കൊല്ലത്ത് വാഹനപരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം ദേശീയപാതയിൽ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനക്കിടെയാണ് ഷാനവാസും സഹായിയും ഓടി രക്ഷപ്പെട്ടത്. പിന്നീട് സഹായി പോലീസ് സ്‌റ്റേഷനിലെത്തി. എം സാൻഡുമായി വന്ന ലോറിയാണ് ഇവർ തടഞ്ഞത്. പരിശോധനയിൽ പുലർച്ചെ മൂന്ന് മണിയോടെ കളിത്തട്ടിന് സമീപത്ത് ഷാനവാസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഹൃദയാഘാതമാകാം മരണകാരണമെന്ന് സംശയിക്കുന്നു.  

Read More

ചേർത്തലയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം; കസ്റ്റഡിയിലുള്ള പ്രതിയുടെ വീട്ടിൽ രക്തക്കറ

ആലപ്പുഴ ചേർത്തലയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ, കസ്റ്റഡിയിലുള്ള പ്രതിയുടെ വീട്ടിൽനിന്ന് രക്തക്കറ കണ്ടെത്തി. ബിന്ദു പത്മനാഭൻ തിരോധാന കേസിലെ പ്രതിയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ചേർത്തല സ്വദേശി സെബാസ്റ്റ്യൻ. കോട്ടയം സ്വദേശിനി ജൈനമ്മയെ കാണാതായ കേസിലും ഇയാൾ സംശയനിഴലിലാണ്. ജൈനമ്മ തിരോധാന കേസിന്റെ ചോദ്യം ചെയ്യലിനിടയാണ് ക്രൈം ബ്രാഞ്ചിന് നിർണായക വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ പരിശോധന നടത്തിയത്. കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേതെന്ന് സ്ഥിരീകരിച്ചു. മനുഷ്യ ശരീരം കത്തിച്ചതിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഒരു വർഷത്തിൽ…

Read More

ബീമാപള്ളി ഉറൂസിന് ആവശ്യമായ സൗകര്യമൊരുക്കാൻ തീരുമാനം

ജനുവരി അഞ്ചിന് കൊടിയേറുന്ന ബീമാപള്ളി ഉറൂസിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.ആചാര അനുഷ്ഠാനങ്ങളെ ബാധിക്കാത്ത രീതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉറൂസ് നടത്താൻ സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടം നിർദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഉറൂസ് നടത്തുമെന്ന് ബീമാപള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ, ജില്ലാ…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഏറെക്കാലത്തിന് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ എത്തുന്നത്. കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത രാജ്യത്ത് കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ടുകൾ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത് 1,01,87,850 പേർക്കാണ്. 279 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്താകെ കൊവിഡ് മരണസംഖ്യ 1,47,622 ആയി ഉയർന്നു. 2,78,690 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 97,61,538 പേർ രോഗമുക്തരായി.

Read More

ദുരിതപ്പെയ്ത്ത്: 17 വീടുകൾ പൂർണമായി തകർ‌ന്നു, സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

  സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ ജില്ലകളിലായി 1465 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 17 വീടുകൾ പൂർണമായി തകരുകയും, 127 വീടുകൾ ഭാഗികമായും തകരുകയും ചെയ്തു. 6 മരണവും, 6 പേരെ കാണാതായതായും ചെയ്തതായി ഔദ്യോഗിക സ്ഥിരീകരണം. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ തങ്ങി ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനതല ഏകോപന ചുമതല റവന്യൂ മന്ത്രി എ പി അനിൽകുമാറിനാണ്. പ്രതീക്ഷിച്ചതിലും അധികം മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നതെന്ന് മന്ത്രി…

Read More

പഞ്ചറൊട്ടിക്കാനായി ജാക്കിയിൽ ഉയർത്തുന്നതിനിടെ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു; സംഭവം കൊട്ടാരക്കരയിൽ

  കൊട്ടാരക്കര കുളക്കടയിൽ പിക്കപ് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വൈക്കോൽ കയറ്റിയ ലോറി പഞ്ചറൊട്ടിക്കാനായി ജാക്കിയിൽ ഉയർത്തുന്നതിനിടെയാണ് മറിഞ്ഞുവീണത്. തിരുവല്ല കോയിപ്രം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്.  

Read More

ഒടുവില്‍ പൂട്ട്; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

  കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന് തിരിച്ചടി. യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ റൂറല്‍ സൈബര്‍ പൊലീസാണ് തൊപ്പിക്കെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.   നിഹാദിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്താണ് പൊലീസ് റിപ്പോര്‍ട്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.   ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ…

Read More

സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു

  പ്രമുഖ സംവിധായകൻ കെ എസ് സേതുമാധവൻ(94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേഴ്‌സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ജെ സി ഡാനിയൽ പുരസ്‌കാരം അടക്കം നേടിയ സംവിധായകനാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് 2009ലാണ് സിനിമാ രംഗത്തിന് നൽകിയ സമഗ്രസംഭാവനക്ക് അദ്ദേഹത്തിന് ജെ സി ഡാനിയൽ പുരസ്‌കാരം നേടുന്നത്. ഓടയിൽ നിന്ന്, ഓപ്പോൾ, ചട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴികനേരം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്

Read More

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്; നാല് മണിക്ക് നേതാക്കളെത്തും; പ്രഖ്യാപനം അതിനുശേഷം?

  ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. വൈകീട്ട് നാല് മണിക്ക് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ നിരീക്ഷകരുമായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും ദീപാദാസ് മുന്‍ഷിയും എത്തുക. നേതാക്കള്‍ കൂടി കേരളത്തിലേക്ക് എത്തിയ ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. (Congress leaders fly to Kerala on chartered flight from Delhi)തിരുവനന്തപുരത്ത് ചാര്‍ട്ടേഡ് വിമാനം ലാന്‍ഡ് ചെയ്യാനുള്ള അനുമതി സിവില്‍…

Read More

മൂന്ന് വനിതകളടക്കം സുപ്രീം കോടതിയിൽ ഒമ്പത് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

സുപ്രീം കോടതി ജഡ്ജിമാരായി ഒമ്പത് പേർ ഇന്ന് ചുമതലയേറ്റു. മൂന്ന് വനിതകളടക്കമാണ് ഒമ്പത് പേർ സുപ്രീം കകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ ആറാമതായാണ് മലയാളിയായ ജസ്റ്റിസ് സി ടി രവികുമാറിന്റെ സത്യപ്രതിജ്ഞ നടന്നത് ആറാം നമ്പർ കോടതിയിൽ ജസ്റ്റിസ് എസ്‌ക കെ കൗളിനൊപ്പമാണ് ജസ്റ്റിസ് സി ടി രവികുമാർ ആദ്യ ദിനം കോടതി നടപടികളിൽ പങ്കെടുത്തത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ശ്രീനിവാസ് ഓഖ, വിക്രംനാഥ്, ജെ കെ മഹേശ്വരി, ഹിമ കോലി, എം എം…

Read More