Headlines

നാല് ചോദ്യങ്ങള്‍; ഉത്തരം തേടി അവരെത്തും; സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തും. കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തും. സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. സര്‍വേ രണ്ടുമാസം നീണ്ടുനില്‍ക്കും.നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം. ഒരു വാര്‍ഡില്‍ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിലയില്‍ 85000 സന്നദ്ധ പ്രവര്‍ത്തകരെയാണ് കേരളമാകെ ഈ…

Read More

ഓണക്കിറ്റിലെ ക്രമക്കേട് കണ്ടെത്താന്‍ ‘ഓപറേഷന്‍ ക്ലീന്‍ കിറ്റ്’ റെയ്ഡുമായി വിജിലന്‍സ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ ക്രമക്കേട് നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി വിജലന്‍സ് പരിശോധന. ഓപറേഷന്‍ ക്ലീന്‍ കിറ്റ് എന്ന പേരിലാണ് പരിശോധന നടത്തിയത്.. റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലുമാണ് പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന. കണ്ണുരില്‍ വിവിധ ഇടങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തി. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധനക്ക് വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതെന്നാണു വിവരം.

Read More

കൊല്ലം പരവൂരിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

കൊല്ലം പരവൂരിൽ കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പരവൂർ തെക്കുംഭാഗം സ്വദേശി സക്കറിയ(50)യുടെ മൃതദേഹമാണ് ലഭിച്ചത്. പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പരക്കട പള്ളിക്ക് സമീപത്ത് വെച്ച് മത്സ്യബന്ധനത്തിന് പോയ നാല് പേരടങ്ങിയ സംഘത്തിന്റെ കട്ടമരം മറിയുകയായിരുന്നു. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. കാണാതായ ഇസുദ്ദീൻ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്.

Read More

ഉദ്ദവ് താക്കറെക്കെതിരായ പരാമർശം; നടി കങ്കണക്കെതിരെ പോലീസ് കേസെടുത്തു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരായ പരാമർശത്തിൽ നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. മുംബൈ വിക്രോളി പോലീസ് ആണ് കേസെടുത്തത്. മുംബൈയിലെ തന്റെ ഓഫീസ് കോർപറേഷൻ അധികൃതർ പൊളിച്ചതിന് പിന്നാലെ ഉദ്ദവിനെ വെല്ലുവിളിച്ച് കങ്കണ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഇന്ന് നീ എന്റെ വീട് തകർത്തു. നിന്റെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. മുംബൈയെ പാക് അധീന കാശ്മീരിനോട് ഉപമിച്ചതിന്റെ പേരിൽ കങ്കണക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് ഇവർ മുംബൈയിൽ തിരിച്ചെത്തിയത്. ബിജെപി…

Read More

അന്‍സിലിന്റെ മരണം: പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍; തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി

കോതമംഗലം അന്‍സില്‍ കൊലക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന ആളാണ് അന്‍സില്‍. മറ്റൊരു സുഹൃത്ത് വഴിയാണ് അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. അന്‍സിലിനെ പ്രതി പലതവണ വീട്ടിലേക്ക് വിളിച്ചിരുന്നു. ഭയം മൂലം അന്‍സില്‍ പ്രതിയുടെ വീട്ടിലേക്ക് വന്നിരുന്നില്ല. മറ്റൊരു സുഹൃത്ത് വഴി ആസൂത്രിതമായാണ് അന്‍സിലിനെ വീട്ടിലെത്തിച്ചത്. കേസില്‍ യുവാവിന്റെ പെണ്‍ സുഹൃത്ത് നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണം എന്ന് പൊലീസ്…

Read More

‘ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് അമിത സ്വാതന്ത്ര്യം’; വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി. സ്‌പോണ്‍സറായി വന്ന ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ ഇത്രയും സ്വാതന്ത്ര്യം ലഭിച്ചു എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്. നിലവിലെ ദേവസ്വം ബോര്‍ഡിന് വീഴ്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ള സൂചന. ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് അമിത സ്വാതന്ത്ര്യമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സന്നിധാനത്ത് എത്തി വാതില്‍ പാളിയുടെ പകര്‍പ്പ് എടുക്കാന്‍ അനുമതി നല്‍കിയത് നിയമവിരുദ്ധമെന്ന് കോടതി വ്യക്തമാക്കി. മോഷണം പോയ സ്വര്‍ണത്തിന്റെ അളവ് കണ്ടെത്താന്‍…

