ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു; വിൻഡീസിനെതിരെ ഇന്ത്യക്ക് 155 റൺസിന്റെ വിജയം

  ഐസിസി വനിതാ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 155 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസ് 40.3 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായി. ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചിടത്ത് നിന്നാണ് വിൻഡീസ് ആരംഭിച്ചത്. ഓപണർമാർ ചേർന്ന് 12 ഓവറിൽ 100 റൺസ് അടിച്ചുകൂട്ടിയിരുന്നു. പിന്നെയാണ് വിൻഡീസ് കൂട്ടത്തകർച്ചയെ നേരിട്ടത്. പിന്നീടുള്ള 28 ഓവറിൽ 62 റൺസ്…

Read More

‘ഒറ്റ രാത്രി കൊണ്ട് ഇറാനെ തുടച്ചുനീക്കും, ആ രാത്രി നാളെയാകാം’; ഭീഷണി കടുപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ: നാൽപത്തിയഞ്ച് ദിവസത്തെ വെടിനിർത്തൽ നിർദേശം ഇറാൻ നിരസിച്ചതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വൈദ്യുതി നിലയങ്ങളെയും പാലങ്ങളെയും ആക്രമിക്കുമെന്നാണ് ട്രംപ് വീണ്ടും പറഞ്ഞിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് തുറന്ന് സമാധാനക്കരാറിൽ ഒപ്പിടാൻ ഇറാന് നൽകിയ പത്ത് ദിവസത്തെ സമയം ചൊവ്വാഴ്ച അവസാനിക്കുകയാണ്.അതേസമയം യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഇറാൻ മുന്നോട്ടുവച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണി(ET)വരെ നൽകിയ സമയപരിധി(ഇസ്രയേൽ സമയം ബുധനാഴ്ച പുലർച്ചെ 3മണി) അവസാനത്തേതാണെന്നും ഇറാന് ആവശ്യത്തിലധികം സമയം നീട്ടിനൽകിയെന്നും ട്രംപ്…

Read More

മാഞ്ഞൂ രക്ഷാകരങ്ങൾ; ജീവൻ കൊടുത്ത് രക്ഷാപ്രവർത്തനം; ഒടുവിൽ രാജേഷ് യാത്രയായി

  ചെറുപുഴ (കണ്ണൂർ) ∙ ചെറുപുഴയുടെ മനസ്സിൽ എന്നുമുണ്ടാകും തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആർ.രാജേഷിന്റെ ഓർമ. പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷ് (36) ഒഴുക്കിൽപ്പെട്ടത്. വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞെത്തിയ ബെന്നി കൃഷിയിടത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ രാജേഷും മറ്റു 2 പേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ബെന്നി…

Read More

കൊവിഡ് വ്യാപനത്തിൽ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 55,432 പേർക്ക്

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന വർധനവ് ഒരു ഘട്ടത്തിൽ ഒരു ലക്ഷത്തിനടുത്ത് വരെ എത്തിയിരുന്നു. ഇതിൽ നിന്നാണ് കുറവ് വന്നിരിക്കുന്നത്   രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 71,75,880 ആയി ഉയർന്നു. 706 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മൊത്തം കൊവിഡ് മരണം 1,09,876 ആയി ഉയർന്നു. നിലവിൽ 8,38,729 പേരാണ് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ 7089 കേസുകൾ പുതുതായി സ്ഥിരീകരിച്ചു. കർണാടകയിൽ 7606…

Read More

സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് മുങ്ങിയത് സുൽത്താൻ ബത്തേരി മുത്തങ്ങ വഴിയെന്ന് സൂചന

കേരളത്തെ ഞെട്ടിച്ച സ്വർണ്ണ കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സന്ദീപും കഴിഞ 9 ന് ബംഗളൂരുവിലേക്ക് മുങ്ങിയത് വയനാട്ടിലെ സുൽത്താൻ ബത്തേരി മുത്തങ്ങ വഴിയെന്ന് സൂചന. 9ന് പുലർച്ചെ മുത്തങ്ങ അതിർത്തി കടന്ന് കാർമാർഗമാണ് ബംഗളൂരുവിലേക്ക് പോയതെന്നാണ് അറിയുന്നത്. എന്നാൽ ഇത് എൻ ഐ എ സംഘം വിവരങ്ങൾ കൃത്യമായി പുറത്ത് വിട്ടിട്ടില്ല. ഇന്നലെ കസ്റ്റഡിയിലെടുത്ത സ്വപ്‌നയും സന്ദീപുമായി എൻഐഎ സംഘം സേലം വഴി കൊച്ചിയിലേക്ക് പുറപ്പെട്ടു റോഡ് മാർഗമാണ് കുറ്റാരോപിതരുമൊത്ത് അന്വേഷണ സംഘം കൊച്ചിയിലെത്തുന്നത്….

