വിദേശത്ത് നിന്നെത്തുന്നവർക്ക് കർണാടകയിൽ പത്ത് ദിവസം നിർബന്ധിത ക്വാറന്റൈൻ

ഒമിക്രോൺ വകഭേദം വ്യാപിക്കുന്നത് കണക്കിലെടുത്ത് കർണാടകത്തിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് പത്ത് ദിവസം നിർബന്ധിത ക്വാറന്റൈൻ. പത്ത് ദിവസത്തെ ഇടവേളയിൽ കുറഞ്ഞത് മൂന്ന് കൊവിഡ് പരിശോധനയെങ്കിലും നടത്തിയ ശേഷമേ പുറത്തുവിടൂ. മുൻകരുതൽ നടപടിയുടെ ഭാഗമായി ഈ മാസം ഒന്ന് മുതൽ വിദേശത്ത് നിന്നെത്തിവരെ കണ്ടെത്തി പരിശോധിക്കുന്നുണ്ട് നവംബർ ഒന്ന് മുതൽ 95 ആഫ്രിക്കൻ സ്വദേശികൾ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ഇവരിൽ രണ്ട് പേർ കൊവിഡ് പോസിറ്റീവായെങ്കിലും ഒമിക്രോൺ അല്ലെന്ന് കണ്ടെത്തിയിരുന്നു. വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്തും. ഐടി പാർക്കുകളിലടക്കം ജോലിക്കെത്തുന്നവർക്ക് രണ്ട്…

Read More

പിഴ ചുമത്തുന്നത് മഹാപരാധമല്ല; പോലീസ് ജനകീയ സേന: ന്യായീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുതെന്നും പോലീസ് ജനകീയ സേനയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായാണ് കോവിഡ് കാലത്തെ പിഴ ചുമത്തൽ ഉൾപ്പെടെയുള്ള പോലീസ് നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി സംസാരിച്ചത്. അതെസമയം കേരളത്തിലെ പോലീസിന് ഭ്രാന്ത് പിടിച്ചെന്ന് പ്രതിപക്ഷം വിമർശിച്ചു. പോലീസിന്റെ എല്ലാ തെറ്റിനെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കടയിൽ സാധനം വാങ്ങാൻ പോകുന്ന സാധാരണക്കാർക്കും പുല്ലരിയാനും മത്സ്യക്കച്ചവടം നടത്തുന്നവർക്കും പിഴ…

Read More

ഇന്ത്യൻ കൊവിഡ് വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണം രാജ്യത്ത് വിജയകരമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചേക്കും. അടുത്ത കൊല്ലം പകുതിയോടെ ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷ നല്‍കുന്നതാണ് കൊവാക്സിന് പരീക്ഷണത്തിന്‍റെ ആദ്യ ഫല സൂചന. ഹൈദ്രാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ഐസിഎംആര്‍ സഹകരണത്തോടെയാണ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. 12 കേന്ദ്രങ്ങളില്‍ 375 പേരിലായിരുന്നു ആദ്യ…

Read More

സോഷ്യൽ മീഡിയ ഇടപെട്ടു; കണ്ണൂരിലെ കുഞ്ഞു മുഹമ്മദിന് മരുന്നിന് ആവശ്യമായ 18 കോടിയും തികഞ്ഞു

  ജനിതക വൈകല്യത്തെ തുടർന്നുണ്ടാകുന്ന സ്‌പൈനൽ മസ്‌കുലാർ അട്രോഫിയെന്ന അപൂർവ രോഗം പിടിപ്പെട്ട കണ്ണൂർ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിനായി കൈകോർത്ത് ലോകമെമ്പാടുമുള്ള മലയാളികൾ. സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തതോടെയാണ് മുഹമ്മദിനായുള്ള ഫണ്ട് സമാഹാരം വിജയത്തിലായത്. മരുന്നിന് ആവശ്യമായ 18 കോടിയോളം രൂപ ഇതിനകം സമാഹരിച്ചു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നാണ് മുഹമ്മദിന് വേണ്ടത്. 18 കോടി രൂപയാണ് ഇതിന് വില. മുഹമ്മദിന്റെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ മലയാളികൾ ക്യാമ്പയിനുമായി രംഗത്തിറങ്ങുകയായിരുന്നു. സുമനസ്സുകൾ മടി…

Read More

‘മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് വിഴിഞ്ഞം തുറമുഖം’; വി വി രാജേഷ്

മോദി സർക്കാർ അധികാരത്തിൽ വന്നതോടെ കരയിലും കടലിലും ആകാശത്തും ഒരേപോലെ വികസന കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് മേയർ വി വി രാജേഷ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടന വേദിയിലായിരുന്നു മോദി സർക്കാരിനെ പ്രകീർത്തിച്ച് മേയർ സംസാരിച്ചത്.നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് വിഴിഞ്ഞം തുറമുഖത്ത് ദൃശ്യമാകുന്നതെന്ന് മേയർ വി വി രാജേഷ് അഭിപ്രായപ്പെട്ടു. വിഴിഞ്ഞം പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ മുൻ മുഖ്യമന്ത്രിമാരെല്ലാം അവരവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരം…