Read More

ഒമിക്രോൺ ഭീഷണി: കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് സംസ്ഥാനങ്ങളുമായി ചർച്ച നടത്തും

  ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തും.  വിമാനത്താവളത്തിലെ സ്‌ക്രീനിങ്ങും നിരീക്ഷണവും വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകും. എയർപോർട്ട് പബ്ലിക് ഹെൽത്ത് ഓഫീസർ, പോർട്ട് ഹെൽത്ത് ഓഫീസർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. രാജ്യാന്തര യാത്രക്കാർക്കായി കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന സർക്കാരുകളും വിമാനത്താവളത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാണ്. പരിശോധനാ ഫലങ്ങൾക്ക് ശേഷം…

Read More

‘സഖാവ് VS പാവപ്പെട്ടവന്റെ പടത്തലവൻ; ജീവിതം മുഴുവൻ പാവങ്ങളെ സംരക്ഷിക്കാൻ നീക്കിവെച്ച പോരാളി’; എ കെ ആന്റണി

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. പാവപ്പെട്ടവന്റെ പടത്തലവനായിരുന്നു സഖാവ് വിഎസെന്ന് എകെ ആന്റണി പറഞ്ഞു. ജീവിതം മുഴുവൻ പാവങ്ങളെ സംരക്ഷിക്കാൻ നീക്കിവെച്ച പോരാളിയാണ് വി എസ് അച്യുതാനന്ദനെന്ന് എകെ ആന്റണി പറഞ്ഞു. കേരളത്തിലുടനീളമുള്ള എല്ലാ സമരമുഖങ്ങളിലും ചൂഷിതർക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക് വേണ്ടി തൊഴിലാളികൾക്ക് വേണ്ടിയുള്ള സമരമുഖങ്ങളിലും അദേഹം ഓടി എത്തിയിട്ടുണ്ടെന്ന് എകഎ ആന്റണി പറഞ്ഞു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്….

Read More

ഹർഭജൻ സിംഗ് ആംആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥി

  ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥിയാകും. എഎപി ഹർഭജന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് ആപ്പിന് അഞ്ച് സീറ്റുകൾ ലഭിക്കും പഞ്ചാബിൽ കായിക സർവകലാശാലയുടെ ചുമതല കൂടി ഹർഭജൻ സിംഗിന് ഭഗവന്ത് സിംഗ് മൻ നൽകിയേക്കുമെന്ന് സൂചനകളുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഹർഭജൻ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹമുയർന്നിരുന്നു. സിദ്ദു ഹർഭജനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന്…

Read More

അടുത്ത വര്‍ഷം മുതല്‍ ഐപിഎലില്‍ 10 ടീമുകള്‍: ബിസിസിഐ

  മുംബൈ: അടുത്ത വര്‍ഷം മുതല്‍ ഐപിഎലില്‍ 10 ടീമുകള്‍ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച്‌ ബിസിസിഐ. 8 ടീമുകളുമായുള്ള ഐപിഎലിന്റെ അവസാന സീസണാവും ഇതെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. ഇക്കൊല്ലം യുഎഇയില്‍ നടക്കുന്ന ഐപിഎലിന്റെ അവസാന മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘അവിടെ എല്ലാവരും വാക്സിനേഷന്‍ എടുത്തതിനാല്‍ ഐപിഎല്‍ കാണാന്‍ സര്‍ക്കാര്‍ കാണികളെ അനുവദിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എന്താണ് സംഭവിക്കുന്നതെന്ന് കാണാം. എങ്കിലും താരങ്ങളുടെ സുരക്ഷയാണ് പ്രധാനം. അത് പരിഗണിച്ച്‌ മാത്രമേ കാണികളെ അനുവദിക്കൂ….

Read More