Headlines

കൊവിഡ്: പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കില്ല

തിരുവനന്തപുരം: 2020-21 അധ്യയനവര്‍ഷത്തിലെ രണ്ടാം വര്‍ഷ പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. 2020 -21 അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ് എന്നിവ ഈടാക്കേണ്ടതില്ലന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. 2020 -21 അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന്‍…

Read More

കാമുകിയെ കൊല്ലാൻ കോടാലിയുമായി വീട്ടിൽ അതിക്രമിച്ച് കയറി, പിന്നാലെ അറസ്റ്റ്; പൊലീസ് സ്റ്റേഷനുള്ളിൽ യുവാവ് തീകൊളുത്തി മരിച്ചു

ഫരീദാബാദിൽ യുവാവ് പൊലീസ് സ്റ്റേഷനുള്ളിൽ തീകൊളുത്തി മരിച്ചു. പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയാണ് ആത്മഹത്യ ചെയ്തത്. മുൻ കാമുകിയുടെ വിവാഹം തടയാനും കൊല്ലാനും ലക്ഷ്യമിട്ട് കോടാലിയുമായി വീട്ടിൽ അതിക്രമിച്ച് കയറിയതിനാണ് അറസ്റ്റിലായത്. മഥുര സ്വദേശിയായ ഇയാൾക്ക് മൂന്ന് കുട്ടികളുണ്ട്. പൊള്ളലേറ്റതിനെ തുടർന്ന് ധരംവീറിനെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫരീദാബാദിലെ രാം നഗറിലുള്ള യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനാണ് അറസ്റ്റിലായത്. ധരംവീർ വിവാഹം തടസ്സപ്പെടുത്തി, അതിഥികളോട് മോശമായി പെരുമാറി, വധുവിനെ ആക്രമിക്കാൻ പോലും ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു….

Read More

‘കേരളത്തിലെ ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും അതീവ ഗുരുതര പ്രതിസന്ധിയിൽ, നെഹ്റുവിയൻ സോഷ്യലിസത്തിന്റെ വിപരീത ദിശയിലാണ് സർക്കാർ സഞ്ചാരം’; എം വി ഗോവിന്ദൻ

  സംസ്ഥാന ബജറ്റ് സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിനുള്ള ആമുഖ പ്രഭാഷണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും അതീവ ഗുരുതരമായ പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുമ്പോൾ ജനങ്ങൾ വലിയ ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റുവിയൻ സോഷ്യലിസത്തിന്റെ നേർവിപരീത ദിശയിലാണ് സർക്കാർ സഞ്ചരിക്കുന്നത്.     പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും കരിമണൽ ഖനനം ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് നൽകാനുമാണ് നീക്കം നടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ അവലോകന യോഗങ്ങൾ പോലും നടക്കുന്നില്ല….

Read More

ഒറ്റ ദിവസം, റൂട്ട് മറികടന്നത് മൂന്ന് ഇതിഹാസങ്ങളെ

ഇന്നലെ ഇന്ത്യയ്ക്ക് എതിരായി നടന്ന മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ തന്റെ സ്ഥാനം ഉയർത്തി ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ഇനി മുന്നിലുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രം. മാഞ്ചസ്റ്ററിൽ നടക്കുന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനായി 150 റൺസ് നേടുന്നതിനിടയിലാണ് റൂട്ട് ഈ നേട്ടം കൈവരിച്ചത്. ഒറ്റ ദിവസംകൊണ്ട് മൂന്ന് ഇതിഹാസ താരങ്ങളെയാണ് അദ്ദേഹം മറികടന്നത്. ഇന്ത്യയുടെ രാഹുൽ ദ്രാവിഡ് (13288 റൺസ്), സൗത്ത് ആഫ്രിക്കയുടെ ജാക്ക് കാലിസ്…

Read More

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വിതരണം ഡിസംബര്‍ 3 മുതല്‍: ഇക്കുറി 11 ഇനം

തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ക്രിസ്മസ് കിറ്റ് ഡിസംബര്‍ 3 മുതല്‍ വിതരണം ചെയ്യും. 11 ഇനമാണ് കിറ്റിലുണ്ടാവുക. കടല- 500 ഗ്രാം, പഞ്ചസാര 500 ഗ്രാം, നുറുക്ക് ഗോതമ്പ്- ഒരു കിലോ, വെളിച്ചെണ്ണ- അര ലിറ്റര്‍, മുളകുപൊടി- 250 ഗ്രാം, ചെറുപയര്‍- 500 ഗ്രാം, തുവരപ്പരിപ്പ്- 250 ഗ്രാം, തേയില- 250 ഗ്രാം, ഉഴുന്ന്- 500 ഗ്രാം, ഖദര്‍ മാസ്‌ക്- രണ്ട്, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്….

