റഷ്യയിൽ നിന്ന് S-400 ഉൾപ്പെടെ കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ

റഷ്യയിൽ നിന്ന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ. ചർച്ചകൾ ആരംഭിച്ചതായി റഷ്യൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. അമേരിക്കയുടെ തീരുവ പ്രഹരത്തിനിടെയാണ് ഇന്ത്യയുടെ നിർണായക നീക്കം. ഇതിനിടെ ഇന്ത്യക്ക് കുറഞ്ഞവിലയിൽ എണ്ണ നൽകാൻ റഷ്യ തീരുമാനിച്ചതായി ബിസിനസ് മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു കൂടുതൽ യുദ്ധോപകരണങ്ങൾ വാങ്ങുന്നതിൽ ഇന്ത്യയുമായി ചർച്ചകൾ പുരോഗമിക്കുന്നതായി റഷ്യ. എസ്-400 മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ ഇടപാടുകളിൽ ധാരണയാകുമെന്നാണ് സൂചന. ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഇന്ത്യ കൂടുതൽ യുദ്ധോപകരണങ്ങൾ വാങ്ങുന്നത്,…

Read More

കൊവിഡ്: സം​സ്ഥാ​ന​ത്ത് 14 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

സംസ്ഥാനത്ത് ഇന്ന് 14 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ തൊണ്ടര്‍നാട്, സുല്‍ത്താന്‍ ബത്തേരി, മുള്ളംകൊല്ലി, എറണാകുളം ജില്ലയിലെ വാരാപ്പുഴ, തൃപ്പുണിത്തുറ മുന്‍സിപ്പാലിറ്റി, പാലക്കാട് ജില്ലയിലെ തൃത്താല, ഷൊര്‍ണൂര്‍, തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ, അന്നമനട, കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍, ചെറുപുഴ, കൊല്ലം ജില്ലയിലെ ചവറ, കോട്ടയം ജില്ലയിലെ പാറത്തോട്, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍. അതേസമയം ഒരു പ്രദേശത്തെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നായരമ്പലം പ്രദേശത്തെയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ…

Read More

സൗകാർ ജാനകി അന്തരിച്ചു; സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മ

ചെന്നൈ∙ തെന്നിന്ത്യൻ നടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന ചികിത്സയിലായിരുന്നു. നടികർ സംഘം പ്രസിഡന്റാണ് മരണവാർത്ത പുറത്തുവിട്ടത്. സൂര്യമാനസം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി നാനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പത്മശ്രീ, കലൈമാമണി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. 1950-ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ഷാവുകരുവിലൂടെയാണ് ജാനകി സിനിമാരംഗത്തേയ്ക്കെത്തിയത്. 1952-ൽ വലയപതി എന്ന ചിത്രത്തിലൂടെ തമിഴിൽ…

Read More

കൊവിഡ് സീറോ സ്ട്രാറ്റജി: ഡെല്‍റ്റ വകഭേദത്തിന്റെ ഉറവിടം കണ്ടെത്തി ന്യൂസിലന്‍ഡ്

വെല്ലിംഗ്ടൺ: രാജ്യത്ത് ഡെല്‍റ്റ വകഭേദത്തിന്റെ ഉറവിടം കണ്ടെത്തിയതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കൊവിഡ് 19ന്റെ ഉറവിടം സംബന്ധിച്ച ആശങ്ക നീങ്ങിയതായും ജസീന്ത വ്യക്തമാക്കി. രാജ്യത്ത് ഡെല്‍റ്റ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ന്യൂസിലന്‍ഡില്‍ കഴിഞ്ഞ ദിവസം ജസീന്ത ആര്‍ഡന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഓക്ക്‌ലന്‍ഡില്‍ ഒരു ആഴ്ചത്തേക്കും മറ്റുള്ളയിടങ്ങളില്‍ മൂന്ന് ദിവസവുമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഓക്ക്‌ലന്‍ഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടെ യാതൊരു കമ്മ്യൂണിറ്റി കേസും സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് അതിതീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം…

