പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി ചിത്രം തെളിഞ്ഞു
നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി ചിത്രം തെളിഞ്ഞു.നിലവിലെ സെക്രട്ടറി ബി രാകേഷും ഫിലിം ചേംബറിന്റെ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടും ആണ് പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിക്കാൻ പത്രിക നൽകിയിരിക്കുന്നത്. 20 അംഗ ഭാരവാഹി സ്ഥാനത്തേക്കായി 39 പേരാണ് മത്സര രംഗത്തുള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോഫിയ പോൾ, സന്ദീപ് സേനൻ, ആനന്ദ് പയ്യന്നൂർ എന്നിവർ തമ്മിലാണ് പ്രധാന മത്സരം. സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിൻ സ്റ്റീഫൻ, വിനയൻ, കല്ലിയൂർ ശശി എന്നിവർ ആണ് സ്ഥാനാർഥികൾ….