Read More

സംസ്ഥാനത്ത് മഴ തുരുന്നു: 5 ഡാമുകളിൽ റെഡ് അലർട്ട്

  സംസ്ഥാനത്ത് കെ എസ് ഇ ബിക്ക് കീഴിലുള്ള 5 ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കൂത്ത്, കുറ്റ്യാടി ഡാമുകളിലാണ് മുന്നറിയിപ്പ്. ഇടുക്കിയിലെ 3 ഡാമുകളിൽ റെഡ് അലർട്ട്. കല്ലാർകുട്ടി,ലോവർ പെരിയാർ ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇരട്ടയാറിന്റെ ഷട്ടറുകൾ തുറന്നിട്ടില്ല.     തൃശൂർ പെരിങ്ങൽകുത്ത് ഡാമിലും കോഴിക്കോട് കുറ്റ്യാടി ഡാമിലും റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ഇരു ഡാമുകളിൽ നിന്നും നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക്…

Read More

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനമേർപ്പെടുത്തി ഫ്രാൻസ്: യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യം

  15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ബില്ല് പാസാക്കി ഫ്രാൻസ്. പ്ലാറ്റ്ഫോമുകളിൽ പൂർണ നിരോധനം അംഗീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമായി മാറുകയാണ് ഫ്രാൻസ്. സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.     ഡിജിറ്റൽ ഉള്ളടക്കത്തിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് ലോകമെമ്പാടും ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് ഗവൺമെന്റിന്റെ സുപ്രധാന തീരുമാനം. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഫ്രഞ്ച് നിയമനിർമ്മാതാക്കൾ അംഗീകരിച്ചു. ഹൈസ്കൂളുകളിൽ…

Read More

24 മണിക്കൂറിനിടെ 37,975 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 480 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 91,77,841 ആയി ഉയർന്നു 480 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,34,218 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,314 പേർ രോഗമുക്തി നേടി 4,38,667 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 86,04,955 പേർ രോഗമുക്തരായി   അതേസമയം ഇന്ത്യിൽ കൊവിഡ് വാക്‌സിൻ വിതരണം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ…

Read More

ആർബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചു; രണ്ടാം മൊറട്ടോറിയം ആർക്കൊക്കെ

  ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കുമായി ആർബിഐ ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം വായ്പ മൊറട്ടോറിയം കാലാവധി രണ്ട് വർഷംവരെ നീട്ടാൻ അനുവദിക്കും. രണ്ടാംഘട്ട മൊറട്ടോറിയത്തിന്റെ ഭാഗമായി വ്യക്തികൾ, ചെറുകിട വ്യാപാരികൾ, സൂക്ഷമ ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് വായ്പ പുനക്രമീകരിക്കാൻ അവസരം ലഭിക്കും. 25 കോടി രൂപവരെ വായ്പയുള്ളവർക്കായി ഈ ആനുകൂല്യം ഉയർത്തിയിട്ടുണ്ട്. വായ്പകളെ നിഷ്‌ക്രിയ ആസ്തി വിഭാഗത്തിലേയ്ക്ക് ഉൾപ്പെടുത്താൻ പാടില്ല. ഇതുവരെ വായ്പ പുനഃസംഘടന ലഭിക്കാത്തതും 2021…

Read More

തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണുകള്‍

തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. വാളാട് പ്രദേശത്ത് ആശങ്കാജനകമായ രീതിയില്‍ കോവിഡ് വ്യാപനത്തിനിടയായ മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലുമുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. വാളാട് ഉള്‍പ്പെടുന്ന തവിഞ്ഞാല്‍ പഞ്ചായത്തും നിലവില്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റാണ്. ഇവിടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുകയെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍…

Read More