Headlines

ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം; ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വാദവുമായി പൊലീസ്

കണ്ണൂർ കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വാദവുമായി പൊലീസ്. ഫോട്ടോഗ്രാഫറായ കൊട്ടിയൂർ സ്വദേശി സജീവിനെ കയ്യേറ്റം ചെയ്തവരുടെ പേരും വിവരവും ചേർക്കാതെയാണ് പൊലീസ് കേസെടുത്തത്. മർദനത്തിന്റെ സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. നടൻ ജയസൂര്യയുടെ ഫോട്ടോ എടുക്കന്നതിനിടെ കൂടെ ഉണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് ക്യാമറ തട്ടിമാറ്റുകയും തുടർന്ന് മർദിച്ചെന്നുമാണ് പരാതി. സെൻട്രൽ ഫിലിം സെൻസർ ബോർഡ് മുൻ അംഗം ഷിജിൽ കടത്തനാട്, എബിവിപി മുൻ സംസ്ഥാന സംഘടന…

Read More

‘സഖാവ് വിഎസ് എന്ന കമ്മ്യൂണിസ്റ്റിന് മരണമില്ല, ഈ പാർട്ടിയുടെ സ്വത്താണ് വിഎസ്, ഈ പ്രസ്ഥാനത്തിൻ്റെ ഹൃദയം’; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ വികാരാധീനനായി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ ചുടുകാട്ടിലെ അനുശോചന സമ്മേളനത്തിൽ മനസ്സിലുള്ളത് മുഴുവൻ പറഞ്ഞു തീർക്കാനായില്ലെന്നും മുഖ്യമന്ത്രി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചുവെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Read More

ബന്ദിയാക്കിയ മഡൂറോയുടെ ചിത്രം പുറത്തുവിട്ട് ഡോണൾഡ് ട്രംപ്; വെനസ്വേലയെ അമേരിക്ക ഏറ്റെടുക്കും

ബന്ദിയാക്കിയ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്തുവിട്ട് ഡോണൾഡ് ട്രംപ്. രണ്ടുകണ്ണുകളും മൂടികെട്ടിയ മഡൂറോയെ ചിത്രത്തിൽ നിന്ന് കാണാം. ഭരണമാറ്റം ഉറപ്പാകും വരെ വെനസ്വേലയെ അമേരിക്ക ഏറ്റെടുക്കുമെന്നും മഡൂറോയും ഭാര്യയും വിചാരണ നേരിടണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെനസ്വേലയിലെ ജനങ്ങൾക്ക് സ്വന്ത്രന്ത്യം ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു.അതേസമയം, നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ന്യൂയോർക്കിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. മഡൂറോയെ ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് ഡിറ്റൻഷൻ സെൻ്ററിലെത്തിക്കും. മഡൂറോ അമേരിക്കയിൽ വിചാരണ…

Read More

‘വിദ്യാർഥികൾ രാജ്യത്തെ തിരിച്ചുകൊണ്ടുവന്ന ദിവസം, രാഹുൽ ഗാന്ധി വിദ്യാർഥികൾക്കൊപ്പം നിന്ന് പോരാടി’; പ്രിയങ്ക ഗാന്ധി

  ധർമ്മേന്ദ്രപ്രധാന്റെ രാജി, രാജ്യചരിത്രത്തിലെ നിർണായകനിമിഷമെന്ന് പ്രിയങ്ക ഗാന്ധി എം പി. എല്ലാ ഭരണകർത്താക്കൾക്കും ഉള്ള പാഠം. ഇത് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ദിവസം. രാജ്യത്തെ വിദ്യാർത്ഥികൾ രാജ്യത്തെ തിരിച്ചുകൊണ്ടുവന്ന ദിവസം. ഭരണഘടനയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന എല്ലാവരും നിങ്ങൾക്കൊപ്പം.     വലിയ രീതിയിലുള്ള അക്രമണങ്ങളെ വിദ്യാർത്ഥികൾ നേരിട്ടു. അത്രയും ആക്രമണം നേരിട്ടിട്ടും വിദ്യാർഥികൾ പിന്നോട്ടു പോയില്ല. എൻ്റെ സഹോദരനടക്കം വിദ്യാർഥികൾക്കൊപ്പം നിന്ന് പോരാടി. ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം.ഞാനിന്ന് സന്തോഷവതിയാണെന്നും അവർ പറഞ്ഞു.   കേന്ദ്രസർക്കാരിന് രാഷ്ട്രീയ…

Read More

‘മാച്ച് ഫിക്സ്ഡ്’, തെളിവുകൾ നശിപ്പിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുൽ ഗാന്ധി

ദില്ലി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്‌കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ എന്നിവ നശിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ദൃശ്യങ്ങളും നശിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. ”മാച്ച് ഫിക്സ്ഡ്’ ആണ്. എല്ലാം നിശ്ചയിച്ചുറച്ചത് പോലെ മാത്രം നടക്കുമെന്നും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും…

