വോട്ടിംഗ് മെഷീനുകള്‍ മാറ്റി; യു പിയില്‍ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ നടപടി

  ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വാരണാസി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെതിരെ നടപടിക്ക് ഉത്തരവ്. ജില്ലാ മജിസ്ട്രേറ്റ് എന്‍ കെ സിംഗിനെതിരെ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷമനാണ് നടപടിക്ക് ഉത്തരവിട്ടത്. വാരണാസിയില്‍ വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുവരുന്നതില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് എന്‍ കെ സിംഗിനെ സസ്‌പ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ഇന്ന് രാവിലെ വോട്ടിംഗ് മെഷീനുകള്‍ മാറ്റേണ്ടതായിരുന്നുവെന്നും എന്നാല്‍ എന്‍ കെ സിംഗ് തലേദിവസം രാത്രി…

Read More

പീഡനമല്ല, നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’; എസ്‌ഐടിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍

മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മൊഴിയുടെ വിശദാംശങ്ങള്‍ . യുവതിയുമായുള്ള ബന്ധം രാഹുല്‍ നിഷേധിച്ചിട്ടില്ല. എങ്കിലും നടന്നത് പീഡനമല്ലെന്നാണ് രാഹുലിന്റെ വാദം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി. പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് രാഹുലിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. മൂന്നാം പരാതിയില്‍ ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണുള്ളത്. മൂന്ന് ആരോപണങ്ങളേയും സാധൂകരിക്കുന്ന ശക്തമായ തെളിവുകളും പരാതിക്കാരി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി….

Read More

പോക്കോ എം4 പ്രോ 5ജി ഇന്ത്യന്‍ വിപണിയില്‍

  പോക്കോ എം4 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ രാജ്യത്ത് അവതരിപ്പിച്ച പോക്കോ എം3 പ്രോ 5ജിയുടെ പിന്‍ഗാമിയാണ് പോക്കോ എം4 പ്രോ 5ജി. ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 810 എസ്ഒസി ചിപ്പ്‌സെറ്റുമായിട്ടാണ് ഫോണ്‍ വരുന്നത്. 33ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്, 90എച്ച്ഇസെഡ് ഡിസ്പ്ലേ, 50 മെഗാപിക്‌സല്‍ പ്രൈമറി കാമറ തുടങ്ങിയ സവിശേഷതകളും ഫോണിലുണ്ട്. പോക്കോ എം4 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി+എല്‍സിഡി ഡിസ്‌പ്ലെയാണുള്ളത്. ഈ…

Read More

വയനാട് ‍ജില്ലയിൽ കോവിഡ് പ്രതിരോധ കുത്തിവയ്പിന് തുടക്കമായി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകി ജില്ലയിലും വാക്സിനേഷന് തുടക്കം കുറിച്ചു. 9 കേന്ദ്രങ്ങളിലാണ് കുത്തിവയ്പ് തുടങ്ങിയത്. ജില്ലാതല ഉദ്ഘാടനം വൈത്തിരി താലൂക്ക് ആശുപത്രിയിൽ വച്ച് കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രൻ നിർവഹിച്ചു. ആശാ പ്രവർത്തകർ മുതൽ ഡോക്ടർമാർ വരെയുള്ള ആരോഗ്യ പ്രവർത്തകരും പോലീസ്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളും ചെയ്ത പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് എംഎൽഎ പറഞ്ഞു. വാക്സിൻ ലഭിച്ചെങ്കിലും ജാഗ്രത കൈവിടരുത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരയ്ക്കാർ…

Read More

ഇന്ന് 483 സമ്പർക്ക രോഗികൾ, 35 പേരുടെ ഉറവിടം വ്യക്തമല്ല; ക്ലസ്റ്ററുകളിൽ രോഗവ്യാപനം തുടരുന്നു

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 702 കേസുകളിൽ 483 കേസുകളും സമ്പർക്ക രോഗികൾ. അതേസമയം ഇന്ന് 745 പേർ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. പ്രതിദിന വർധനവിനേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടുന്നത് ഏറെക്കാലത്തിന് ശേഷമാണ്. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 483 പേരിൽ 35 പേരുടെ ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പല ക്ലസ്റ്ററുകളിലും രോഗവ്യാപനം ശക്തമായി തുടരുകയാണെന്നും ഇത് ഗുരുതരമായ സ്ഥിതി വിശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു നിയന്ത്രണം…

Read More

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യുഡിഎഫിന്റെ സംസ്ഥാനതല ധർണ ഇന്ന്

