കോവിഡ് തീവ്രവ്യാപനം: ഇന്ന് അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഓൺലൈൻ വഴിയാണ് യോഗം. യോഗത്തിൽ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ പങ്കെടുക്കും. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും നിയന്ത്രണങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. ഇതിനിടെ സംസ്ഥാനത്ത് പരിശോധന വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ മാസ് കോവിഡ് പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കാകും ഇത്തരത്തിൽ കൂട്ട കോവിഡ്…

Read More

ട്രെയിനിൽ വെച്ച് യുവതിയെ കടന്നുപിടിച്ചു; കാസർകോട് സ്വദേശിയായ 17കാരൻ അറസ്റ്റിൽ

  ട്രെയിനിൽ വെച്ച് യുവതിയെ കടന്ന് പിടിച്ച പതിനേഴുകാരനെ അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ പതിനേഴ് വയസുകാരനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. കോഴിക്കോട് വടകര സ്വദേശിനിയായ 33 കാരിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ച 2.30ന് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയിൽ റെയിൽവേ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ട്രെയിനിൽ നിന്നും അതിക്രമം ഉണ്ടയപ്പോൾ തന്നെ പ്രതികരിച്ച യുവതി പിന്നീട് കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസിൽ പരാതി…

Read More

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് നവജാത ശിശുമരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം വിട്ടുനൽകില്ല. ഡോക്ടർ ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ മൃതദേഹം വിട്ട് നൽകു എന്ന് കുടുംബം വ്യക്തമാക്കി. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ആശുപത്രിയിക്ക് മുന്നിൽ കുടുംബം പ്രതിഷേധിക്കുമെന്നും കുടുംബം. സംഭവത്തിൽ കടുത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ, ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ്…

Read More

സൗദി വിസയടിക്കാൻ കാത്തുനിന്നവർക്ക് ദു:ഖ വാർത്ത

റിയാദ്: കാലാവധി തീർന്ന വിസകൾ ദീർഘിപ്പിക്കാനോ പുതുക്കാനോ കഴിയില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ നേടിയ വിസ കൊറോണ പ്രതിസന്ധിയും അതിർത്തികൾ അടച്ചതും മൂലം പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും ഈ വിസയുടെ കാലാവധി ഇപ്പോൾ അവസാനിച്ചിട്ടുണ്ടെന്നും പുതിയ വിസ ഇഷ്യു ചെയ്യേണ്ടതുണ്ടോയെന്നും ആരാഞ്ഞു സൗദി പൗരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ വിസയുടെ കാലാവധി രണ്ടു വർഷമാണ്. കാലാവധി അവസാനിച്ച ശേഷം വിസ…

Read More

അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്ന ഞാനും വേട്ടക്കാരനും ഒരേ സംഘടനയില്‍ അംഗമായിരിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ല’; ഭാഗ്യലക്ഷ്മി

ഫെഫ്കയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. വേട്ടക്കാരനും അതിജീവിയോടൊപ്പം നില്‍ക്കുന്ന താനും ഒരേ സംഘടനയില്‍ അംഗമാകാന്‍ തന്റെ മനസാക്ഷി എന്നെ അനുവദിക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അതാണ് ഞാന്‍ താന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ കൂടി പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു ഫെഫ്കയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറയണമെങ്കില്‍ ഫെഫ്ക എന്ന സംഘടനയ്ക്ക് ഒരു ജനറല്‍ കൗണ്‍സില്‍ ഉണ്ട്. ആ കൗണ്‍സിലിനോട് ആലോചിച്ച് യുക്തമായ തീരുമാനം എടുക്കും എന്നൊരു മറുപടിയാണ്…

