ഒരു ലക്ഷത്തിന് താഴേക്ക് പോകുമെന്ന് കരുതിയോ? പൊന്ന് വീണ്ടും ഞെട്ടിച്ചു; ഇടവേളക്ക് ശേഷം വിലയുയര്‍ന്നു

  സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് വീണ്ടും വില ഉയര്‍ന്നിരിക്കുന്നത്. പവന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 110 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 103640 രൂപയായി. ഗ്രാമിന് ഇന്ന് 12955 രൂപയും നല്‍കേണ്ടതായി വരും. (gold rate hiked kerala on june 26)     ഇന്നലെ പവന് രണ്ടായിരത്തിലേറെ രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ എത്തിയേക്കുമെന്ന്…

Read More

കുംഭമേളയിൽ പങ്കെടുത്ത് മധ്യപ്രദേശിൽ തിരികെ എത്തിയ 99 ശതമാനം പേർക്കും കൊവിഡ്

  കുംഭമേളയിൽ പങ്കെടുത്ത് മധ്യപ്രദേശിൽ മടങ്ങിയെത്തിയ 99 ശതമാനം പേർക്കും കൊവിഡ് പോസിറ്റീവായതായി റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷാവസ്ഥയിൽ തുടരുമ്പോഴാണ് കൂടുതൽ ഞെട്ടിക്കുന്ന വാർത്ത വരുന്നത്. ഹരിദ്വാറിൽ നിന്ന് മടങ്ങിയെത്തിയവരിൽ 99 ശതമാനം പേരിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കുംഭമേള കൊവിഡ് സൂപ്പർ സ്‌പ്രെഡ് ആകുമെന്ന ആരോഗ്യപ്രവർത്തകരുടെ ആശങ്ക ശരിവെക്കുന്നതാണ് റിപ്പോർട്ട്. മധ്യപ്രദേശിൽ തിരികെ എത്തിയ 61 പേരിൽ 60 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം കുംഭമേളയിൽ പങ്കെടുത്ത പലരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇവരെ കൂടി കണക്കിലെടുത്താലെ…

Read More

വയനാട് ജില്ലയില്‍ 290 പേര്‍ക്ക് കൂടി കോവിഡ്;142 പേര്‍ക്ക് രോഗമുക്തി, 287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ 290 പേര്‍ക്ക് കൂടി കോവിഡ്;142 പേര്‍ക്ക് രോഗമുക്തി, 287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (23.1.21) 290 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 142 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്….

Read More

വീര്യം കുറഞ്ഞ മദ്യം; ഫയൽ നീക്കം തുടങ്ങിയത് ഇടതുപക്ഷ സർക്കാരാണെന്ന് സ്ഥാപിക്കാൻ ശ്രമം, മുഖ്യമന്ത്രിയുടെത് വസ്തുതാവിരുദ്ധമായ പ്രസ്‌താവന; കെ.എൻ ബാലഗോപാൽ

  വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് ഈ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നാണ് പറയുന്നത്, എന്നാൽ, വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്ന് മുൻ ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ. യുഡിഎഫിൽ ചർച്ച ചെയ്ത് മാത്രമേ കാര്യങ്ങൾ നടപ്പിലാക്കൂവെന്ന് എക്സൈസ് മന്ത്രിയും പറയുന്നു. എന്നാൽ, ബില്ല് പാസാക്കിയ ശേഷം ചർച്ചയ്ക്ക് എന്താണ് പ്രസക്തി? ബില്ല് പാസാക്കിയാൽ പിന്നെ എറിഞ്ഞ കല്ല് പോലെയാണ്.കൂൾ ഡ്രിങ്ക്സ് പോലെ സോഷ്യൽ ഡ്രിങ്കിലേക്ക് അത് പോകും. ഇത് അപകടമാണ്. ബാലഗോപാൽ വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിലെ ഫയൽ…

Read More

വയനാട് പുൽപ്പള്ളിയിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ചു

  പുൽപ്പള്ളി :- കൊട്ടമുരട് പരേതനായ രവീന്ദ്രന്റെയും ദേവയാനിയുടേയും മകൻ അഭിജിത് (17) വീടിനുള്ളിൽ തൂങ്ങി മരിച്ചു. വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥിയാണ്. സഹോദരി – മഞ്ജു.

