സീനിയർ താരങ്ങളുടെ അഭാവം, വില്ലനായി പരുക്ക്, വംശീയാധിക്ഷേപം: ടീം ഇന്ത്യ പരാജയപ്പെടുത്തിയത് ഓസ്‌ട്രേലിയയെ മാത്രമല്ല
ഐതിഹാസികം എന്ന് വിശേഷിപ്പക്കണം ബ്രിസ്‌ബേൻ ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തെ. അത്രയേറെ വെല്ലുവിളികൾ നേരിട്ടാണ് ഇന്ത്യ ഓസീസ് മണ്ണിൽ ജയം സ്വന്തമാക്കിയതും പരമ്പര നേട്ടം ആഘോഷിച്ചതും. ആദ്യ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ കോഹ്ലി നാട്ടിലേക്ക് മടങ്ങിയതോടെ ഇന്ത്യൻ ടീം കത്തിത്തീരുമെന്ന് പ്രവചിച്ചവരുടെ മുന്നിലാണ് രഹാനെയും സംഘവും തല ഉയർത്തി നിൽക്കുന്നത് കോഹ്ലിയുടെ അഭാവം വലിയ തിരിച്ചടി നൽകുമെന്ന ക്രിക്കറ്റ് വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാൽ രഹാനെ ടീമിനെ ഏറ്റെടുക്കുകയായിരുന്നു. മെൽബൺ ടെസ്റ്റിൽ ജയത്തോടെ ഇന്ത്യ പരമ്പരയിലേക്ക് തിരികെ എത്തി. ഇതിനിടെ…