Read More

രണ്ടാം തരംഗം തീരും മുൻപേ കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം അവസാനിക്കും മുൻപ് തന്നെ കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ.  ഡെൽറ്റപ്ലസ്  വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഡെൽറ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ച് സംസ്ഥാനം പഠനം തുടങ്ങിയെങ്കിലും സമഗ്രമായി സാംപിളുകൾ ലഭിക്കാത്തത് തിരിച്ചടിയാവുകയാണ്. വ്യാപനം കൂടിയ മേഖലകളിൽ പത്ത് മടങ്ങുവരെ പരിശോധന നടത്തിയിട്ടും തുടർച്ചയായ അഞ്ച് ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളിൽ തന്നെയാണ്. കൊവിഡ് രണ്ടാംതരംഗം അവസാനിക്കുകയാണെന്ന…

Read More

കുറ്റിപ്പുറത്ത് കടന്നൽക്കുത്തേറ്റ് ഒരാൾ മരിച്ചു; പതിനഞ്ചോളം പേർക്ക് പരുക്ക്

  മലപ്പുറം കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. 15ലേറെ പേർക്ക് പരുക്കേറ്റു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തെക്കേ അങ്ങാടി കാങ്കടപ്പുഴ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രാർഥനക്കിടെ ശക്തമായ കാറ്റിൽ കടന്നൽക്കൂട്ടം ഇളകി വന്ന് പ്രാർഥിച്ചവരെ കുത്തുകയായിരുന്നു. പള്ളിക്കുള്ളിൽ പ്രാർഥനയിൽ പങ്കെടുത്തവർക്കും കുത്തേറ്റു.

Read More

‘അവർക്ക് എന്റെ അമ്മയെ തൊടാൻ പോലും പറ്റില്ല, ഇന്ത്യ പിന്തുടരുന്നത് ഭരണഘടനയും നിയമവും, ഈ കേസ് നിലനിൽക്കില്ല’; ഷെയ്ഖ് ഹസീനയുടെ മകൻ

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധിയിൽ പ്രതികരിച്ച് മകൻ സജീബ് വസേദ്. ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസിന് തന്റെ അമ്മയെ കൊല്ലാൻ പോയിട്ട് തൊടാൻ പോലുമാകില്ലെന്ന് സജീബ് വസേദ്. അമ്മക്ക് ലഭിച്ചത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആയ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർക്ക് അമ്മയെ പിടിക്കാൻ പോലും സാധിക്കില്ല. നിയമ പ്രകാരം ഈ കേസ് നിലനിൽക്കുകയുമില്ലെന്നും ഇത് തള്ളിപ്പോകുമെന്നും ഷെയ്ഖ് ഹസീനയുടെ മകൻ പ്രതികരിച്ചു. ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസിന് ലഭിച്ച നൊബേൽ…

Read More

മംഗലാപുരം തീരത്തെ ബോട്ടപകടം; മരണസംഖ്യ മൂന്നായി; ഒമ്പത് പേർക്കായി തെരച്ചിൽ തുടരുന്നു

  മംഗലാപുരം തീരത്തിനടുത്ത് മത്സ്യബന്ധന ബോട്ട് കപ്പലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ബേപ്പൂരിൽ നിന്ന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 9 പേരെ അപകടത്തിൽ കാണാതായിട്ടുണ്ട് മംഗലാപുരം തീരത്ത് നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വെച്ചാണ് ബോട്ട് കപ്പലിൽ ഇടിച്ചത്. ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐഎഫ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നു. പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്ന് പേർ അപകടത്തിൽ മരിച്ചു. രണ്ട് പേരെ…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങളായ നാല് സിപിഎം നേതാക്കൾ അറസ്റ്റിൽ

  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമിതി അംഗങ്ങളായ സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാങ്ക് പ്രസിഡന്റ് കെ കെ ദിവാകരൻ, ജോസ് ചക്രംപള്ളി, ബൈജു ടി എസ്, ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായത്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് അറസ്റ്റുണ്ടായത് നേരത്തെ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളായ കിരണിനെ കൂടി ഇനി അറസ്റ്റ് ചെയ്യേണ്ടതുണ്ട്. അതേസമയം ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ…

Read More