Read More

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തത്തിൽ പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 10 പേരിൽ 4 പേരുടെ നില ഗുരുതരമാണ്. തിരിച്ചറിയാൻ ആകാത്ത ഒരു മൃതദേഹത്തിന്റെയും മറ്റ് മൃതദേഹഭാഗങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരമാവധി നാലുദിവസം കൊണ്ട് ഡിഎൻഎ പരിശോധന പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ലൈസൻസി സതീഷ് മുണ്ടത്തിക്കോട് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ഇന്നലെ തിരിച്ചറിഞ്ഞ എട്ട് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീണും ഇന്നലെ…

Read More

ഓണം വരുമ്പോൾ ഈ പടുതത്തണലിലും കയറണേ…; ഈ കുരുന്നുകൾക്ക് ഇന്നും ഒരു ഉടുപ്പുപോലുമില്ല

പീരുമേട് ∙ അതികഠിന തണുപ്പിൽ അമ്മ കുഞ്ഞുമോളിയെ കെട്ടിപ്പിടിച്ചിരിക്കുക എന്നതാണ് ഒന്നര വയസ്സുകാരൻ മനോജ് പഠിച്ചിരിക്കുന്നത്. ഇത്രയും കാലമായി കുഞ്ഞിന് സ്വന്തമായി ഒരു ഉടുപ്പുപോലും ഇല്ല. തൊട്ടടുത്തിരിക്കുന്ന ചേച്ചി 3 വയസ്സുകാരി മേലയുടെ സ്ഥിതിയും ഇതു തന്നെ. നാലു വയസ്സുള്ള മനു, ഇവരുടെ അച്ഛൻ രാമൻകുട്ടി എന്നിവർ ഉൾപ്പെടെ അഞ്ചംഗ കുടുംബം കഴിയുന്നത് നാലു കമ്പുകളിൽ വലിച്ചുകെട്ടിയ പടുതയുടെ തണലിൽ.വണ്ടിപ്പെരിയാർ വള്ളക്കടവ് ചെക്ക്പോസ്റ്റിനു സമീപമുള്ള പൊൻനഗറിൽ തെങ്കാഞ്ചി തോടിന്റെ വശത്തായാണു മലമ്പണ്ടാര വിഭാഗക്കാരായ ഇവർ കുറച്ചുനാളുകളായി ഷെഡ്…

Read More

വാടകയ്ക്കെടുത്ത വീട്ടിലെ മുറികളില്‍ രഹസ്യ ക്യാമറകള്‍; പരാതി നല്‍കി യുവതി

  കുവൈത്ത് സിറ്റി : ഒഴിവുകാലം ചെലവഴിക്കുന്നതിനായി വാടകയ്ക്കെടുത്ത വീട്ടിലെ മുറികളില്‍ രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ചതായി കണ്ടെത്തിയെന്ന പരാതിയുമായി കുവൈത്ത് യുവതി. അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് കിടപ്പുമുറികളിലാണ് രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചതായി കണ്ടതെന്ന് യുവതി പൊലീസിനെ അറിയിച്ചു. അതേസമയം, ആഴ്ചകളോളം താമസിച്ച ശേഷമാണ് മുറിയില്‍ രഹസ്യ കാമറ സ്ഥാപിച്ച കാര്യം സ്വദേശി യുവതി തിരിച്ചറിയുന്നത്. ചുമരില്‍ സ്ഥാപിച്ച ക്ലോക്കിനകത്ത് ഘടിപ്പിച്ച രീതിയിലായിരുന്നു ക്യാമറയുടെ ലെന്‍സ്. സംശയം തോന്നിയ അവര്‍ ക്ലോക്ക് അഴിച്ച്…

Read More

ഒരു സമുദായത്തിനും എതിരല്ല; എന്റെ സമുദായത്തിന്റെ ദുഖമാണ് പറഞ്ഞത്,വെള്ളാപ്പള്ളി നടേശൻ

കൊച്ചി: മുസ്‌ലിംലീഗിനെ പരോക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറയാനുള്ളത് നേരെ അങ്ങ് പറയും വളച്ചൊടിച്ചു പറയാൻ എനിക്ക് അറിയില്ല. ജാതി പറഞ്ഞ് സംഘടിച്ചവരും മതം പറഞ്ഞു സംഘടിച്ചവരും ഇവിടെയുണ്ട്. മതം പറഞ്ഞു സംഘടിച്ചവർ എവിടെ എത്തി എന്ന് ആലോചിക്കണം. മതമാണ് മതമാണ് എന്ന് പറഞ്ഞവരെക്കുറിച്ച് ചർച്ചയില്ല. ഞാൻ ആണ് പറഞ്ഞതെങ്കിൽ എന്റെ തല എടുത്തേനെ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്‌കാരിക ആഘോഷത്തിലും ഘോഷയാത്രയിലും…

Read More