Read More

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ബത്തേരി നഗരസഭയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നേരിട്ടുള്ള വില്പന നിര്‍ത്തിവെക്കാന്‍ ഉത്തരവ്

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ പഴയമാര്‍ക്കറ്റ്, ചുങ്കം പുതിയ സ്റ്റാന്‍ഡിലെ മത്സ്യ മാര്‍ക്കറ്റ്, മൂലങ്കാവിലെ മത്സ്യ മാര്‍ക്കറ്റ്, ഐശ്വര്യമാളിലെ മത്സ്യ മാര്‍ക്കറ്റ്, കോട്ടക്കുന്നിലെ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ നേരിട്ടുള്ള പ്രവര്‍ത്തനം നാളെ (21/11/2020) വൈകീട്ട് അഞ്ച് മുതല്‍ ഒരാഴ്ചകാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ഇവിടങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്, കയ്യുറകള്‍ എന്നിവ ധരിക്കാതെയാണ് മത്സ്യ/മാംസ വില്‍പന നടത്തിവരുന്നതെന്ന് വിവരം ലഭിച്ച അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, ഈ മാര്‍ക്കറ്റുകളിലെ കടകള്‍ക്ക്…

Read More

ഇറാനെതിരായ അമേരിക്കന്‍-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണം; വീണ്ടും അഭ്യര്‍ഥിച്ച് ലിയോ മാര്‍പാപ്പ

ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വീണ്ടും അഭ്യര്‍ഥനയുമായി ലിയോ മാര്‍പാപ്പ. ഭീതിദമായ ഹിംസയാണ് നടക്കുന്നത്. ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്. എണ്ണമറ്റ ആളുകളെ അത് സ്വന്തം ഇടങ്ങളില്‍ നിന്ന് കുടിയിറക്കുന്നു. ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. (Pope Leo Calls for End to Iran Conflict, Condemns Horrific Violence)സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പതിവ് ഞായറാഴ്ച പ്രസംഗത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഇറാനെതിരായ അമേരിക്കന്‍-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് മാര്‍പാപ്പ ആവശ്യപ്പെട്ടത്….

Read More

കൊവിഡ് വ്യാപനം: കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ആൾക്കൂട്ടമുണ്ടാകുന്ന തരത്തിൽ കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങൾ ലംഘിച്ചാൽ പോലീസ് കേസെടുക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ടത്.

Read More

ദക്ഷിണാഫ്രിക്കൻ നിരത്തുകളിലേക്ക് തിരിച്ചുവരവിനൊരുങ്ങി ടാറ്റ; വിദേശ വിപണിയിലും വേരുറപ്പിക്കാൻ‌ നീക്കം

ദക്ഷിണാഫ്രിക്കൻ നിരത്തുകളിലേക്ക് തിരിച്ചുവരവിനൊരുങ്ങി ടാറ്റ. വിദേശ വിപണികളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നീക്കം. ആറ് വർഷങ്ങൾക്ക് ശേഷമാണ് ടാറ്റ ദക്ഷിണാഫ്രിക്കൻ നിരത്തുകളിലേക്ക് തിരികെ വരുന്നത്. ഇക്കാര്യത്തിൽ ഈ മാസം 19ന് ഔദ്യോ​ഗിക തീരുമാനം ഉണ്ടാകും. ദക്ഷിണാഫ്രിക്കയിലെ വിതരണക്കാരായ മോട്ടസ് എന്ന കമ്പനിയുമായി ടാറ്റ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. “ആഗോള വികസന യാത്രയിൽ ദക്ഷിണാഫ്രിക്ക ഒരു പ്രധാന വിപണിയാണ്. ഞങ്ങളുടെ ക്ലാസ്-ലീഡിംഗ് ഉൽപ്പന്നങ്ങളും സുരക്ഷിതവും, സ്റ്റൈലിഷും, നൂതനത്വവും അടിസ്ഥാനമാക്കിയുള്ളതുമായ വാഹനങ്ങൾ ദക്ഷിണാഫ്രിക്കൻ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും,” ടാറ്റ മോട്ടോഴ്‌സ്…

Read More

മുല്ലപ്പെരിയാർ ഉന്നയിച്ച് കേരളം,പുതിയ ഡാം വേണമെന്ന് വി ഡി സതീശൻ; മുഴുവൻ ചിലവും കേരളം വഹിക്കും, സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.മുല്ലപ്പെരിയാർ ഉന്നയിച്ച് കേരളം, പുതിയ ഡാം വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. മുഴുവൻ ചിലവും കേരളം വഹിക്കും. സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം. വെള്ളം…

Read More