട്. മത്സരിക്കാതെ കിട്ടുന്ന വല്ല പോസ്റ്റും ഉണ്ടോ എന്നാണ് ഞാൻ നോക്കുന്നത്. വോട്ടില്ലാത്തവരെയാണ് കോൺഗ്രസ്സ് മേയർ ആക്കാൻ നോക്കിയത്. വിഎം വിനു അതിൽ പെട്ടുപോയി എന്നും ജോയ് മാത്യു വ്യക്തമാക്കി. അതിജീവിതയ്‌ക്കെതിരെ അടൂർ പ്രകാശ് അറിയാതെ പറഞ്ഞ്…

Read More

കനത്ത മഴ മൂലം മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്തു കുറിച്യർമല പ്രദേശത്തെ ജനങ്ങളോട് മാറിത്താമസിക്കാൻ വില്ലേജോഫീസർ നിർദ്ദേശം നൽകി

വൈത്തിരി: കനത്ത മഴ മൂലം മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്തു കുറിച്യർമല പ്രദേശത്തെ ജനങ്ങളോട് മാറിത്താമസിക്കാൻ വില്ലേജോഫീസർ നിർദ്ദേശം നൽകി. തുടർച്ചയായ രണ്ടു വർഷങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ അച്ചൂരാനം വില്ലേജിൽപെട്ട കുറച്ചിയാർമല, മേൽമുറി, വലിയപാറ, സേട്ടുകുന്നു ഭാഗങ്ങളിലുള്ള ജനങ്ങളോടാണ് സംസ്ഥന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ജാഗ്രത നിർദേശത്തെത്തുടർന്നാണ് അച്ചൂരാനം വില്ലേജോഫീസർ ബന്ധുവീടുകളിലേക്കു മാറിത്താമസിക്കാൻ നിർദ്ദേശം കൊടുത്തത്. മാറിത്താമസിക്കുവാൻ സൗകര്യമില്ലാത്തവർക്കു ക്യാമ്പുകൾ ഏർപ്പെടുത്തുവാൻ ഇന്നലെ പൊഴുതന പഞ്ചായത്ത് ഓഫീസിൽ ചേർന്ന വിവിധ ഉദ്യോഗസ്ഥരുടെ യോഗത്തിൽ…

Read More

താമരശ്ശേരി ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി തുടരുന്നു; മിനി ബസ് സർവ്വീസ് തുടരും

കൽപ്പറ്റ:താമരശ്ശേരി ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മിനി ബസ് സർവ്വീസ് തുടരും. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളിൽ നിന്നും സർവ്വീസ് ഉണ്ടാവും. മണ്ണിടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ട കുറച്ച് ദൂരം നടന്ന് ബസ്സിൽ കയറാറുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ഭാഗത്ത് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കലക്ടർ അറിയിച്ചു.

Read More

വികസന നേട്ടങ്ങൾക്കൊപ്പം രാഷ്ട്രീയവും പറയും; സമഗ്ര പ്രചരണ തന്ത്രം ആവിഷ്കരിക്കാൻ എൽഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റ് ലക്ഷ്യമിട്ട് സമഗ്രമായ പ്രചരണ തന്ത്രം ആവിഷ്കരിക്കാൻ എൽഡിഎഫ്. വികസന നേട്ടങ്ങൾക്കൊപ്പം, രാഷ്ട്രീയവും പറയാനാണ് തീരുമാനം. പ്രചരണത്തിന് AI സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തും. മന്ത്രിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം മുന്നോട്ട് വച്ചത്.സർക്കാർ നേട്ടങ്ങളുടെ പ്രചരണത്തിന് മേൽനോട്ടം വഹിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉപസമിതിക്ക് രൂപം നൽകും. പി.ആർ.ഡി.യുടെ പ്രചരണ പ്രവർത്തനങ്ങളിൽ പോരായ്മയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രചരണ രംഗത്ത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനും തീരുമാനം. ബിജെപി ബന്ധമെന്നെ ആക്ഷേപത്തിന് തടയിടാനാണിത്…

Read More

കുട്ടികൾ ​ഗണ​ഗീതം പാടിയതിൽ തെറ്റില്ല; ആർ എസ് എസ് പാടുന്ന വന്ദേമാതരം പാർലമെന്റിൽ പാടുന്നില്ലേ?’ ന്യായീകരിച്ച് ജോർജ് കുര്യൻ

ആർഎസ്എസ് ഗണഗീതം സ്കൂൾ വിദ്യാർത്ഥികൾ പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർ എസ് എസിനെ പരാമർശിക്കുന്നില്ലെെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും കേന്ദ്ര മന്ത്രി ആഹ്വാനം ചെയ്തു. വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഐഎം ശ്രമമാണിതെന്ന് ജോർജ് കുര്യൻ കുറ്റപ്പെടുത്തി. ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർ എസ് എസിനെ പരാമർശിക്കുന്നില്ല. കുട്ടികൾ ഇത് പാടിയതിൽ തെറ്റില്ലെന്നും ആർ…

Read More

മലയാള സിനിമകൾക്കായി 2026 മുതൽ അവാർഡ്; മാക്ട-സിനിമ അവാർഡ് ഈ വർഷം മുതൽ

മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ മാക്ട ഈ വർഷം മുതൽ മലയാള സിനിമകൾക്കായി അവാർഡ് ഏർപ്പെടുത്തുന്നു. അഭിനേതാക്കൾക്കും നിർമ്മാതാവിനും സംഗീത വിഭാഗത്തിനും പ്രധാന സാങ്കേതിക വിഭാഗങ്ങൾക്കും ഉൾപ്പടെ പുരസ്കാരങ്ങൾ നൽകപ്പെടുന്ന മാക്ട ഫിലിം അവാർഡ് നിലവാരം കൊണ്ടും ജനപ്രീതി കൊണ്ടും ഒരുപോലെ ശ്രദ്ധേയമാകും വിധത്തിലാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.ചെയർമാൻ ജോഷിമാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഫിലിം അവാർഡ് ഉൾപ്പടെ പുതുവർഷത്തിൽ മാക്ട നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത്. പുതിയ പ്രതിഭകളെ…

Read More

കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണം; തെളിവുകൾ തേടി ജുഡീഷ്യൽ കമ്മീഷൻ

  സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണത്തിൽ തെളിവുകൾ തേടി. ഇതുമായി ബന്ധപ്പെട്ട വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നുമാണ് ജസ്റ്റിസ് വി കെ മോഹനൻ തെളിവുകൾ തേടിയത്. സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ പ്രതികളാക്കാൻ ഗൂഢാലോചന നടന്നോയെന്ന കാര്യങ്ങളും കമ്മീഷൻ അന്വേഷിക്കും. ജൂൺ 26ന് മുമ്പ് തെളിവുകൾ കമ്മീഷന് കൈമാറണം. കേസിൽ കക്ഷി ചേരാനുള്ളവർക്കും…

Read More

വയനാട് ജില്ലയില്‍ 525 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (18.01.22) 525 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 137 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.68 ആണ്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 510 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരു കോവിഡ് ക്ലസ്റ്ററാണ് ഉളളത്. പൂക്കോട് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടത്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 138580…

Read More