Read More

സൗദിയില്‍ ഇന്ന് 142 കൊവിഡ് രോഗികൾ;മരണം 10

  റിയാദ്: സൗദിയില്‍ ഇന്ന് സ്ഥിരീകരിച്ച കൊവിഡ് രോഗികൾ 142.മരണ നിരക്കിൽ ഇന്ന് നേരിയതോതിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.10 പേരുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.201പേരാണ് ഇന്ന് രോഗമുക്തരായത്. തുടക്കം മുതൽ ഇതിനകം മൊത്തം കൊവിഡ് ബാധിച്ചത് 3,60,155 പേരിലും,കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6069 പേരാണ്.മൊത്തം രോഗമുക്തി നേടിയവർ 3,50,993 പേരുമാണ്.3093 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 476 പേരാണ് അത്യാസന്ന നിലയിലുള്ളത്. റിയാദ് 34, മക്ക 32, മദീന 19, കിഴക്കന്‍ പ്രവിശ്യ…

Read More

കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കരിക്കാന് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പൂനൈ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. നിപ വൈറസ് ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക്…

Read More

കുന്നംകുളം സ്‌റ്റേഷന്‍ മര്‍ദനം: ‘ക്രൂരദൃശ്യം വന്ന ദിവസം തന്നെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം സദ്യയുണ്ടത് മോശമായിപ്പോയി’: കെ സുധാകരന്‍

കുന്നംകുളം ലോക്കപ്പ് മര്‍ദനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയുണ്ടത് ശരിയായില്ലെന്നാണ് വിമര്‍ശനം. തന്നെയാണ് ഓണസദ്യയ്ക്ക് ക്ഷണിച്ചിരുന്നതെങ്കില്‍ കുന്നംകുളം ലോക്കപ്പ് മര്‍ദനം സജീവ ചര്‍ച്ചയായിരിക്കുന്ന പശ്ചാത്തലത്തില്‍ താന്‍ ആ ക്ഷണം സ്വീകരിക്കില്ലെന്നാണ് കെ സുധാകരന്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം സദ്യയുണ്ടത് മോശമായിപ്പോയെന്ന് കെ…

Read More

ദുരതിപ്പെയ്ത്ത്: മധ്യകേരളത്തില്‍ കനത്ത മഴ; മൂന്ന് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍; റോഡുകള്‍ പലതും വെള്ളത്തിലായി

  സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കി കുടയൂര്‍മലയിലും കോട്ടയം തീക്കോയിയിലും പത്തനംതിട്ട നെല്ലിക്കാപാറയിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം തീക്കോയിയില്‍ നിരവധി വീടുകള്‍ വെള്ളം കയറി. വാഹനങ്ങള്‍ ഒലിച്ചുപോയി. ഈരാറ്റുപേട്ടയും പാലായും വെള്ളത്തിലാണ്. ( kerala rains heavy rain in kottayam, idukki and pathanamthitta)     ഇടുക്കി കോലാഹലമേട്ടിലും ഏലപ്പാറയിലും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു. രണ്ടിടങ്ങളിലുമായി രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു….

Read More

എംഎസ്‌സി എല്‍സ 03 കപ്പല്‍ അപകടം: നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി; കമ്പനിയുടെ മറ്റൊരു കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ നിര്‍ദേശം

എംഎസ്‌സി എല്‍സ 03 കപ്പല്‍ അപകടത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. വിഴിഞ്ഞത്ത് എത്തിയ എംഎസ്‌സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാനാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കപ്പല്‍ അപകടത്തിന് പിന്നാലെ സര്‍ക്കാര്‍ ഒരു പെനാല്‍ട്ടി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. അതിന്മേലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. വിഴിഞ്ഞത്ത് എത്തിയ എംഎസ്‌സി കമ്പനിയുടെ AKITETA II കപ്പല്‍ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക കെട്ടിവയ്ക്കാതെ കപ്പലിന് പോകാന്‍ അനുവാദം…

Read More