Read More

ആശങ്ക ഒഴിയുന്നില്ല:നീലഗിരിയിൽ ഇന്ന് 78 പേർക്ക് കൊവിഡ്; 172 പേർ രോഗമുക്തി നേടി

ഗൂഡല്ലൂർ: ആശങ്ക ഒഴിയാതെ നീലഗിരി . ഇന്ന് 78 പേർക്ക് കൊവിഡ് രോഗം സ്ഥിതീ കരിച്ചു.172 പേർ രോഗമുക്തി നേടി ഇന്ന് സ്ഥിതീകരിച്ച കോവിഡ് രോഗികളിൽ 23 പേരും ഊട്ടിയിലെ ടെൻതുറൈ പ്രദേശത്തുള്ളവരാണ്. ഇവിടെയുള്ള എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്. നീലഗിരിയിൽ 312 പേരാണ് ചിത്സയിലുള്ളത്.

Read More

കൊല്ലം മുട്ടറ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ ഉത്തരകടലാസ് കാണാതായ സംഭവം ; ആനുപാതിക മാർക്ക് നൽകിയേക്കും

കൊല്ലം മുട്ടറ സ്കൂളിലെ ഉത്തരകടലാസ് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ആനുപാതിക മാര്‍ക്ക് നല്‍കാന്‍ ആലോചന. എട്ടാം തീയതി വരെ പരീക്ഷാ പേപ്പര്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലാണ് ആനുപാതിക മാര്‍ക്ക് നല്‍കുക. പ്രശ്നം നാളെ ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് ചര്‍ച്ച ചെയ്യും. അതിനിടെ പൊതുവിദ്യാഭ്യസ വകുപ്പ് പൊലീസിനോടും തപാല്‍ വകുപ്പിനോടും റിപ്പോര്‍ട്ട് തേടി..ഉത്തരക്കടലാസ് കാണാതായതിനെതിരെ എസ്എഫ്ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ മുട്ടറ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ 61 വിദ്യാർഥികളുടെ കണക്ക്…

Read More

മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്കുകൂടി കോവിഡ്; തമിഴ്‌നാട്ടില്‍ മരണം 2,000 കടന്നു

മഹാരാഷ്ട്രയിൽ 6,497 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ആയി വർധിച്ചു. ഇന്ന് മാത്രം 193 മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10,482 ആയി. നിലവിൽ സംസ്ഥാനത്ത് 1,05,637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,44,507 പേർ രോഗമുക്തരായി. ഇന്ന് മാത്രം 4182 പേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 55.38 ശതമാനമായി ഉയർന്നു. 13,42,792 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. നിലവിൽ 6,87,353 പേർ…

Read More

ബംഗളൂരു മയക്കുമരുന്ന് കേസ്: റെയ്ഡിന് പിന്നാലെ നടി സഞ്ജന ഗൽറാണിയെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ബംഗളുരൂ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിനിമാനടി സഞ്ജന ഗൽറാണിയെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിൽ രാഗിണി ദ്വിവേദിക്ക് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ നടിയാണ് സഞ്ജന. രാവിലെ ഇന്ദിരനഗറിലെ സഞ്ജനയുടെ വീട്ടിൽ സിസിബി നടത്തിയ റെയ്ഡിനും പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നടിയെ വിശദമായ ചോദ്യം ചെയ്യലിനായി സെൻട്രൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിക്കും. ലഹരി കടത്തുകേസിൽ നടി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ബംഗലൂരു ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. കേസിൽ…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ പായിക്കൊല്ലി, വേങ്ങച്ചാല്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെന്നലോട്, കല്ലങ്കാരി, ലൂയിസ് മൗണ്ട്, മൊയ്തൂട്ടിപടി, വൈപ്പടി, കാവുംമന്ദം, എടക്കാട്മുക്ക്, പന്തിപ്പൊയില്‍, അയിരൂര്‍, തെങ്ങുംമുണ്ട, ബപ്പനം, കാപ്പിക്കളം, കുറ്റിയാംവയല്‍, മീന്‍മുട്ടി പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. കാട്ടിക്കളം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ഏറാളമൂല, മേരിമാതാ കോളേജ് ഭാഗങ്ങളിലും പുല്‍പ്പള്ളി സെക്ഷന്‍ പരിധിയില്‍…

Read More