Read More

ലൈഫ് മിഷൻ 2020 അപേക്ഷാ തീയതി സെപ്റ്റംബർ 9 വരെ നീട്ടി

ലൈഫ് 2020 യുടെ ഭാഗമായി വീട് ഇല്ലാത്തതും വീട് വയ്ക്കാൻ ശേഷിയുമില്ലാത്ത കുടുംബങ്ങൾക്ക് ഓൺലൈൻ അപേക്ഷകൾ ലൈഫ് മിഷനിലേക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബർ 9 വരെ നീട്ടി. മാനദണ്ഡങ്ങൾ പ്രകാരം അർഹതയുള്ള കുടുംബങ്ങൾ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റേഷൻ കാർഡ് പ്രകാരമുള്ള കുടുംബനാഥരുടെ പേരിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത അർഹരായവർ സെപ്തം. 9 നു മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Read More

ഓപ്പറേഷൻ ഷൈലോക്; പുനലൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ്; 25 ലക്ഷം രൂപയും വിദേശമദ്യവും പിടിച്ചെടുത്തു

പുനലൂരിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ഇമ്മാനുവൽ ഫിനാൻസ് എന്ന സ്ഥാപനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപനത്തിനെതിരെ വ്യാപകമായ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ‘ഓപ്പറേഷൻ ഷൈലോക്’ എന്ന പേരിൽ പൊലീസ് റെയ്ഡ് നടത്തിയത്. പുനലൂർ, കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളിൽ ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. റെയ്ഡിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ഉടമയായ പി.കെ. സജുവിനെ ചോദ്യം ചെയ്യുകയും പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കാൻ…

Read More

വിധിയില്‍ അത്ഭുതമില്ല; തുറന്നടിച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അതിജീവിത. വിചാരണക്കോടതിക്ക് എതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് അതിജീവിതയുടെ പ്രതികരണം. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ തനിക്കിതിൽ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക്ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ താനിപ്പോൾ തിരിച്ചറിയുന്നു, ‘നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’. തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ…

Read More

തന്നെ ശാസിക്കാനും ഉപദേശിക്കാനുമുള്ള എല്ലാ അധികാരവും പിണറായി വിജയനുണ്ട്: കെ ടി ജലീൽ

എ ആർ ബാങ്ക് അഴിമതി ആരോപണത്തിൽ ഇ ഡി അന്വേഷണം മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീൽ. മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണ്. അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും അതിനുള്ള എല്ലാ അധികാരവുമുണ്ടെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽവത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാനശ്വാസം വരെ തുടരുമെന്നും ജലീൽ പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല….

Read More

കോവിഡ് നിയന്ത്രണം: വയനാട്ടിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു: കടകള്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം; വിവാഹങ്ങളില്‍ 50 ഉം സംസ്‌കാര ചടങ്ങുകളില്‍ 20 ഉം പേര്‍ക്ക് പങ്കെടുക്കാം;ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള

കോവിഡ് -19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ വയനാട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ താഴെ പറയുന്ന ഇളവുകള്‍ അനുവദിച്ചതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വിവാഹം- അനുബന്ധ ചടങ്ങുകള്‍ക്ക് പരമാവധി 50 ആളുകള്‍ക്കും ശവസംസ്‌കാരം- മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം. ഈ ചടങ്ങുകള്‍ക്ക് പോലിസ് അധികാരികളില്‍ നിന്ന് അനുമതി വാങ്ങേണ്ടതില്ല. അതേസമയം, തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരം രജിസ്റ്ററില്‍ രേഖപെടുത്തേണ്ടതും സാമൂഹ്യ…

Read More

ഒരാൾ പോലും ഓണക്കിറ്റ് കിട്ടാതെ മടങ്ങിപ്പോകേണ്ടി വന്നിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ

  ഓണക്കിറ്റ് വാങ്ങാനെത്തിയ ഒരാൾക്ക് പോലും കിറ്റ് കിട്ടാതെ മടങ്ങിപ്പോകേണ്ടി വന്നിട്ടില്ലെന്ന് ഭക്ഷ്യ സിവിൽ വകുപ്പ് മന്ത്രി ജി ആർ അനിൽ. 71 ലക്ഷം പേർ കിറ്റുകൾ വാങ്ങി. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉൾപ്പെടുത്താനുണ്ടെന്നും മന്ത്രി അറിയിച്ചു. ഓണക്കിറ്റിലെ ഏലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്. ഇ ടെൻഡർ വഴിയാണ് ഏലം സംഭരിച്ചത്. ഇതുവഴി കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. പ്രതിപക്ഷ ആരോപണത്തിൽ ഒരു അടിസ്ഥാനവുമില്ലെ്‌നും മന്ത്രി പറഞ്ഞു.

Read More