Headlines

ദക്ഷിണാഫ്രിക്കൻ നിരത്തുകളിലേക്ക് തിരിച്ചുവരവിനൊരുങ്ങി ടാറ്റ; വിദേശ വിപണിയിലും വേരുറപ്പിക്കാൻ‌ നീക്കം

ദക്ഷിണാഫ്രിക്കൻ നിരത്തുകളിലേക്ക് തിരിച്ചുവരവിനൊരുങ്ങി ടാറ്റ. വിദേശ വിപണികളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നീക്കം. ആറ് വർഷങ്ങൾക്ക് ശേഷമാണ് ടാറ്റ ദക്ഷിണാഫ്രിക്കൻ നിരത്തുകളിലേക്ക് തിരികെ വരുന്നത്. ഇക്കാര്യത്തിൽ ഈ മാസം 19ന് ഔദ്യോ​ഗിക തീരുമാനം ഉണ്ടാകും.

ദക്ഷിണാഫ്രിക്കയിലെ വിതരണക്കാരായ മോട്ടസ് എന്ന കമ്പനിയുമായി ടാറ്റ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. “ആഗോള വികസന യാത്രയിൽ ദക്ഷിണാഫ്രിക്ക ഒരു പ്രധാന വിപണിയാണ്. ഞങ്ങളുടെ ക്ലാസ്-ലീഡിംഗ് ഉൽപ്പന്നങ്ങളും സുരക്ഷിതവും, സ്റ്റൈലിഷും, നൂതനത്വവും അടിസ്ഥാനമാക്കിയുള്ളതുമായ വാഹനങ്ങൾ ദക്ഷിണാഫ്രിക്കൻ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും,” ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിന്റെ ഇന്റർനാഷണൽ ബിസിനസ് മേധാവി യാഷ് ഖണ്ഡേൽവാൾ പറഞ്ഞു.

പഞ്ച് കോംപാക്റ്റ് എസ്‌യുവിയിൽ തുടങ്ങി ഹാരിയർ, കർവ്വ്, ടിയാഗോ എന്നീ നാല് മോഡലുകൾ അവതരിപ്പിച്ചുകൊണ്ടായിരിക്കും ​ദക്ഷിണാഫ്രിക്കൻ‌ വിപണിയിലേക്ക് ടാറ്റ തിരികെ എത്തുക.