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫിന്റെ സംസ്ഥാനതല ധർണ ഇന്ന്. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടക്കുന്ന ധർണയിൽ വിവിധ നേതാക്കൾ പങ്കെടുക്കും. എറണാകുളത്താണ് ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എറണാകുളത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ധർണ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കണ്ണൂരിലെ ധർണയിൽ പങ്കെടുക്കും. ഇന്ധന പാചക വാതക വിലവർധന പിൻവലിക്കുക, മരംമുറിക്കേസിലെയും സ്വർണക്കടത്തിലെയും അട്ടിമറി സംസ്ഥാന സർക്കാർ…

Read More

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം ഇന്ന് മുതൽ

  രാജ്യത്ത് പുതിയ വാക്‌സിൻ നയം ഇന്ന് മുതൽ നിലവിൽ വരും. ആകെ വാക്‌സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യും. ബാക്കി 25 ശതമാനം സ്വകാര്യ കമ്പനികൾക്ക് നേരിട്ട് വാങ്ങാനാകും. സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലിൽ നിന്ന് വാക്‌സിനായി ഈടാക്കുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കും നേരത്തെ അമ്പത് ശതമാനം വാക്‌സിൻ മാത്രമാണ് കേന്ദ്രം നേരിട്ട് വിതരണം ചെയ്തിരുന്നത്. ഇത് സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാക്കുകയായിരുന്നു. സംസ്ഥാനങ്ങൾക്ക് നേരിട്ട് കമ്പനികളിൽ നിന്ന് വാക്‌സിൻ വാങ്ങാൻ അവസരമുണ്ടായിരുന്നുവെങ്കിലും കേന്ദ്രവിഹിതത്തിന്…

Read More

ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു; 130 പേര്‍ക്ക് പരുക്ക്

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് യെമനിലും ആക്രമണം നടത്തിയത്. ഹൂതി കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ വാദമെങ്കിലും റെസിഡന്‍ഷ്യല്‍ ഏരികളില്‍ ആക്രമണം നടന്നതായും സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായും യെമന്‍ ഭരണകൂടം ആരോപണം ഉന്നയിക്കുന്നുണ്ട്. അല്‍-ജാഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും സനയുടെ…

Read More

കായലിന്റെ പേര് മാറ്റി; കാനഡയെ ‘പഠിപ്പിക്കുമെന്ന്’ ട്രംപ്, ചൈനയോടും തെറ്റി, ഇറാനിൽ ഇടപെട്ട് ഖത്തർ, ‘കടൽക്കെണി’ നീക്കാനും സഹായിക്കും

ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ തുലാസിൽ നിൽക്കേ, ആഗോള സാമ്പത്തിക മേഖലകൾക്ക് കൂടുതൽ ഇടിത്തീയായി പുത്തൻപുതിയ പോരാട്ടങ്ങൾക്ക് തിരികൊളുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയുമായി അതിർത്തി പങ്കിടുന്ന യുഎസിന്റെ വടക്കൻ മേഖലയിലുള്ള ഒന്റാരിയോ തടാകത്തിന്റെ (Lake Ontario) പേര് അമേരിക്ക തടാകം (Lake America) എന്നുമാറ്റിയാണ് ട്രംപ് പ്രകോപനത്തിന്റെ വെടിപൊട്ടിച്ചത്. വ്യാപാരച്ചർച്ചകൾ പൊളിഞ്ഞതിനെ തുടർന്ന് കാനഡയ്ക്കുമേൽ ട്രംപ് 50% പകരംതീരുവ ഏർപ്പെടുത്തിയിരുന്നു. യുഎസിൽ നിന്ന് കാനഡയിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് സമാനതീരുവ പ്രഖ്യാപിച്ച് കാനഡയും തിരിച്ചടിച്ചതോടെ ഉഭയകക്ഷി…

Read More

അഡ്വ. ജയശങ്കറിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ റദ്ദാക്കി

  അഡ്വ. എ ജയശങ്കറിനെ സിപിഐയിൽ നിന്നൊഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. ജയശങ്കറിന്റെ പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയ ശേഷമാണ് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ റദ്ദാക്കിയത്. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു ജയശങ്കർ സോഷ്യൽ മീഡിയ വഴിയും ടി വി ചാനലുകൾ വഴിയും സർക്കാരിനെയും ഇടതുപക്ഷത്തെയും നിരന്തരം പരിഹസിക്കുന്നത് മുന്നണിക്കും പാർട്ടിക്കും ദോഷമാണെന്ന വിലയിരുത്തലിലാണ് അംഗത്വം പുതുക്കേണ്ടെന്ന് ബ്രാഞ്ച് തീരുമാനിച്ചത്. ഇതിനെതിരെ ജയശങ്കർ പരാതി നൽകുകയായിരുന്നു.

Read More