Headlines

ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടേക്കും

  രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പോലീസ് സ്‌റ്റേഷനിൽ രാവിലെ പത്തരയോടെയാണ് ഐഷ ചോദ്യം ചെയ്യലിനായി ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് സൂചന അറസ്റ്റ് ചെയ്താൽ ഐഷയെ ഇടക്കാല ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കലക്ടർ ഐഷക്ക് നോട്ടീസ് നൽകിയിരുന്നു.

Read More

കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെന്റിമീറ്റർ ആയി ഉയർത്താൻ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി

കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെന്റിമീറ്റർ ആയി ഉയർത്താൻ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി. നിലവിൽ സ്പിൽവേ ഷട്ടറുകൾ 5സെന്റിമീറ്റർ വീതം തുറന്നിട്ടും ജലനിരപ്പ് കുറയാത്തതിനാലും യാസ് ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴമുന്നറിയിപ്പുള്ളതിനാലും റിസർവോയറിലെ അധികജലം തുറന്ന് വിടുന്നത് വെള്ളപൊക്ക സാധ്യത കുറയ്ക്കുന്നതിന് സഹായകമാവും എന്നതിനാലാണ്‌ നടപടി. മെയ് 25 മുതലാണ് 10 സെന്റിമീറ്റർ ആയി ഷട്ടറുകൾ ഉയര്‍ത്തുക.  

Read More

കടലില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് രക്ഷകരായി ഇനി മുതല്‍ പ്രത്യാശയും കാരുണ്യയും എത്തും

കൊച്ചി: മല്‍സ്യ ബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് രക്ഷകരായി ഇനി അത്യാധുനിക മറൈന്‍ ആംബുലന്‍സ് ‘പ്രത്യാശ , കാരുണ്യ ‘ എന്നിവയും.അതിവേഗത്തില്‍ അടിയന്തര രക്ഷ പ്രവര്‍ത്തനം നടത്താന്‍ സഹായകമാവുന്ന മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ആദ്യ അത്യാധുനിക മറൈന്‍ ആംബുലന്‍സ് ‘പ്രതീക്ഷ’യുടെ പ്രവര്‍ത്തന ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍വഹിച്ചിരുന്നു. കേരള തീരത്തെ മൂന്ന് മേഖലകള്‍ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും മറൈന്‍ ആംബുലന്‍സിന്റെ…

Read More

അംബേദ്കർ പോസ്റ്റർ കീറിയത് ചോദ്യം ചെയ്തു; രാജസ്ഥാനിൽ ദളിത് യുവാവിനെ മർദിച്ചു കൊന്നു

  രാജസ്ഥാനിൽ ദളിത് യുവാവിനെ ഒരു സംഘം മർദിച്ചു കൊന്നു. തന്റെ വീടിന് പുറത്ത് ഒട്ടിച്ചിരുന്ന ബി ആർ അംബേദ്കറുടെ പോസ്റ്ററുകൾ കീറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം. ഹനുമാൻഗഢിലെ ഭീം ആർമി പ്രവർത്തകനാണ് കൊല്ലപ്പെട്ടത് 21കാരനാണ് കൊല്ലപ്പെട്ടത്. നാലംഗ സംഘമാണ് അക്രമികൾ. ജൂൺ അഞ്ചിനാണ് യുവാവിന് മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ  യുവാവ് മരിച്ചത്. സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്‌  

Read More

കോവിഡ് 19: വയനാട്ടിൽ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നു

കൽപ്പറ്റ:ജില്ലയില്‍ കോവിഡ് 19 നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്ന ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നു. ഓരോ സ്ഥാപനവും എത്രത്തോളം മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് വിലയിരുത്തി ഒന്നു മുതല്‍ അഞ്ചു വരെ സ്റ്റാര്‍ റേറ്റിങ് നല്‍കാനാണ് ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയത്. ഇതിനായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ കീഴില്‍ പരിശോധന ടീമുകള്‍ രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന്…

Read More

ഫോണില്‍ ആക്ടീവ് സിം കാര്‍ഡില്ലേ? വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകില്ല; കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

ആക്ടീവ് സിം കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിം ബൈന്‍ഡിങ് നിയമപ്രകാരമാണ് ആക്ടീവ് സിമ്മുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത മെസേജിങ് പ്ലാറ്റ്‌ഫോമുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക. നിങ്ങള്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഡിവൈസില്‍ ആക്ടീവ് സിം ഇട്ടിട്ടില്ലെങ്കില്‍ അക്കൗണ്ട് തുറക്കാനാകാത്ത അവസ്ഥ വരും. വാട്ട്‌സ്ആപ്പ് അക്കൗണ്ടിനെ മാത്രമല്ല ടെലിഗ്രാം, സിഗ്നല്‍, സ്‌നാപ്പ് ചാറ്റ് മുതലായവ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകളും ആക്ടീവ് സിമ്മില്ലെങ്കില്‍ വൈകാതെ നിര്‍ജീവമാകും സൈബര്‍ സുരക്ഷയ്ക്കുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കുന്നതിന്റേയും ഹാക്കിംഗ് തടയുന്നതിന്റേയും ഭാഗമായാണ് പുതിയ…

Read More

ബീവറേജിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട് കക്കോടി ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി. ചേളന്നൂർ സ്വദേശി തേനാടത്ത് പറമ്പിൽ വിജീഷ് (38 വയസ്സ്) നെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്.ഇന്നലെ വൈകുന്നേരം പ്രതി കക്കോടിയിലുള്ള ബീവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീവനക്കാർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ചേവായൂർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പൊലീസ് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇതിനു മുൻപും ബീവറേജിൽ നിന്നും…

Read More

വയനാട് ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ്;34 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (3.04.21) 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28707 ആയി. 27751 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 760 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 682 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ, 1502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ. 1502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ്…

Read More

വയനാട് ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 18 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27997 ആയി. 27242 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 608 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 536 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മാനന്തവാടി സ്വദേശികൾ 9 പേർ, ബത്തേരി 3 പേർ, കൽപ്പറ്റ, തിരുനെല്ലി രണ്ടു…

Read More